Bazooka OTT: ഡൊമിനിക്കിന് പിന്നാലെ ബസൂക്കയുടെ ഒടിടി റിലീസും വൈകുന്നു: കാരണമെന്ത്?
Bazooka OTT Release: നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത് ചിത്രം കഴിഞ്ഞ മാസമാണ് തീയറ്ററുകളിൽ എത്തിയത്. എന്നാൽ ആവറേജ് പടമായിരുന്നു അത്. ബോക്സ് ഓഫീസിലും ചിത്രം വലിയ പരാജയമാണ് നേരിട്ടത്.

Mammootty bazooka
മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത് ചിത്രം കഴിഞ്ഞ മാസമാണ് തീയറ്ററുകളിൽ എത്തിയത്. എന്നാൽ ആവറേജ് പടമായിരുന്നു അത്. ബോക്സ് ഓഫീസിലും ചിത്രം വലിയ പരാജയമാണ് നേരിട്ടത്. എന്നാൽ ചിത്രം പുറത്തിറങ്ങി രണ്ട് മാസം ആകാനിരിക്കെ ബസൂക്ക, ഇനിയും ഒടിടിയിൽ എത്തിയിട്ടില്ല.
അതേസമയം സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്ന ചിത്രവും ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല. ഇതോടെ രണ്ട് മമ്മൂക്ക ചിത്രമാണ് ഒടിടിയിൽ എത്താനുള്ളത്. പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിനെ പോലെ തന്നെ, ഡിജിറ്റൽ റൈറ്റ് സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് ബസൂക്കയും ഒടിടിയിൽ എത്താൻ വൈകുന്നതെന്നാണ് വിവരം.
#Bazooka Worldwide Closing Figure
Kerala: ₹13.55 Crore
Rest Of India: ₹1.45 Crore
Overseas: .195M (₹10.19 Crore)Total Collection: ₹25.19 Crore
DISASTER pic.twitter.com/Ur3aJEcsz9
— Southwood (@Southwoodoffl) May 26, 2025
ഇതോടെ ഈ വർഷം പുറത്തിറങ്ങിയ രണ്ട് മമ്മൂക്ക ചിത്രങ്ങളും ഒടിടിയിൽ എത്താത്തിന്റെ നിരാശയിലാണ് ആരാധകർ. റിപോർട്ടുകൾ അനുസരിച്ച്, ബസൂക്ക ഒടിടിയിൽ റിലീസാവാത്തതിന് കാരണം സാമ്പത്തിക പരാജയമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടി നായകനായ ഗെയിം ത്രില്ലറിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേടിയത്. സീ 5 എന്ന പ്രമുഖ പ്ലാറ്റ്‌ഫോം ആണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, ചിത്രത്തിന്റെ നിർമ്മാതാക്കളും, സീ 5 ടീമും തമ്മിൽ ഇതുവരെ ഒടിടി സ്ട്രീമിംഗ് തുകയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. ഈ തർക്കം പരിഹരിക്കാതെ ബസൂക്ക ഒടിടി സ്‌ക്രീനുകളിൽ എത്തില്ല എന്നാണ് അറിയാൻ കഴിയുന്നത്.