Arjun Ashokan : സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
Arjun Ashokan Accident Shooting : ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞ് നടന്മാർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ഇവർ ഉൾപ്പെടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്.

Arjun Ashokan Accident Shooting (Image Courtesy - Social Media)
സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽ പെട്ട് നടന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞാണ് അപകടം. മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരുടെ കാർ വഴിയരികിൽ നിർത്തിയിട്ട രണ്ട് ബൈക്കുകളിൽ തട്ടി ബൈക്ക് യാത്രികർക്കും പരിക്കേറ്റു.
ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്ന് പുലർച്ചെ 1.30ഓടെ കൊച്ചി എംജി റോഡിൽ വച്ചായിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്ററാണ് കാർ ഓടിച്ചിരുന്നത്. വാഹനം ഓടിക്കുന്നതിനിടെ തലകീഴായി മറിഞ്ഞ കാർ മുന്നിലെ കാറിലിടിച്ചു. ഈ കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ഫുഡ് ഡെലിവറി ഏജൻ്റിൻ്റെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാർ മുന്നിലെ ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
Also Read : Rajanikanth: സ്കൂളിൽ പോകാൻ മടിച്ച് കൊച്ചുമോൻ; അവസാനം സ്റ്റൈൽ മന്നൻ കൊണ്ടുവിട്ടു
ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.
Updating…