Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’

Balachandra Menon About Mohanlal: മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ താനാണെന്ന് ബാലചന്ദ്ര മേനോന്‍. കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കുന്നതിനെ നിര്‍മ്മാതാവ് എതിര്‍ത്തിരുന്നുവെന്നും ബാലചന്ദ്രമേനോന്‍.

Balachandra Menon: മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല

ബാലചന്ദ്രമേനോനും മോഹൻലാലും

Published: 

16 Mar 2026 | 05:40 PM

മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ താനാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് ബാലചന്ദ്ര മേനോന്‍. കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കുന്നതിനെ നിര്‍മ്മാതാവ് എതിര്‍ത്തിരുന്നുവെന്നും കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തി. തനിക്ക് അദ്ദേഹത്തിന്റെ ശരീരഭാഷ ഇഷ്ടമാണെന്നും, അത് ഈ ക്യാരക്ടറിന് ചേരുമെന്നും താന്‍ നിലപാട് എടുത്തുവെന്നും ബാലചന്ദ്രമേനോന്‍ വ്യക്തമാക്കി.

മോഹന്‍ലാലിനെ വേണ്ടെന്ന് പറഞ്ഞവര്‍ പിന്നെ അദ്ദേഹവുമായി കമ്പനിയായി. ഇന്ന് ഇന്‍ഡസ്ട്രിയില്‍ ഓശാന പാടുന്നവരെല്ലാം നേരത്തെ എതിര്‍ത്തവരാണ്. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഒറ്റയാളുമില്ലായിരുന്നു. അന്ന് നെടുമുടി വേണുവാണ് നമ്പര്‍ വണ്‍. അന്ന് അദ്ദേഹം ഹീറോയാണ്. മോഹന്‍ലാലിന്റെ കാസ്റ്റിങ് ശരിയാകില്ലെന്നാണ് നിര്‍മ്മാതാവ് രാജു മാത്യു ആദ്യം പറഞ്ഞതെന്നും ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തി.

Also Read: Balachandra Menon: ‘രാഹുല്‍ ഈശ്വറിന്റെ ഒപ്പം നില്‍ക്കും, മെന്‍സ് കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല’

വേണുവിനെ ആ സിനിമയില്‍ സെക്കന്‍ഡ് ഹാഫ് മുതല്‍ കാണിക്കാനാണ് തീരുമാനിച്ചത്. അത് ശരിയാകില്ലെന്നും, അദ്ദേഹത്തെ ഫസ്റ്റ് ഹാഫ് മുതല്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍മ്മാതാവ് പറഞ്ഞു. വേണുവിന് നല്ല മാര്‍ക്കറ്റുണ്ടെന്നും, സെക്കന്‍ഡ് ഹാഫ് മുതല്‍ മാത്രം വന്നാല്‍ പടം പരാജയപ്പെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. വേണുവിനെ ആദ്യ ഹാഫില്‍ തന്നെ വരുത്തിയാല്‍, ‘ബാബു’ എന്ന ക്യാരക്ടര്‍ മോഹന്‍ലാല്‍ ചെയ്‌തോട്ടെയെന്നും നിര്‍മ്മാതാവ് പറഞ്ഞു. അങ്ങനെ നെടുമുടി വേണുവിന് നിശ്ചയിച്ചിരുന്ന ‘ലംബോദരന്‍ നായര്‍’ എന്ന കഥാപാത്രം താന്‍ ചെയ്യേണ്ടി വന്നു. തന്റെ കഥാപാത്രം വേണുവിനും കൊടുക്കുകയായിരുന്നുവെന്നും ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കി.

അങ്ങനെയാണ് മോഹന്‍ലാലിന് ബാബുവെന്ന ക്യാരക്ടര്‍ ലഭിക്കുന്നത്. അല്ലെങ്കില്‍ ലാലിന് ആ റോള്‍ ലഭിക്കില്ലായിരുന്നു. ഏറ്റവും കൂടുതല്‍ ലാലിന് വേണ്ടി വാദിച്ച വക്കീല്‍ താനാണെന്ന് അദ്ദേഹത്തിന് ഇന്നും അറിയില്ല. അത് അറിയണം. അതിനുവേണ്ടിയാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?