Diya Krishna: ‘ദിയയുടെ പ്രസവം എത്ര പ്രാവശ്യം കണ്ടെന്നറിയില്ല; പലർക്കും കിട്ടാതെ പോയ അപൂർവ ഭാഗ്യം’; ഭാഗ്യലക്ഷ്മി
Bhagyalakshmi on Diya Krishna's Delivery Vlog: ചുറ്റിനും നിന്ന് ദിയയ്ക്ക് കുടുംബം നൽകിയ ആത്മധൈര്യവും സ്നേഹവും കണ്ട് കണ്ണ് നിറഞ്ഞുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം.

ഭാഗ്യലക്ഷ്മി, ദിയ കൃഷ്ണ
ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോഗ് കണ്ട് കണ്ണുനിറഞ്ഞുവെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വീഡിയോ എത്ര പ്രാവശ്യം കണ്ടുവെന്ന് തനിക്കറിയില്ലെന്നും നമ്മളിൽ പലർക്കും കിട്ടാതെ പോയ അപൂർവ ഭാഗ്യമാണ് ദിയയ്ക്കും കുഞ്ഞിനും ലഭിച്ചതെന്നും അവർ പറഞ്ഞു. ചുറ്റിനും നിന്ന് ആ പെൺകുട്ടിക്ക് കുടുംബം നൽകിയ ആത്മധൈര്യവും സ്നേഹവും കണ്ട് വിതുമ്പി പോയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം.
പണ്ടുകാലത്തൊക്കെ ഒരു ഗർഭിണിയെ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ, ഭയം, നഴ്‌സുമാരുടെ പരിഹാസം, മാനസിക സംഘർഷം എന്നിവ അതനുഭവിച്ച ആ സ്ത്രീക്ക് മാത്രമേ അറിയൂവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. പ്രസവശേഷം കുടുംബക്കാരെ കാണുമ്പോഴാണ് ശ്വാസം തിരികെ ലഭിക്കുന്നത്. ദിയയുടെ പ്രസവം താൻ എത്ര പ്രാവശ്യം കണ്ടുവെന്ന് അറിയില്ല. സ്നേഹങ്ങൾക്ക് നടുവിൽ സ്നേഹിക്കുന്നവർക്ക് നടുവിൽ, കിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ കുഞ്ഞും ഭാഗ്യം ചെയ്തവരാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ഭാഗ്യലക്ഷ്മി പങ്കുവെച്ച പോസ്റ്റ്:
അമ്മയും അച്ഛനും ഭർത്താവും, സഹോദരിമാരും ചുറ്റിനും നിന്ന് ആ പെൺകുട്ടിക്ക് നൽകിയ ആത്മ ധൈര്യവും സ്നേഹവും കണ്ട് കണ്ണ് നിറഞ്ഞുപോയെന്നും, നമ്മളിൽ പലർക്കും കിട്ടാതെ പോയ അപൂർവ ഭാഗ്യമാണതെന്നും അവർ പറഞ്ഞു. അത് ഞങ്ങൾ സ്ത്രീകൾക്കേ മനസിലാകൂവെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. അമ്മ പെങ്ങമ്മാരെ, പെൺമക്കളെ മനസിലാവാത്തവർക്ക് അത് വെറും ഒരു പ്രക്രിയ മാത്രമാണ്.
ALSO READ: നിഓമിന്റെ വരവ് ദിയക്ക് കൈനിറയെ പണവുമായി; വ്യൂസിലും ട്രെന്‍ഡിങ്ങിലും ഒന്നാമത്
മകളുടെ, ഭാര്യയുടെ, ചേച്ചിയുടെ, അനിയത്തിയുടെ അങ്ങനെ എത്ര വിവിധ ഭാവങ്ങളായിരുന്നു ആ വീഡിയോയിൽ കണ്ടത്. ആ കുടുംബത്തെ പ്രശംസിക്കാതിരിക്കാൻ കഴിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുമ്പോൾ താനും വിതുമ്പി പോയി. അവർ എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടേ. കൃഷ്ണകുമാറിനും കുടുംബത്തിനും ആശംസകൾ എന്നും ഭാഗ്യലക്ഷ്‌മി കുറിച്ചു.