Bhagath Abrid: പത്ത് കഴിഞ്ഞപ്പോൾ ക്രിക്കറ്റും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിഞ്ഞില്ല; അങ്ങനെ കളി നിർത്തിയെന്ന് ഭഗത് എബ്രിഡ്

Bhagath Abrid Reveals Why He Gave Up Cricket: താൻ എന്തുകൊണ്ട് ക്രിക്കറ്റ് കരിയർ ഉപേക്ഷിച്ചെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ എബ്രിഡ് ഷൈൻ്റെ മകനായ ഭഗത് എബ്രിഡ്. 1983 എന്ന സിനിമയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഭഗത് ശ്രദ്ധനേടിയിരുന്നു.

Bhagath Abrid: പത്ത് കഴിഞ്ഞപ്പോൾ ക്രിക്കറ്റും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിഞ്ഞില്ല; അങ്ങനെ കളി നിർത്തിയെന്ന് ഭഗത് എബ്രിഡ്

ഭഗത് എബ്രിഡ്

Published: 

05 Jun 2025 08:38 AM

പഠനത്തിരിക്കിൽ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നു എന്ന് സംവിധായകൻ എബ്രിഡ് ഷൈൻ്റെ മകനായ ഭഗത് എബ്രിഡ്. പ്ലസ് വണ്ണിലെത്തിയപ്പോൾ ക്രിക്കറ്റും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരുന്നു. ക്രിക്കറ്റിൽ അത്ര ഉയർന്ന തലത്തിലെത്താൻ കഴിഞ്ഞില്ലെന്നും ഭഗത് ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സിനിമയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഭഗത് ഇപ്പോൾ ബിരുദവിദ്യാർത്ഥിയാണ്.

“അതിന് മുൻപേ ഞാൻ ക്രിക്കറ്റ് കളിക്കുമായിരുന്നു. 1983 കഴിഞ്ഞിട്ടും ക്രിക്കറ്റ് പ്രാക്ടീസൊക്കെ ആയിട്ട് കുറേ കാലം പോയി. പ്ലസ് വൺ ബയോമാക്സ് ആയതുകൊണ്ട് എനിക്ക് ക്രിക്കറ്റ് കുറച്ച് ഡ്രോപ്പ് ചെയ്യേണ്ടിവന്നു. രണ്ടും ഫോക്കസ് ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ ഡിഗ്രി പഠിക്കുകയാണ്. ഞാനിപ്പോൾ പൂനെയിൽ ബിഎസ്‌സി ഫിലിംമേക്കിങ് ആണ് പഠിക്കുന്നത്. 10 വരെ തുടരെ ക്രിക്കറ്റ് കളിക്കുമായിരുന്നു. എങ്കിലും ഉയർന്ന തലത്തിൽ എത്താൻ കഴിഞ്ഞില്ല. അത്യാവശ്യം കളിക്കുമായിരുന്നു.”- ഭഗത് എബ്രിഡ് പറഞ്ഞു.

Also Read: Urvashi: ‘ആ സിനിമയിലെ റൊമാന്റിക് സീൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു; ഒടുവിൽ എന്റെ ശിൽപം വെച്ചാണത് ചെയ്തത്’; ഉർവശി

നിവിൻ പോളി നായകനായി 2014ൽ പുറത്തിറങ്ങിയ സിനിമയാണ് 1983. എബ്രിഡ് ഷൈനും ബിപിൻ ചന്ദ്രനും ചേർന്ന് തിരക്കഥയൊരുക്കിയ സിനിമയിൽ അനൂപ് മേനോൻ, നിക്കി ഗൽറാണി, ശൃന്ദ, ജോയ് മാത്യു തുടങ്ങി ഒരു നീണ്ട നിര തന്നെ അഭിനയിച്ചു. പ്രതീഷ് എം വർമ്മയായിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. മനോജ് എഡിറ്റിങ് നിർവഹിച്ചപ്പോൾ ഗോപി സുന്ദർ ആയിരുന്നു സംഗീതസംവിധാനം. 2014 ജനുവരി 31ന് തീയറ്ററുകളിലെത്തിയ സിനിമ വൻ വിജയമായി. ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. രമേശൻ എന്ന യുവാവിൻ്റെ ക്രിക്കറ്റ് പ്രണയവും മകൻ കണ്ണനിലൂടെ അത് സാധിച്ചെടുക്കുന്നതുമായിരുന്നു സിനിമയുടെ പ്രമേയം.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്