Anpodu Kanmani OTT: അർജുൻ അശോകന്റെ ‘അൻപോട് കൺമണി’ മറ്റൊരു ഒടിടിയിൽ കൂടി; എവിടെ കാണാം?

Anpodu Kanmani OTT Release: നേരത്തെ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇപ്പോഴിതാ മറ്റൊരു ഒടിടിയിൽ കൂടി എത്തിയിരിക്കുകയാണ്.

Anpodu Kanmani OTT: അർജുൻ അശോകന്റെ അൻപോട് കൺമണി മറ്റൊരു ഒടിടിയിൽ കൂടി; എവിടെ കാണാം?

'അൻപോട് കണ്മണി' പോസ്റ്റർ

Published: 

06 Jul 2025 | 11:00 AM

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ലിജു തോമസ് ഒരുക്കിയ ചിത്രമാണ് ‘അൻപോട് കണ്മണി’. ജനുവരി 24ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിവാഹജീവിതത്തിൽ നവദമ്പതികൾ അനുഭവിക്കേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ് പറയുന്നത്. നേരത്തെ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇപ്പോഴിതാ മറ്റൊരു ഒടിടിയിൽ കൂടി എത്തിയിരിക്കുകയാണ്.

‘അൻപോട് കൺമണി’ ഒടിടി

റിലീസായി അഞ്ച് മാസത്തിന് ശേഷം വീണ്ടും ഒടിടിയിൽ എത്തുന്ന ‘അൻപോട് കണ്മണി’യുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്‌സാണ്. ജൂലൈ 5 മുതൽ ചിത്രം മനോരമ മാക്‌സിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു. അതേസമയം, മെയ് 26ന് തന്നെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിച്ചു.

‘അൻപോട് കണ്മണി’ അണിയറ പ്രവർത്തകർ

ലിജു തോമസ് സംവിധാനം ചെയ്‍ത ചിത്രത്തിൽ അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവർക്ക് പുറമെ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി തുടങ്ങിയവരും വേഷമിട്ടു. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രത്തിന്റെ നിർമ്മാണം. വടക്കേ മലബാറിലെ അടുത്തിടെ വിവാഹിതരായ യുവാവിൻറെയും യുവതിയുടെയും ജീവിതമാണ് സിനിമ പറയുന്നത്. ഷൂട്ടിംഗിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറിയ അണിയറപ്രവർത്തകർ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് അനീഷ് കൊടുവള്ളിയാണ്. സരിൻ രവീന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം പകർന്നത് സാമുവൽ എബിയാണ്. ഷൂട്ടിംഗിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറിയ അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു.

ALSO READ: ജെഎസ്കെ വിവാദം ‘ഹൈപ്പുണ്ടാക്കാൻ വേണ്ടി’ എന്ന് കമൻറ്; രൂക്ഷമായി പ്രതികരിച്ച് ഭാ​ഗ്യ സുരേഷും മാധവും

ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ലിജി പ്രേമൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ചിന്റു കാർത്തികേയൻ, കല: ബാബു പിള്ള, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്‍ദ രൂപകൽപന: കിഷൻ മോഹൻ, ഫൈനൽ മിക്സ്: ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സനൂപ് ദിനേശ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ: സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ). പ്രൊഡക്ഷൻ മാനേജർ: ജോബി ജോൺ, കല്ലാർ അനിൽ, പിആർഒ: എ എസ് ദിനേശ്, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ