5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Daveed Movie: ദാവീദിന്റെ പഞ്ചില്‍ ബ്രോയുടെ കിളി പറന്നു; ആ പോസ്റ്ററിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? വ്യക്തമാക്കി ആന്റണി വര്‍ഗീസ്‌

Antony Varghese Daveed Movie: ഇത്തരം പോസ്റ്ററുകള്‍ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുന്നവരുടെ മനോരോഗ സ്വഭാവം മനസിലാക്കാമെന്നും, എന്നാല്‍ ഇക്കാലത്തും ഇതൊക്കെ വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നവരോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നും ആന്റണി വര്‍ഗീസ്. നല്ല സിനിമകള്‍ എന്നും വിജയിക്കുമെന്നും താരം

Daveed Movie: ദാവീദിന്റെ പഞ്ചില്‍ ബ്രോയുടെ കിളി പറന്നു; ആ പോസ്റ്ററിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? വ്യക്തമാക്കി ആന്റണി വര്‍ഗീസ്‌
ആന്റണി വര്‍ഗീസ്, വ്യാജ പോസ്റ്റര്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 18 Feb 2025 14:36 PM

ദാവീദ് സിനിമയുടെ എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിനെക്കുറിച്ച് വ്യക്തത വരുത്തി നടന്‍ ആന്റണി വര്‍ഗീസ്. ദാവീദിന്റെ പഞ്ചില്‍ ബ്രോയുടെ കിളി പറന്നു എന്നെഴുതിയ പോസ്റ്ററാണ് വ്യാപകമായി പ്രചരിച്ചത്. ഇത് ദാവീദിനൊപ്പം തിയേറ്ററില്‍ ഓടുന്ന ‘ബ്രൊമാന്‍സ്’ എന്ന ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ളതാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഈ പോസ്റ്ററിന് ‘ദാവീദ്’ ടീമുമായി യാതൊരു ബന്ധവുമില്ലെന്ന് ആന്റണി വര്‍ഗീസ് വ്യക്തമാക്കി. മറ്റ് ചിത്രങ്ങളെ അപകീര്‍ത്തിപ്പെടുത്താനോ തകര്‍ക്കാനോ ഇത്തരം പോസ്റ്ററുകള്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകരും ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പോസ്റ്ററുകള്‍ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുന്നവരുടെ മനോരോഗ സ്വഭാവം മനസിലാക്കാമെന്നും, എന്നാല്‍ ഇക്കാലത്തും ഇതൊക്കെ വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നവരോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു. നല്ല സിനിമകള്‍ എന്നും വിജയിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

ഒരുമിച്ചെത്തിയ ചിത്രങ്ങള്‍

ഫെബ്രുവരി 14നാണ് ദാവീദും ബ്രൊമാന്‍സും തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് രണ്ട് ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. 90 ലക്ഷം രൂപയാണ് ആദ്യ ദിനം ദാവീദ് നേടിയതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സക്‌സര്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു.

Read Also : 2 കോടി ലോൺ എടുത്തു, 3 കോടി സർക്കാരിന് നികുതി കൊടുത്തു; ടോമിൻ ജെ തച്ചങ്കരിയുടെ വാദം തള്ളി പുലിമുരുകൻ നിർമാതാവ്

ആഷിഖ് അബു എന്ന കഥാപാത്രത്തെയാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, ലിജോമോള്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ദാവീദ്.

മികച്ച പ്രതികരണം നേടി മുന്നേറുന്ന ബ്രൊമാന്‍സിന് ആദ്യ ദിനം 70 ലക്ഷം രൂപയോളം കളക്ഷന്‍ ലഭിച്ചെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അരുണ്‍ ഡി. ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.