AMMA Association Election: ‘അമ്മ’ ഭരണസമിതി തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യ ദിനത്തിൽ; പിരിച്ചുവിട്ടത് കഴിഞ്ഞ ഓഗസ്റ്റിൽ

AMMA Association to Form New Executive Committee: ഇക്കഴിഞ്ഞ ജൂൺ 25ന് ചേർന്ന ജനറൽ ബോഡി യോഗത്തിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചത്.

AMMA Association Election: അമ്മ ഭരണസമിതി തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യ ദിനത്തിൽ; പിരിച്ചുവിട്ടത് കഴിഞ്ഞ ഓഗസ്റ്റിൽ

'അമ്മ'യിലെ അം​ഗങ്ങൾ

Updated On: 

03 Jul 2025 | 06:49 AM

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15, സ്വാതന്ത്ര്യദിനത്തിൽ നടക്കും. ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ് ആയിരുന്ന ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റിൽ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ ഒരു വർഷത്തോളമായി അഡ്‌ഹോക്ക് കമ്മിറ്റിയാണ് അസോസിയേഷൻ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്.

ഇക്കഴിഞ്ഞ ജൂൺ 25ന് ചേർന്ന ജനറൽ ബോഡി യോഗത്തിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ അഡ്‌ഹോക്ക് കമ്മിറ്റി തന്നെ തുടരും.

എറണാകുളത്തെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്. യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. മോഹൻലാൽ തുടരണം എന്നതായിരുന്നു പൊതു നിലപാട്. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങാതിരുന്നതിനെ തുടർന്ന് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

ALSO READ: ‘നീ പൊയ്ക്കോ എന്ന് ഇവൻ പോലും പറഞ്ഞു, കണ്ടൻ്റിന് വേണ്ടി ഉപയോഗിക്കാൻ കുഞ്ഞൻ പ്രോപ്പർട്ടി ഒന്നുമല്ലല്ലോ’

നേരത്തെ, തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ താൻ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി പറഞ്ഞെങ്കിലും, നടൻ എതിർത്തോടെ തീരുമാനം മാറ്റുകയായിരുന്നു. 2024 ഓഗസ്റ്റ് 27നാണ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി രാജിവച്ചത്. പ്രസിഡൻറായ മോഹൻലാൽ ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ