Bigg Boss Malayalam Season 7: ബിഗ് ബോസ് സംവാദത്തിൽ പരസ്പരം ഏറ്റുമുട്ടി ആദിലയും നൂറയും; വിഡിയോ കാണാം
Adhila And Noora Clash In Bigg Boss: ബിഗ് ബോസിൽ ആദിലയും നൂറയും നേർക്കുനേർ. ബിഗ് ബോസ് സംവാദത്തിലാണ് ഇരുവരും ഏറ്റുമുട്ടിയത്.

നൂറ, ആദില
ബിഗ് ബോസ് സംവാദത്തിൽ പരസ്പരം ഏറ്റുമുട്ടി ആദിലയും നൂറയും. രണ്ട് ടീമുകളാക്കി തിരിച്ചായിരുന്നു സംവാദം. ഒരു ടീമിൽ നൂറയും ഒരു ടീമിൽ ആദിലയും ഉൾപ്പെട്ടു. സംവാദത്തിനിടെ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. ഇതിൻ്റെ വിഡിയോ യൂട്യൂബ് ചാനലിലൂടെ ഏഷ്യാനെറ്റ് പുറത്തുവിട്ടു.
ബിഗ് ബോസ് നൽകുന്ന ടാസ്കുമായി ബന്ധപ്പെട്ടതായിരുന്നു സംവാദം. ഒനീൽ ആണ് മോഡറേറ്റർ. ഒരു ടീമിൽ അക്ബർ ഖാൻ, ആര്യൻ, നെവിൻ, ജിസേൽ, നൂറ, അനുമോൾ, ജിഷിൻ എന്നിവർ. രണ്ടാമത്തെ ടീമിൽ ഷാനവാസ്, അനീഷ്, ബിന്നി, ലക്ഷ്മി, അഭിലാഷ്, ആദില, സാബുമാൻ എന്നിവർ. ടാസ്ക് ലെറ്ററിലെ നിർദ്ദേശങ്ങൾ അതുപോലെ തന്നെ പിന്തുടരണമെന്ന് അക്ബർ പറയുന്നു. ഈ വാദത്തെ ഷാനവാസ് എതിർക്കുന്നു.
ഇതിനിടെ ബിഗ് ബോസിൻ്റെ എതിരെ കളിക്കാനല്ല, ബിഗ് ബോസിൻ്റെ കൂടെ കളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആര്യൻ വാദിക്കുന്നു. “ലൂപ്ഹോൾ എന്താണെന്നുള്ളത് ഓരോരുത്തരും കണ്ടുപിടിക്കണം” എന്ന് ബിന്നി പറയുമ്പോൾ “ലൂപ്ഹോൾ കണ്ടുപിടിക്കാൻ പോലും ബുദ്ധിയില്ലാത്തവർക്കുള്ള ഒരേയൊരു കാര്യമാണ് ടാസ്ക് ലെറ്റർ” എന്ന് നെവിൻ മറുപടി നൽകുന്നു.
ഇതിനിടെ ലൂപ്ഹോൾ നോക്കാതെ തനിക്കും നൂറയ്ക്കും മണ്ടത്തരം പറ്റിയെന്ന് ആദില പറയുന്നു. എന്നാൽ, നമ്മൾ കൃത്യമായി ടാസ്ക് ലെറ്റർ വായിക്കാത്തിൻ്റെ പ്രശ്നമായിരുന്നു അതെന്നും ലൂപ്ഹോൾ അല്ലെന്നും നൂറ വാദിക്കുകയാണ്.
ബിഗ് ബോസിൽ വീക്ക്‌ലി ടാസ്ക് ഇത്തവണയും നന്നായില്ല. രണ്ട് കമ്പനികളായി മത്സരരാർത്ഥികളെ തിരിച്ചായിരുന്നു ഇത്തവണത്തെ വീക്ക്ലി ടാസ്ക്. അനീഷ് നേതൃത്വം നൽകുന്ന ലെമൺ ജ്യൂസ് കമ്പനിയും നിവിൻ നേതൃത്വം നൽകുന്ന ഓറഞ്ച് ജ്യൂസ് കമ്പനിയുമായിരുന്നു ടാസ്കി. ക്വാളിറ്റി ചെക്കർമാരായി അനുമോളും ജിഷിനും. ക്വാളിറ്റി ചെക്കർമാരും കമ്പനി ഉടമകളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.
പ്രൊമോ വിഡിയോ