Renu Sudhi: ‘സുധിച്ചേട്ടന്റെ മരണദിവസം ഇളയ മകനും ആശുപത്രിയിലായി; ഷോക്കില്‍ ആയി ഞാൻ’; രേണു സുധി

Bigg Boss Fame Renu Sudhi: സുധിയുടെ മരണ ദിവസം ഇളയ മകനും അസാധാരണമായ ഒരു അനുഭവം ഉണ്ടായതായി രേണു പറയുന്നു. അന്ന് രണ്ട് പേർക്കും പല്ലുവേദനയുണ്ടായിരുന്നുവെന്നും രേണു പറഞ്ഞു.

Renu Sudhi: സുധിച്ചേട്ടന്റെ മരണദിവസം ഇളയ മകനും ആശുപത്രിയിലായി; ഷോക്കില്‍ ആയി ഞാൻ; രേണു സുധി

കൊല്ലം സുധിയോടൊപ്പം രേണു

Published: 

17 Dec 2025 09:09 AM

ഇന്ന് മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. മിമിക്രി കലാകാരനായിരുന്നു കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യയായ രേണു പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ആദ്യം റീല്‍സുകളിലും ഫോട്ടോ ഷൂട്ടിലും ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെട്ട. എന്നാൽ ഇതിനു ശേഷം വ്യാപക വിമർശനമാണ് രേണുവിന് ലഭിച്ചത്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന തരത്തിലായിരുന്നു രേണുവിന്റെ മറുപടി.

ഇതിനു പിന്നാലെയാണ് ബിഗ് ബോസ് സീസൺ ഏഴിൽ മത്സരാർ‌ത്ഥിയായി രേണു എത്തുന്നത്. എന്നാൽ ഷോയിൽ നിന്ന് 30ാം ദിവസം രേണു സ്വയം പുറത്തിറങ്ങുകയായിരുന്നു. ഇതോടെ രേണുവിന്റെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടായി. വിദേശ രാജ്യത്തടക്കം നിരവധി പ്രോ​ഗമുകളാണ് താരത്തിനെ തേടിയെത്തിയത്. ഇതിനകം ഗള്‍ഫില്‍ മൂന്ന് ഉദ്ഘാടന പരിപാടികളിലാണ് രേണു പങ്കെടുത്തത്. ഇവിടെയെല്ലാം രേണുവിനെ കാണാനും സെല്‍ഫി എടുക്കാനുമായി നിരവധി പേരാണ് എത്തിയത്. രേണുവിന്റെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്.

Also Read:‘എന്തോ വരാനിരിക്കുന്നു’; ഷാനവാസും അനീഷും വീണ്ടും ഒരുമിച്ച്; വീഡിയോ വൈറൽ

ഇപ്പോഴിതാ കൊല്ലം സുധിയെക്കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുധിയുടെ മരണ ദിവസം ഇളയ മകനും അസാധാരണമായ ഒരു അനുഭവം ഉണ്ടായതായി രേണു പറയുന്നു. ആ ദിവസം സുധിച്ചേട്ടൻ വിളിച്ചപ്പോൾ മോൻ ഉറങ്ങുകയായിരുന്നു. അന്ന് രണ്ട് പേർക്കും പല്ലുവേദനയുണ്ടായിരുന്നു.വൈകിട്ട് ഏഴ് മണി മുതൽ സുധി ചേട്ടന് പല്ലുവേദന തുടങ്ങി. റിതപ്പനും വൈകിട്ട് പല്ലുവേദന തുടങ്ങി. സുധി ചേട്ടന്റെ സംസ്കാര ചടങ്ങ് ​ദിവസം കുഞ്ഞിന്റെ നീര് വന്ന് മുഖം വീര്‍ത്തിരുന്നുവെന്നും വീഡിയോ കണ്ടാൽ അറിയാമെന്നുമാണ് രേണു പറയുന്നത്. അതുപോലെ സുധി ചേട്ടന്റെ ഡെഡ് ബോഡിയിലും വായുടെ ഭാഗത്ത് നീര് വന്ന് വീര്‍ത്തിരിക്കുകയായിരുന്നുവെന്നാണ് രേണു പറയുന്നത്.

സംസ്‌കാരച്ചടങ്ങിനു മുൻപ് മകനെയും കൊണ്ട് തന്റെ കസിൻ ആശുപത്രിയിൽ പോയി. അന്ന് അവിടെ എത്തുമ്പോൾ എല്ലാവരും സുധി ചേട്ടന്റെ മരണ വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണെന്നും സുധി ചേട്ടന്റെ കുഞ്ഞാണെന്ന് പറഞ്ഞപ്പോള്‍ വേഗം അകത്തേക്ക് കയറ്റിയെന്നും രേണു പറയുന്നു.

Related Stories
Jewel Mary: ‘കുഞ്ഞു വേണമെന്ന് ഭയങ്കര ആ​ഗ്രഹമായിരുന്നു; അടുത്ത ജന്മത്തിലെങ്കിലും അത് സാധിക്കണം’: ജുവൽ മേരി
Mohanlal: എന്റെ ഒപ്പം അഭിനയിക്കുന്നവരെ സ്നേഹിക്കാൻ കാരണം! മനസ്സ് തുറന്നു മോഹൻലാൽ
Actor Shiju Ar: വീട്ടിലെ എതിർപ്പുകൾ അവഗണിച്ച വിവാഹം; ഒടുവിൽ 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ ഷിജു
Oscars Shortlists Announced: ഇന്ത്യന്‍ സിനിമക്ക് പുത്തൻ പ്രതീക്ഷ; മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി ഹോംബൗണ്ട്
Year Ender 2025: ആകാശം തൊട്ട മോളിവുഡ്; ഇക്കൊല്ലം ഏറ്റവുമധികം കളക്ഷൻ നേടിയ മലയാളം സിനിമകൾ
Manju Pillai: ‘അദ്ദേഹം മാത്രമാണ് എന്റെ അപ്പൂപ്പൻ മരിച്ചപ്പോൾ വന്നത്; അന്നും ഇന്നും എന്നും ആ നടന്റെ ആരാധികയാണ്’; മഞ്ജു പിള്ള
എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
അരിപ്പൊടിൽ ഇതൊന്ന് ചേർത്ത് നോക്കൂ; പുട്ട് സോഫ്റ്റാകും
മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല