Ranjini Haridas: ‘അടക്കവും ഒതുക്കവുമില്ല, ഇംഗ്ലീഷ് സംസാരിക്കുന്നു, ആളുകളെ കെട്ടിപ്പിടിക്കുന്നു; അന്ന് ഞാൻ കേട്ട പഴികൾക്ക് കണക്കില്ല’- രഞ്ജിനി ഹരിദാസ്

Ranjini Haridas Shared Her Childhood Memories: അടക്കവും ഒതുക്കവുമില്ലാത്ത, കേരള തനിമയില്ലാത്ത, ആളുകളെ കെട്ടിപ്പിടിക്കുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന, അട്ടഹസിക്കുന്ന താൻ ആളുകൾക്ക് വലിയൊരു പ്രശ്നമായിരുന്നുവെന്ന് രഞ്ജിനി പറയുന്നു.

Ranjini Haridas: അടക്കവും ഒതുക്കവുമില്ല, ഇംഗ്ലീഷ് സംസാരിക്കുന്നു, ആളുകളെ കെട്ടിപ്പിടിക്കുന്നു; അന്ന് ഞാൻ കേട്ട പഴികൾക്ക് കണക്കില്ല- രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ് (Image Credits: Ranjini Haridas Facebook)

Updated On: 

08 Dec 2024 23:14 PM

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അവതാരിക എന്ന നിലയിൽ തന്റെ കരിയർ ആരംഭിച്ച ആദ്യ കാലങ്ങളിൽ രഞ്ജിനിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, 2007-ൽ താൻ ടിവി അവതാരകയായി വന്നത് മുതൽ കേൾക്കേണ്ടി വന്ന പഴികളെ കുറിച്ച് ഒടുവിൽ മനസുതുറന്നിരിക്കുകയാണ് രഞ്ജിനി. ‘ഐ ആം വിത്ത് ധന്യവർമ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിനിയുടെ തുറന്നുപറച്ചിൽ.

അടക്കവും ഒതുക്കവുമില്ലാത്ത, കേരള തനിമയില്ലാത്ത, ആളുകളെ കെട്ടിപ്പിടിക്കുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന, അട്ടഹസിക്കുന്ന താൻ ആളുകൾക്ക് വലിയൊരു പ്രശ്നമായിരുന്നുവെന്ന് രഞ്ജിനി പറയുന്നു. അന്ന് തനിക്ക് പ്രായം കുറവായിരുന്നെന്നും, ഇതുപോലുള്ള കഴമ്പില്ലാത്ത വിമർശനങ്ങൾ കേട്ടപ്പോൾ അതൊന്നും തന്നെ ബാധിച്ചില്ലെന്നും, കാരണം താൻ വളരുന്നു വന്ന രീതി അങ്ങനെ ആണെന്നും രഞ്ജിനി പറയുന്നു. അച്ഛൻ മരിച്ച ശേഷമുള്ള തന്റെയും അമ്മയുടെയും ജീവിതം എങ്ങനെയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

“ഞാൻ വളരെ ലാഘവത്തോടെ നടന്നിരുന്ന ഒരാളാണ്. അവതാരകയായി വന്ന സമയത്ത് പല വിമർശനങ്ങളും കേൾക്കേണ്ടി വന്നപ്പോൾ ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു. പാർട്ടി ചെയ്യുന്നതുകൊണ്ട് താൻ ഒരു മോശം വ്യക്തിയാണെന്ന് പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇതെല്ലാം കേട്ടത് ചെറിയ പ്രായത്തിൽ ആയതിനാൽ എനിക്കൊന്നും തോന്നിയില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ സാധാരണമാണ്. അതങ്ങനെ അല്ലാതിരുന്ന സമയത്ത് ഇതെല്ലാം നേരിട്ടയാളാണ് ഞാൻ. ഇപ്പോൾ എല്ലാവരെയും ടാർജറ്റ് ചെയ്യുന്നു. എന്നാൽ എന്നത് ഒരു ദിശയിൽ മാത്രമേ ഉള്ളൂ. ഇന്ന് ഇങ്ങോട്ട് പറഞ്ഞാൽ എനിക്ക് അങ്ങോട്ട് തിരിച്ച് പറയാം. അതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ല. അന്നേ എന്നെ അതൊന്നും ബാധിച്ചില്ല. ചെറിയ പ്രായത്തിലേ എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. മുത്തച്ഛനാണ് എന്നെയും അമ്മയെയും വളർത്തിയത്. സാമ്പത്തികമായി നോക്കിയതും അവരാണ്. കുട്ടികാലത്ത് ആരും തന്നെ സ്വാധീനിച്ചിട്ടില്ല. ജീവിതമാണ് തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ആളുകൾ നൽകിയ അനുഭവങ്ങളുടെ അത്രയൊന്നും ആരും തന്നെ സ്വാധീനിച്ചിട്ടില്ല. അച്ഛന്റെ മരണമടക്കം താൻ കടന്നുപോയിട്ടുള്ള അനുഭവങ്ങളാണ് തന്നെ രൂപപ്പെടുത്തിയത്” രഞ്ജിനി പറയുന്നു.

ALSO READ: സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ബാബുരാജ്; ചോദ്യത്തിന് ഹണി റോസിന്റെ മറുപടി ഇങ്ങനെ

“മുപ്പതാം വയസിലാണ് എന്റെ ‘അമ്മ വിധവയായത്. എനിക്കന്ന് ഏഴ് വയസാണ്. ഞാൻ നോക്കികാണുമ്പോൾ അന്ന് അമ്മ ഒരു പരാചയപ്പെട്ട, നിസ്സഹായായ സ്ത്രീ ആയിരുന്നു. അമ്മയുടെ കഴിവുകൾ പുറത്തെടുക്കാൻ അന്നൊരു അവസരം ലഭിച്ചില്ല എന്ന് വേണമെങ്കിൽ പറയാം. അമ്മയുടെ 22-ആം വയസിലാണ് ഞാൻ ജനിക്കുന്നത്. അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നില്ല. 12-ആം ക്ലാസ് കഴിഞ്ഞപ്പോൾ പഠിക്കണോ വിവാഹം കഴിക്കണോ എന്ന ചോദ്യം വന്നപ്പോൾ വിവാഹം മതിയെന്നായിരുന്നു അമ്മ പറഞ്ഞത്. മദ്യപിക്കാത്ത ഒരാളെ കൊണ്ട് മകളെ കല്യാണം കഴിപ്പിക്കണമെന്നായിരുന്നു അപ്പൂപ്പന്റെ ആഗ്രഹം. എന്നാൽ അമ്മയെ കെട്ടണം എന്ന ആഗ്രഹത്താൽ മദ്യപിക്കില്ലെന്ന് കള്ളം പറഞ്ഞ് അച്ഛൻ അമ്മയെ വിവാഹം കഴിച്ചു. എങ്കിലും അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു.

എന്റെ അപ്പൂപ്പൻ നിരീശ്വരവാദിയും പുരോഗമനവാദിയുമാണ്. താരതമ്യേന വളരെ ഉദാരമനസ്കരുള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ എയർഫോഴ്‌സിൽ നിന്നും വിരമിച്ചയാളാണ്. അതുകൊണ്ട് തന്നെ കുറെ നാടുകളിൽ പോയിട്ടുണ്ട്, പലവിടങ്ങളിലായി താമസിച്ചിട്ടുണ്ട്. അച്ഛൻ വളരെ ദേഷ്യക്കാരൻ ആയതുകൊണ്ട് തന്നെ എനിക്ക് ഭയങ്കര പേടി ആയിരുന്നു. എന്റെ ജീവിതത്തിൽ എനിക്ക് പേടി ഉണ്ടായിരുന്ന ഏക വ്യക്തി അച്ഛനായിരുന്നു. അച്ഛൻ ദേഷ്യപ്പെട്ടാൽ ഞാൻ കരയും. അച്ഛന്റെ ഒരുപാട് സ്വഭാവങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്.” രഞ്ജിനി കൂട്ടിച്ചേർത്തു.

തന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ആരുടേയും സഹായം ആവശ്യമായിരുന്നില്ല. സഹോദരനും അമ്മയുമെല്ലാം അങ്ങനെയാണ് വളർന്നത്. അച്ഛനില്ലാതെ വളർന്ന കൊച്ചാണ്, കുറെ കൂടി സൂക്ഷിക്കണം എന്ന് തുടങ്ങിയ കണ്ടീഷനിംഗ് എല്ലാം ഒരുഭാഗത്ത് നടത്താൻ നോക്കിയിരുന്നു. മറുഭാഗത്ത് നമ്മൾ കുറേകൂടി ശക്തമായി നിന്നാൽ അത് പോകില്ലേ എന്നാണ് ഞാൻ ചിന്തിച്ചത്. ആ ശക്തി സ്വാഭാവികമായി ഉണ്ടായിവരികയാണ് ചെയ്യുന്നതെന്നും” രഞ്ജിനി വ്യക്തമാക്കി.

Related Stories
Dileep: ‘ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം’: ആലപ്പി അഷ്റഫ്
Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി
Bigg Boss Contestant Maneesha KS: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’
Ahaana Krishna: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…
96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്