Malayalam women lyricist: തട്ടത്തിൻ മറയത്തെ പെണ്ണ്, മലയാളത്തിലെ ഈ പാട്ടെഴുത്തുകാരിയെ അറിയുമോ?
മുത്തുച്ചിപ്പിയുടെ പ്രണയഭാവത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു തിരയിലെ പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ താഴ്വാരം മേലാകെ എന്ന പാട്ട്.

Anu And Isha Thalwar
കൊച്ചി: മുത്തുചിപ്പിപോലൊരു കത്തിന്നുള്ളിൽ വന്ന കിന്നാരം… വരികൾ ഒഴുകി വന്നത് ഗിരീഷ് പുത്തഞ്ചേരിയുടേയോ കൈതപ്രത്തിന്റേയോ തൂലികയിൽ നിന്നല്ല. അതൊരു നാവാഗതയായ പാട്ടെഴുത്തുകാരി ആയിരുന്നു. പാട്ടെഴുതുന്ന ഒരു കൊച്ചു പെണ്ണ് മലയാള സിനിമയിൽ ഉണ്ടെന്ന് തന്നെ പലർക്കും അറിയാൻ വഴിയില്ല. പാട്ടുകളെല്ലാം ഹിറ്റായെങ്കിലും ആഘോഷിക്കപ്പെടാതെ പോയൊരു എഴുത്തുകാരിയാണ് അനു എലിസബത്ത് ജോസ്.
പെട്ടെന്നുള്ള ഒരു താരോദയം ആയിരുന്നില്ല അനുവിന്റേത്. വാക്കുകളെ സ്നേഹിച്ച് താളത്തിൽ ലയിച്ച് കവിതയിൽ ജീവിച്ച അനുവിനെ വളരെ അപ്രതീക്ഷിതമായിട്ടാണ് വിനീത് ശ്രീനിവാസൻ തട്ടത്തിൻ മറയത്തിനു വേണ്ടി കണ്ടെത്തുന്നത്. അങ്ങനെ മുത്തുച്ചിപ്പി പോലൊരു എന്ന ഗാനം പിറന്നു. മുത്തുച്ചിപ്പിയുടെ പ്രണയഭാവത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു തിരയിലെ പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ താഴ്വാരം മേലാകെ എന്ന പാട്ട്.
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, ജൂൺ, നത്തോലി ഒരു ചെറിയ മീനല്ല എന്നിങ്ങനെ ഒരു നീണ്ട കാലത്തേക്ക് അനു സിനിമയിൽ സജീവമായിരുന്നു. സിനിമാ തിരക്കുകളിലും റെക്കോർഡിങ് സ്റ്റുഡിയോകളിലും ഒതുങ്ങി നിന്നതായിരുന്നില്ല അനുവിന്റെ ജീവിതം. വ്യക്തിപരമായ ജീവിതത്തിന് പ്രാധാന്യം നൽകി വിവാഹിതയായി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ അനു ഒരു കാലഘട്ടത്തിനുശേഷം പതിയെ പതിയെ സജീവമല്ലാതായി.
വ്യക്തിജീവിതം
ജോസ് സേവ്യന്റെയും മറിയാമ്മ ജോസിന്റെ മകളായി ആലപ്പുഴയിലാണ് ആലോചിച്ചത്. എന്നാൽ കൊച്ചിയിലെ ഇടപ്പള്ളിയിലാണ് പഠിച്ചത് വളർന്നതും. ഇപ്പോൾ താമസിക്കുന്നതും കൊച്ചിയിൽ തന്നെ. അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിംഗ് പൂർത്തിയാക്കി ടിസിഎസിൽ ജോലി ചെയ്യുന്നതിനിടയിലാണ് തട്ടത്തിൻ മറയത്തിലേക്ക് എത്തുന്നത്. കോളേജിൽ പഠിക്കുമ്പോൾ ഒരു ആൽബത്തിന് വേണ്ടി വരികൾ എഴുതിയിട്ടുണ്ട്. കോളേജിൽ തന്നെ സീനിയർ ആയ തട്ടത്തിൻ മറയത്തിന്റെ സഹസംവിധായകൻ ഗണേഷ് രാജ് അനുവിനെ വിനീത് ശ്രീനിവാസന് പരിചയപ്പെടുത്തിയത്.