AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sthanarthi Sreekuttan OTT : റിലീസായിട്ട് ഏഴ് മാസം പിന്നിട്ടു; അവസാനം സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിലേക്ക്

Sthanarthi Sreekuttan OTT Release Date & Platform : കഴിഞ്ഞ വർഷം നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ

Sthanarthi Sreekuttan OTT : റിലീസായിട്ട് ഏഴ് മാസം പിന്നിട്ടു; അവസാനം സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിലേക്ക്
Sthanarthi Sreekuttan OttImage Credit source: Aju Varghese Facebook
jenish-thomas
Jenish Thomas | Published: 17 Jun 2025 21:44 PM

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു സ്താനാർത്തി ശ്രീക്കുട്ടൻ. കഴിഞ്ഞ വർഷം നവംബർ അവസാനം തിയറ്ററുകളിൽ എത്തിയ ചിത്രം നിരൂപക പ്രശംസ നേടിയെടുത്തെങ്കിലും ബോക്സ്ഓഫീസിൽ വിലയ പ്രകടനം പുറത്തെടുക്കാനായില്ല. കുട്ടികളുടെ കഥ പറയുന്ന ചിത്രം അവസാനം ഏറെ നാളുകൾക്ക് ശേഷം ഒടിടിയിലേക്കെത്താൻ പോകുകയാണ്.

സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടി

സൈന പ്ലേയാണ് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂൺ 20-ാം തീയതി മുതൽ സൈന പ്ലേയിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഇത് അറിയിച്ചുകൊണ്ടുള്ള ട്രെയിലറും അണിയറപ്രവർത്തകർ പങ്കുവെക്കുകയും ചെയ്തു.

ALSO READ : OTT Releases This Week: ‘പ്രിൻസ് ആൻഡ് ഫാമിലി’ മുതൽ ‘ആസാദി’ വരെ; ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ ഒടിടി റിലീസ് ട്രെയിലർ

ബജറ്റ് ലാബ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിഷാന്ത് കെ പിള്ളയും മുഹമ്മദ് റാഫി എംഎയും ചേർന്നാണ് സ്താനാർത്തി ശ്രീക്കുട്ടൻ നിർമിച്ചിരിക്കുന്നത്. വിനേഷ് വിശ്വനാഥാണ് ചിത്രത്തിൻ്റെ സംവിധായകൻ. അജു വർഗീസിനും സൈജു കുറുപ്പിനും പുറമെ ജോണി ആൻ്റണി, ശ്രീരംഗ ഷൈൻ, ദർശൻ എ ബോധിക്, ജോർഡൺ അഷെർ, ഹരികൃഷ്ണൻ ബി, ആനന്ദ് മൻമദൻ, ശ്രുതി സുരേഷ് തുടങ്ങിയ നിരവധി പേരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.

മുരളി കൃഷ്ണൻ, ആനന്ദ് മൻമദൻ, കൈലാഷ് എസ് ഭവൻ, സംവിധായകൻ വിനേഷ് വിശ്വനാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. അനൂപ് വി ഷൈലജയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. കൈലാഷ് എസ് ഭവനാണ് എഡിറ്റർ. പിഎസ് ജയഹരിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.