AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘അനുമോൾ ഇല്ലായിരുന്നെങ്കിൽ വീട്ടിൽ ഡ്രാമ കുറഞ്ഞേനെ’; വാരാന്ത്യ എപ്പിസോഡിൽ ആദിലയുടെ പണി

Adhila About Anumol: അനുമോൾ ഇല്ലായിരുന്നെങ്കിൽ ബിബി വീട്ടിൽ ഡ്രാമ കുറഞ്ഞേനെ എന്ന് ആദില. വാരാന്ത്യ എപ്പിസോഡിലെ ഒരു ടാസ്കിലാണ് ആദിലയുടെ പരാമർശം.

Bigg Boss Malayalam Season 7: ‘അനുമോൾ ഇല്ലായിരുന്നെങ്കിൽ വീട്ടിൽ ഡ്രാമ കുറഞ്ഞേനെ’; വാരാന്ത്യ എപ്പിസോഡിൽ ആദിലയുടെ പണി
ആദിലImage Credit source: Screengrab
abdul-basith
Abdul Basith | Published: 26 Oct 2025 17:56 PM

ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡിൽ രസകരമായ ടാസ്ക്. ഈ ആൾ ബിബി ഹൗസിൽ ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന ചോദ്യത്തിന് മത്സരാർത്ഥികളെല്ലാം മറുപടി നൽകി. ഒരു പാത്രത്തിൽ നിന്ന് ഓരോരുത്തരായി മറ്റ് മത്സരാർത്ഥികളുടെ പേരുകളെടുത്താണ് ടാസ്ക് ചെയ്തത്. ഇതിൻ്റെ പ്രൊമോ വിഡിയോ പുറത്തായിട്ടുണ്ട്.

ഷാനവാസിൻ്റെ പേരെഴുതിയ ചിറ്റാണ് അനീഷ് എടുക്കുന്നത്. ഷാനവാസ് വീട്ടിലില്ലായിരുന്നെങ്കിൽ ചിലപ്പോൾ കൂടുതൽ തെറ്റുകളിലേക്ക് ഈ വീട് പോകും എന്ന് അനീഷ് പറഞ്ഞു. പിന്നീട് ആദില എടുക്കുന്നത് അനുമോളുടെ പേരാണ്. അനുമോൾ ഇല്ലായിരുന്നെങ്കിൽ കുറച്ചുകൂടി ഡ്രാമ വീട്ടിൽ കുറഞ്ഞേനെ എന്ന് ആദില പറയുന്നു. സാബുമാൻ്റെ പേര് എടുത്ത അക്ബർ പറയുന്നത്, എല്ലാം കേൾക്കാൻ കഴിയുന്ന ഒരാളാണ് എന്നാണ്. ആദില ഇവിടെയില്ലായിരുന്നെങ്കിൽ പ്രത്യേകിച്ച് മിസ്സിങ് ഒന്നും ഉണ്ടാവില്ല എന്നാണ് നെവിൻ പറയുന്നത്. ആദില ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ് എന്നും നെവിൻ പറയുന്നു. അനുമോൾ ചിറ്റ് എടുക്കുമ്പോൾ കറക്റ്റ് ആളെ കിട്ടി എന്ന് മോഹൻലാൽ പറയുന്നു. ഇത് നോക്കിയ അനുമോളുടെ ഭാവം കാണുമ്പോൾ കിട്ടിയത് നെവിനെയാവാമെന്നാണ് സൂചന. ഇന്നത്തെ എപ്പിസോഡിൽ ഇത് കാണാം.

Also Read: Bigg Boss Malayalam Season 7; പാഴ്മരങ്ങൾക്ക് തുല്യമെന്ന് ആദില, വൻ പരാജയമായിരുന്നുവെന്ന് സാബുമാൻ; ക്യാപ്റ്റന്മാരെക്കുറിച്ച് മത്സരാർഥികൾ

ഈ ആഴ്ച നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത് ഏഴ് പേരാണ്. നെവിൻ, നൂറ, അക്ബർ, ആര്യൻ, സാബുമാൻ, അനുമോൾ, അനീഷ് എന്നിവരാണ് നോമിനേഷനിലുള്ളത്. ഷാനവാസും ആദിലയും നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു. നോമിനേഷനിൽ ഉൾപ്പെട്ട ഏഴ് പേരിൽ നിന്ന് ഒരാളാവും ഇന്ന് പുറത്താവുക. ഇന്ന് പുറത്താവുന്നയാൾ ആര്യൻ ആണെന്ന ചില അഭ്യൂഹങ്ങളുണ്ട്. ആര്യനൊപ്പം നെവിൻ പുറത്താവുമെന്നും സൂചനകളുണ്ട്. എന്നാൽ, ഒരു ദിവസം രണ്ട് പേർ പുറത്താവുന്ന അപൂർവത നടക്കുമോ എന്ന സംശയവുമുണ്ട്.

പ്രൊമോ കാണാം