Basil Joseph: ‘ചില സംവിധായകര്‍ എഴുത്തില്‍ വല്ലാതെ ശ്രദ്ധിക്കില്ല, എക്‌സോസ്റ്റിങ് ആയി നില്‍ക്കുമ്പോഴാണ് ആ വേഷം ലഭിച്ചത്’
Basil Joseph About Fahadh Faasil: താന്‍ വളരെ ബഹുമാനിക്കുന്ന രണ്ടാളുകളാണ് ശ്യം പുഷ്‌കരനും ദിലീഷ് പോത്തനും. ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും ക്യൂസ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറയുന്നു.
ഒട്ടനവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസിലിടം നേടിയ താരമാണ് ബേസില്‍ ജോസഫ്. എന്നാല്‍ ബേസിലിന് ഒരു ബ്രേക്ക് നല്‍കിയ കഥാപാത്രമായിരുന്നു ജോജി എന്ന സിനിമയിലെ ഫാദര്‍ കെവിന്റെ വേഷം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമയാണ് ജോജി.
ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനെ കുറിച്ചും ജോജിയിലെ വേഷം തനിക്ക് എത്രത്തോളം ഉപകാരപ്പെട്ടുവെന്നും സംസാരിക്കുകയാണിപ്പോള്‍ ബേസില്‍ ജോസഫ്.
താന്‍ വളരെ ബഹുമാനിക്കുന്ന രണ്ടാളുകളാണ് ശ്യം പുഷ്‌കരനും ദിലീഷ് പോത്തനും. ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും ക്യൂസ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറയുന്നു.




”ജോജിയിലെ ഫാദര്‍ കെവിന്‍ എന്ന കഥാപാത്രം ചെയ്തപ്പോഴാണ് അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അഭിനനന്ദനങ്ങള്‍ ലഭിക്കുന്നത്. അത്രയും നാള്‍ കോമഡി സൈഡ് കിക്ക് എന്ന പറയാന്‍ സാധിക്കുന്ന വേഷങ്ങളാണ് എനിക്ക് കിട്ടിയിരുന്നത്. നായകന്റെ കൂട്ടുകാരന്‍, നായകന്‍ രക്ഷപ്പെടുമ്പോള്‍ ഞാനും രക്ഷപ്പെടും, നായകന്‍ പ്രശ്‌നത്തിലായാല്‍ ഞാനുമാകും എന്ന കഥാപാത്രങ്ങള്‍.
വിഷ്വല്‍ ഹ്യൂമര്‍ ചെയ്ത് ആളുകളെ ചിരിപ്പിക്കുക, അല്ലെങ്കില്‍ കൗണ്ടര്‍ കോമഡികള്‍ അടിക്കുക ഇതൊക്കെ മാത്രമായിരുന്നു എനിക്ക് എല്ലാ സീനുകളിലും ഉണ്ടായിരുന്നത്. എന്നാല്‍ ഒരു സ്‌റ്റേജ് എത്തിയപ്പോള്‍ അത് നമ്മളെ കൂടുതല്‍ എക്‌സൈറ്റ് ചെയ്യിക്കുന്നില്ല. നമ്മള്‍ കോംപ്രമൈസ് ചെയ്യുന്നത് പോലെയെല്ലാം തോന്നി.
ആളുകളെ ചിരിപ്പിക്കുന്നത് വളരെ പ്രഷറാണ്. ചില സംവിധായകര്‍ എഴുത്തില്‍ അത്ര ശ്രദ്ധിക്കുകയൊന്നുമില്ല. എന്തെങ്കിലും ചെയ്ത് കളറാക്കണമെന്ന് നമ്മളോട് പറയും. അങ്ങനെ എക്‌സോസ്റ്റിങ് ആയി സംവിധായകനായി മുന്നോട്ടുപോകാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ജോജിയിലേക്ക് വിളിക്കുന്നത്.
ഞാന്‍ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് ശ്യാം പുഷ്‌കരന്‍, എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ് ദിലീഷ് പോത്തന്‍. മാത്രമല്ല ഫഫയുടെ കൂടെ അഭിനയിക്കാന്‍ സാധിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കിട്ടാവുന്ന അംഗീകാരം പോലെയാണ് തോന്നിയത്,” ബേസില്‍ പറയുന്നു.