“ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’, ജനപ്രതിനിധി ഉൾപ്പടെ കൂട്ടുനിന്നു”; വൈകാരിക കുറിപ്പുമായി അൻസിബ, ലക്ഷ്യംവക്കുന്നതാരെ ?
AMMA Row Escalates: Ansiba Hassan Lodges Complaint Against Co-stars Over Defamation: പരാതി നൽകിയതിന് പിന്നാലെ ഗുരുതര അരോപണങ്ങൾ ഉൾപ്പെടുത്തി വൈകാരിക പോസ്റ്റുമായി അൻസിബ രംഗത്തെത്തിയിട്ടുണ്ട്. ജനപ്രതിനിധി ഉൾപ്പടെ തന്നെ 'മേത്തച്ചി'യായും, 'ജിഹാദി'യായും ചിത്രീകരിക്കുന്നതിന് കൂട്ടുനിന്നു എന്നും, മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ സ്വഭാവഹത്യ നടത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അൻസിബ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്

അൻസിബ ഹസ്സൻ
അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നിട്ടും അമ്മയിലെ പ്രശ്നങ്ങൾ വീണ്ടും നിയമ പോരാട്ടങ്ങളിലേക്ക്. തനിക്കെതിരെ സാമുഹ്യ മാധ്യമങ്ങൾ വഴി ക്രൂരമായ അശ്ലീല പ്രചരണം നടത്തി എന്ന് ആരോപിച്ച് അൻസിബ ഹസ്സൻ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. നടി ലക്ഷ്മി പ്രിയ ശ്വേത മേനോ ‘കാൻ ചാനൽ മീഡിയ’ ഉടമ സുകുമാർ എന്നിവർക്കെതിരെയാണ്. അൻസിബ പരാതി നൽകിയത്. സുകുമർ എന്നയാളുടെ സഹായത്തോടെ നടി ലക്ഷ്മി പ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അപവാദ പ്രചരണം നടത്തി എന്നും ശ്വേത മേനോൻ ഉൾപ്പടെ ഗൂഢാലോചയുടെ ഭാഗമായി എന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബയുടെ പരാതി.
പരാതി നൽകിയതിന് പിന്നാലെ ഗുരുതര അരോപണങ്ങൾ ഉൾപ്പെടുത്തി വൈകാരിക പോസ്റ്റുമായി അൻസിബ രംഗത്തെത്തിയിട്ടുണ്ട്. ജനപ്രതിനിധി ഉൾപ്പടെ തന്നെ ‘മേത്തച്ചി’യായും, ‘ജിഹാദി’യായും ചിത്രീകരിക്കുന്നതിന് കൂട്ടുനിന്നു എന്നും, മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ സ്വഭാവഹത്യ നടത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അൻസിബ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. കുറിപ്പിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. പി.ആർ ഏജൻസികളെ ഉപയോഗിച്ച് തന്നെ അപമാനിക്കാൻ ചിലർ ലക്ഷങ്ങൾ ചിലവഴിക്കുന്നു എന്ന് അൻസിബ കുറിപ്പിൽ ആരോപിക്കുന്നു. നടി ലക്ഷ്മി പ്രിയയെയും, ശ്വേത മേനോനെയും ലക്ഷ്യംവക്കുന്നതാണ് ഈ ആരോപണം.
അൻസിബയുടെ വാക്കുകൾ ഇങ്ങനെ
എൻ്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവർത്തനത്തിൻ്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’.
Also Read: Actress Lakshmi Priya: അൻസിബ മദ്യപാനി; അവളുടെ മുറിയിൽ ഞാൻ അവനെ കണ്ടത് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ…; ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ
ചാരുകസേരയിൽ ഇരുന്ന് അവർ എൻ്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെൻ്റെ രണ്ടാനച്ഛൻ്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി പി.ആർ ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എൻ്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്. അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.
ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും, ഞാൻ പൊരുതാൻ തീരുമാനിച്ചത്, എങ്റ്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിൻ്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്.
English Summary
Ansiba Hassan filed a police complaint against actresses Lakshmi Priya, Shwetha Menon, and a media owner for orchestrating a cyber-smear campaign against her. Following the complaint, Ansiba shared an emotional post alleging character assassination and religious slurs by industry colleagues, hinting at a paid PR conspiracy to defame her.