AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Baahubali Re-Release: രണ്ടല്ല ഒന്ന്! ബാഹുബലി എത്തുന്നു, റീ റിലീസ് ഒക്ടോബറില്‍

Baahubali Re-Release Date: 2015ലായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം ബാഹുബലി ദി ബിഗിനിങ് റിലീസ് ചെയ്തത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ബാഹുബലി ദി കണ്‍ക്ലൂഷനും റിലീസ് ചെയ്തു. ബോക്‌സോഫീല്‍ വലിയ തരംഗമാണ് ചിത്രം തീര്‍ത്തത്.

Baahubali Re-Release: രണ്ടല്ല ഒന്ന്! ബാഹുബലി എത്തുന്നു, റീ റിലീസ് ഒക്ടോബറില്‍
ബാഹുബലി പോസ്റ്റര്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 11 Jun 2025 15:54 PM

റീ റിലീസ് സിനിമകളുടെ കാലമാണിത്. ഇപ്പോഴിതാ ഇന്ത്യന്‍ ബോക്‌സോഫീസില്‍ ചരിത്രം കുറിച്ച ബാഹുബലി എന്ന ചിത്രം റീ റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്ത ചിത്രം ഒറ്റ ഭാഗമായിട്ടാണ് ഇനി റിലീസ് ചെയ്യുന്നത്.

2015ലായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം ബാഹുബലി ദി ബിഗിനിങ് റിലീസ് ചെയ്തത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ബാഹുബലി ദി കണ്‍ക്ലൂഷനും റിലീസ് ചെയ്തു. ബോക്‌സോഫീല്‍ വലിയ തരംഗമാണ് ചിത്രം തീര്‍ത്തത്.

രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചേര്‍ത്ത് ഒക്ടോബറില്‍ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ഈ വര്‍ഷം ജൂലൈയിലേക്ക് സിനിമയുടെ ആദ്യ ഭാഗം പുറത്തിറക്കിയിട്ട് പത്ത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ആ വേളയിലാണ് റീ റിലീസ് പ്രഖ്യാപനം. ആയിരം കോടി ക്ലബ്ബിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും ബാഹുബലിയുടേതാണ്.

പ്രഭാസ് അമരേന്ദ്ര ബാഹുബലി, മകന്‍ മഹേന്ദ്ര ബാഹുബലി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. താരം അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പ്രശംസ ഏറ്റുവാങ്ങിയ കഥാപാത്രങ്ങളുമാണിത്.

Also Read: Amala Paul: ‘ആ വലിയ പ്രൊജക്ടിനായുള്ള ഓഡിഷന്‍; ജീവിതത്തിലെടുത്ത ഏറ്റവും മോശം തീരുമാനം’: അമല പോള്‍

പ്രഭാസിന് പുറമെ, സത്യരാജ്, റാണാ ദഗ്ഗുബതി, അനുഷ്‌ക, തമന്ന എന്നിവരും ബാഹുബലിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത് ഇന്ത്യയില്‍ 6,500 സ്‌ക്രീനുകളിലും ലോകമെമ്പാടുമായി 9000 സ്‌ക്രീനുകളിലുമാണ്.