Bigg Boss Malayalam Season 7: ബിഗ് ബോസിൽ നിന്ന് ആദില പുറത്തായോ?; മുഖം പൊത്തിക്കരഞ്ഞ് നൂറ
Did Adhila Get Evicted From Bigg Boss: ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച പുറത്തായ ആൾ ആദിലയെന്ന് സൂചന. പ്രൊമോയിലാണ് ഈ സൂചനയുള്ളത്.

ബിഗ് ബോസ്
ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ചയിലെ എവിക്ഷനിൽ ആദില പുറത്തായതായി സൂചന. ഏഷ്യാനെറ്റ് പുറത്തുവിട്ട എവിക്ഷൻ്റെ പ്രൊമോ വിഡിയോയിൽ നൂറ മുഖം പൊത്തിക്കരയുന്നത് കാണാം. പിന്നാലെ മോഹൻലാൽ ദേഷ്യപ്പെടുന്നതും പ്രൊമോയിലുണ്ട്. ആദില പുറത്തായോ എന്നതിൽ സ്ഥിരീകരണമില്ല.
ഷാനവാസ്, ആര്യൻ, ലക്ഷ്മി, റെന, സാബുമാൻ, ആദില എന്നിവരാണ് ഇന്ന് എവിക്ഷൻ ലിസ്റ്റിൽ ഉള്ളത്. ഇവരെ പുറത്ത് നിരത്തിനിർത്തിയിരിക്കുന്നത് കാണാം. ഇതിൽ നിന്ന് തനിക്ക് ലഭിച്ചിരിക്കുന്നത് നമ്പർ ഒന്ന് ആണെന്ന് മോഹൻലാൽ പറയുന്നു. വലതുവശത്തുനിന്ന് ഒന്നാമത് നിൽക്കുന്നത് ആദിലയാണ്. അനുമോളിൻ്റെ ആശങ്കയാണ് പിന്നീട് പ്രൊമോയിൽ കാണുന്നത്. തുടർന്ന് ആദിലയുടെ നേർക്ക് അനുമോൾ ഒരു മാല കൊണ്ടുപോകുന്നു. ആദിലയുടെ മുന്നിൽ അനുമോൾ മാലയുമായി നിൽക്കുമ്പോൾ നൂറ പുറത്തേക്ക് വരുന്നത് കാണാം.
തുടർന്ന് നൂറയെയും അനുമോളെയും വിളിച്ച് ദേഷ്യപ്പെടുന്ന മോഹൻലാൽ, ബാക്കിയാരും ഇവിടെ കളിക്കാൻ വന്നവരല്ലേ എന്ന് ചോദിക്കുന്നു. ഇതിനിടെ നൂറ പുറത്തുപോയി മുഖം പൊത്തിനിൽക്കുകയാണ്. ഇതോടെ “ഒരുകാര്യം ചെയ്യൂ. നിങ്ങൾ ചേർന്ന് തീരുമാനിക്കൂ” എന്ന് പറഞ്ഞ് മോഹൻലാൽ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുന്നു.
ബിബി ഹോട്ടൽ ടാസ്കിൽ അതിഥിയായി എത്തിയ ഷിയാസ് കരീം വലിച്ചെറിഞ്ഞ അനുമോളിൻ്റെ പാവ പ്ലാച്ചി തിരികെ ഹൗസിൽ എത്തിയിരുന്നു. പ്ലാച്ചിയെ പുറത്തുനിന്ന് വീടിനുള്ളിലേക്ക് എറിഞ്ഞുനൽകുകയാണ്. ഒരു അതിഥി വരുമെന്നും സ്വീകരിക്കാൻ പുറത്തുപോയി നിൽക്കണമെന്നും മോഹൻലാൽ ഹൗസ്മേറ്റ്സിനോറ്റ് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മിന്നൽ മുരളിയുടെ പാട്ടിനൊപ്പം പ്ലാച്ചി വീടിനകത്തേക്ക് പറന്നെത്തുകയായിരുന്നു. പ്ലാച്ചിയെ കണ്ട് അനുമോൾ സന്തോഷിച്ചെങ്കിലും മറ്റുള്ളവർ നിരാശ പ്രകടിപ്പിച്ചു. തിരികെയെത്തിയ പ്ലാച്ചി പാവയിൽ 2.0 എന്ന് ബിഗ് ബോസ് രേഖപ്പെടുത്തിയിരുന്നു.
പ്രൊമോ വിഡിയോ കാണാം