Bougainvilla Movie: ബോ​ഗയ്ൻവില്ല…; സർപ്രൈസ് പൊളിച്ച് അമൽ നീരദ്, കുഞ്ചാക്കോ ബോബൻ-ഫഹദ് ഫാസിൽ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പുറത്ത്

Bougainvilla Movie Updates: ഷറഫുദ്ദീൻ, ജ്യോതിർമയി, വീണാ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത്.

Bougainvilla Movie: ബോ​ഗയ്ൻവില്ല...; സർപ്രൈസ് പൊളിച്ച് അമൽ നീരദ്, കുഞ്ചാക്കോ ബോബൻ-ഫഹദ് ഫാസിൽ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പുറത്ത്

Amal Neerad new movie Bougainvilla first look poster released

Published: 

09 Jun 2024 | 01:23 PM

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭീഷ്മപർവം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ബോ​ഗയ്ൻവില്ല എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് ചിത്രത്തിലെ നായകന്മാർ.

ഷറഫുദ്ദീൻ, ജ്യോതിർമയി, വീണാ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത യുവ നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്നാണ് ബോ​ഗയ്ൻവില്ലയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

കോഫീ ഹൗസ്, ഹൈഡ്രേഞ്ചിയ, കന്യാമരിയ, ഓറഞ്ചുതോട്ടത്തിലെ അതിഥി, റെസ്റ്റ് ഇൻ പീസ്, റൂത്തിന്റെ ലോകം എന്നീ നോവലുകളിലൂടെ ജനപ്രീതിനേടിയ ലാജോ ജോസ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയെന്ന പ്രത്യേകയും ബോ​ഗയ്ൻവില്ലയ്ക്കുണ്ട്.

ALSO READ: മാസ് ​ലുക്കിൽ ചാക്കോച്ചനും ഫഹദും…; അമൽ നീരദ് ചിത്രത്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്ത്

ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ‘ടേക്ക് ഓഫി’നുശേഷം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുന്ന കാരക്റ്റർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. അമൽ നീരദിൻ്റെ ഇൻസ്റ്റാ പേജിലൂടെയാണ് ചിത്രത്തിൻ്റെ ഇതുവരെയുള്ള എല്ലാ വിവരങ്ങളും പുറത്തിറക്കിയിരിക്കുന്നത്.

ബോ​ഗയ്ൻവില്ലയിൽ സുഷിൻ ശ്യാം സം​ഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാരക്റ്റർ പോസ്റ്ററുകളെല്ലാം വലിയ ശ്രദ്ധനേടിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ