‘ഇനിയങ്ങോട്ട് ഒരുമിച്ച്…, പ്രണയവും കല്യാണ വിശേഷവും ഒരുമിച്ച് വന്ന് പറയും’; സിബിൻ
Sibin Benjamins About Arya's Relation: എത്ര നാളായി ഇരുവരും പ്രണയത്തിലാണെന്നോ വിവാഹം എന്നുണ്ടാകുമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹനിശ്ചയത്തിനു ശേഷം ആദ്യമായി മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിബിൻ.

Sibin Benjamin. Arya
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ആര്യ ബഡായി. നടിയും അവതാരകയുമായ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഇതിനിടെയിലാണ് ആര്യ ബഡായി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത വന്നത്. മുൻ ബിഗ് ബോസ് താരം ആർജെ സിബിൻ ബെഞ്ചമിനാണ് വരൻ. ബിഗ് ബോസ് സീസൺ ആറിലെ മത്സരാർത്ഥിയായിരുന്നു സിബിൻ.ആ സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായിരുന്നു സിബിൻ.എന്നാൽ ഇടയ്ക്ക് വച്ച് ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വരുകയായിരുന്നു.
ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി നല്ല സുഹൃത്തുക്കളാണ്. ആര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും ഇനി മുതൽ ജീവിത പങ്കാളിയിലേക്ക് എന്നാണ് സിബിനുമായുള്ള തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ചിത്രത്തിനൊപ്പം ആര്യ കുറിച്ചത്. എന്നാൽ എത്ര നാളായി ഇരുവരും പ്രണയത്തിലാണെന്നോ വിവാഹം എന്നുണ്ടാകുമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹനിശ്ചയത്തിനു ശേഷം ആദ്യമായി മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിബിൻ.
Also Read:നടൻ വിശാലിന്റെ ഭാവി വധു, ദുൽഖറിന്റെ നായിക; ആരാണ് സായ് ധൻഷിക?
നടിയും നർത്തകിയുമായ നയന ജോസന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സിബിൻ. പ്രണയ കഥയും വിവാഹ തിയ്യതിയും പങ്കുവെക്കാമോയെന്ന ചോദ്യത്തിന് സിബിന്റെ മറുപടി ഇങ്ങനെയായിരുന്നു. ആര്യയ്ക്കൊപ്പം വന്ന് ഒരുമിച്ച് തുറന്ന് പറയാനാണ് താൽപര്യം. തങ്ങൾ രണ്ടുപേരും ഒരുമിച്ച് വരുന്നുണ്ട് സംസാരിക്കാനെന്നും അന്ന് കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം പറയാമെന്നും താരം പറഞ്ഞു.
ഒരുമിച്ചായിരിക്കുമോ പ്രതികരണമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇനി എല്ലാം ഞങ്ങൾ ഒരുമിച്ചാകും. ഞങ്ങൾ ഒറ്റയ്ക്കല്ല ഇനി ഒരുമിച്ചാണ്. ഇനിയങ്ങോട്ട് ഒരുമിച്ച്… അതുകൊണ്ട് ഒരുമിച്ച് എല്ലാ കാര്യങ്ങളും പറയാം. പ്രണയത്തെ കുറിച്ചും അപ്പോൾ പറയാം എന്നാണ് സിബിൻ പറഞ്ഞത്. സൂര്യ ടിവിയിൽ ഒരു പുതിയ ഷോ താൻ ചെയ്യാൻ പോവുകയാണെന്നും ആ ഷോയുടെ ആങ്കറാണ് താനെന്നും സിബിൻ പറഞ്ഞു.