Avantika Mohan: ‘ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോട്ടെ’? കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് ചുട്ട മറുപടി നൽകി അവന്തിക

Avantika Mohan Reply to Teenage Fans: താൻ വിവാഹിതയാണെന്നും നീ ഇപ്പോഴും ഹോം വർക്ക് ചെയ്യുന്ന സ്റ്റേജിലാണെന്നും പറഞ്ഞ അവന്തിക കുട്ടിയോട് കരിയറിൽ ഫോക്കസ് ചെയ്യാനും പറഞ്ഞു.

Avantika Mohan: ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോട്ടെ? കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് ചുട്ട മറുപടി നൽകി അവന്തിക

Avantika

Published: 

23 Jan 2026 | 09:35 AM

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക മലയാളികൾക്കിടയിൽ സുപരിചിതയായത്. തൂവല്‍ സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുപുറമെ ‘യക്ഷി’, ‘ഫെയ്ത്ത്ഫുളി യുവേഴ്‍സ്’, ‘നീലാകാശം പച്ച കടൽ ചുവന്ന ഭൂമി’, ഇന്ദ്രജിത്ത് നായകനായ ‘ധീരം’ തുടങ്ങിയ ചിത്രങ്ങളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ കൗമാരക്കാരന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള വിവാഹാഭ്യർത്ഥനയ്ക്ക് അവന്തിക നൽകിയ ചുട്ട മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ചേച്ചി കെട്ടാൻ ഒരുപാട് പേര് ആ​ഗ്രഹിക്കുന്നുണ്ട് എന്ന മെസേജിന് മറുപടിയായാണ് അവന്തിക തന്റെ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. താൻ വിവാഹിതയാണെന്നും നീ ഇപ്പോഴും ഹോം വർക്ക് ചെയ്യുന്ന സ്റ്റേജിലാണെന്നും പറഞ്ഞ അവന്തിക കുട്ടിയോട് കരിയറിൽ ഫോക്കസ് ചെയ്യാനും പറഞ്ഞു.

Also Read:‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന

ഈ കുട്ടിയുടെ ധൈര്യം നോക്കൂവെന്നും താൻ ഞെട്ടിപ്പോയി എന്നുമാണ് താരം പറയുന്നത്. നിന്നെ കണ്ടാൽ ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു പയ്യനായേ തോന്നുന്നുള്ളൂ. നീ തിരഞ്ഞെടുത്ത സമയവും സാഹചര്യവും തെറ്റായിപ്പോയി എന്നും നിന്റെ ഈ പ്രായം ആസ്വദിക്കൂവെന്നും അവന്തിക കുറിച്ചു.

ഈ സംഭവം താരം തന്റെ ഇൻസ്റ്റാ​ഗ്രാം പങ്കുവച്ചിരുന്നു. പിന്നാലെ ഇതിനു മറുപടിയായാണ് മറ്റൊരു യുവാവ് വിവാഹാഭ്യര്‍ത്ഥനയുമായെത്തിയത്. ‘”ചേച്ചിയെ കെട്ടാൻ താൻ ഉൾപ്പെടെ കേരളത്തിൽ ഒരുപാട് പേർ ക്യൂവിലുണ്ട് എന്നായിരുന്നു ആ സന്ദേശം. ഇയാള്‍ക്കും സമാനമായ രീതിയില്‍ തമാശരൂപേണ അവന്തിക മറുപടി നല്‍കുകയായിരുന്നു.

ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ