Azadi OTT Release: ശ്രീനാഥ് ഭാസിയുടെ ‘ആസാദി’ ഒടിടിയിലെത്താൻ ഇനി രണ്ടു ദിവസം; എപ്പോൾ, എവിടെ കാണാം?
Azadi OTT Release Date: അന്ന് തീയേറ്ററിൽ പോയി കാണാൻ കഴിയാതിരുന്നവർക്ക് ഇനി വീട്ടിലിരുന്ന് 'ആസാദി' ആസ്വദിക്കാം. ചിത്രം ഒടിടിയിൽ എത്തുകയാണ്.
ശ്രീനാഥ് ഭാസിയെ നായകനാക്കി നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്ത ‘ആസാദി’ മെയ് 27നാണ് തീയേറ്ററുകളിൽ എത്തിയത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. ഉടനീളം സസ്പെൻസ് നിലനിർത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്. അന്ന് തീയേറ്ററിൽ പോയി കാണാൻ കഴിയാതിരുന്നവർക്ക് ഇനി വീട്ടിലിരുന്ന് ‘ആസാദി’ ആസ്വദിക്കാം. ചിത്രം ഒടിടിയിൽ എത്തുകയാണ്.
‘ആസാദി’ ഒടിടി
ആക്ഷൻ ത്രില്ലർ ചിത്രമായ ‘ആസാദി’യുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സ് ആണ്. ജൂൺ 27 മുതൽ മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
‘ആസാദി’ അണിയറ പ്രവർത്തകർ
നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ്. റമീസ് രാജ, രശ്മി ഫൈസൽ എന്നിവരാണ് സഹ നിർമാതാക്കൾ. വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തിൽ എത്തിയ ചിത്രം എന്ന പ്രത്യേകത കൂടി ‘ആസാദി’ക്ക് ഉണ്ട്. രവീണയാണ് ചിത്രത്തിലെ നായിക.
ഇവർക്ക് പുറമെ സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്‌കർ അമീർ, മാലാ പാർവതി, തുഷാര എന്നിവരും ചിത്രത്തിലുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗറാണ്. ഛായാഗ്രഹണം നിർവഹിച്ചത് സനീഷ് സ്റ്റാൻലിയാണ്. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. വരുൺ ഉണ്ണിയാണ് സംഗീത സംവിധാനം.
റീ റിക്കോഡിംഗ് മിക്സിംഗ്- ഫസൽ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, എക്സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ്- അലക്സ് വർഗീസ്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, പിആർഒ- പ്രതീഷ് ശേഖർ, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി രാജ്, വിഗ്നേഷ് പ്രദീപ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.