Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിലേക്ക് പുതിയ അതിഥി; അകത്തെത്തിയ ആളെക്കണ്ട് ആർത്തുല്ലസിച്ച് അനുമോൾ
New Guest To BB House: ബിഗ് ബോസ് ഹൗസിലേക്ക് പുതിയ അതിഥി. വീക്കെൻഡ് എപ്പിസോഡിലാണ് ബിബി ഹൗസിലേക്ക് പുതിയ അതിഥി എത്തിയത്.
ബിഗ് ബോസ് ഹൗസിലേക്ക് പുതിയ അതിഥിയെത്തി. വീക്കെൻഡ് എപ്പിസോഡിലാണ് ബിബി ഹൗസിലേക്ക് പുതിയ അതിഥി എത്തിയത്. എപ്പിസോഡിനിടെ നിങ്ങൾക്ക് ഒരു അതിഥിയുണ്ടെന്നും എല്ലാവരും സ്വീകരിക്കാൻ പുറത്തുപോയി നിൽക്കണമെന്നും മോഹൻലാൽ ആവശ്യപ്പെടുകയായിരുന്നു. അകത്തെത്തിയ ആളെക്കണ്ട് അനുമോൾ ആർത്തുല്ലസിച്ചു.
ബിബി ഹോട്ടൽ ടാസ്കിൽ അതിഥിയായി എത്തിയ ഷിയാസ് കരീം വലിച്ചെറിഞ്ഞ പാവ പ്ലാച്ചിയാണ് തിരികെ ഹൗസിൽ എത്തിയത്. പ്ലാച്ചിയെ പുറത്തുനിന്ന് വീടിനുള്ളിലേക്ക് എറിഞ്ഞുനൽകി. പ്ലാച്ചിയെ കണ്ട് അനുമോൾ സന്തോഷിച്ചെങ്കിലും മറ്റുള്ളവർ നിരാശ പ്രകടിപ്പിച്ചു. പാവയെ സ്വീകരിക്കാൻ തങ്ങളോട് പുറത്തുപോയി നിൽക്കാൻ പറഞ്ഞത് പലർക്കും നിരാശയായി.




എപ്പിസോഡ് തുടങ്ങുമ്പോൾ തന്നെ പാവ വലിച്ചെറിഞ്ഞതിനെപ്പറ്റി മോഹൻലാൽ അനുമോളോട് ചോദിച്ചിരുന്നു. അതിഥിയായി എത്തിയ ഷിയാസിന് എന്തിനാണ് പാവ നൽകിയതെന്ന് മോഹൻലാൽ ചോദിച്ചു. അതിഥി ആയതുകൊണ്ട് നൽകിയതാണെന്ന് അനുമോൾ പറഞ്ഞപ്പോൾ ഹോട്ടൽ അതിഥിയായി എത്തുന്നവർ ജീവനക്കാരുടെ വ്യക്തിപരമായ വസ്തുക്കൾ എടുക്കാറുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചു. തിരികെയെത്തിയ പ്ലാച്ചി പാവയിൽ 2.0 എന്ന് ബിഗ് ബോസ് രേഖപ്പെടുത്തിയിരുന്നു.
ബിഗ് ബോസ് ഹൗസിൽ ആദ്യമായി നോൺ വെജും വെജും തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു. ജിഷിൻ തുടങ്ങിവച്ച തർക്കം പിന്നീട് മറ്റുള്ളവർ ഏറ്റുപിടിച്ചതോടെ വലിയ വഴക്കിലേക്ക് നീങ്ങി. നോൺ വെജ് കുക്ക് ചെയ്ത ആൾ വെജിറ്റേറിയൻ കുക്ക് ചെയ്യാൻ പാടില്ലെന്ന ജിഷിൻ്റെ വാദം അക്ബറും ഒനീലും എതിർത്തു. താൻ സ്വയം കുക്ക് ചെയ്യാമായിരുന്നു എന്നും ഇത് താൻ കഴിക്കില്ലെന്നും ജിഷിൻ നിലപാടെടുത്തതോടെ ജിസേലും ഭക്ഷണം ബഹിഷ്കരിച്ചു.
വിഡിയോ കാണാം