Bigg Boss Malayalam 7: ‘ടിക്കറ്റ് ടു ഫിനാലെ’യില്‍ ആവേശ പോര്; പോയിന്‍റ് നിലയിൽ ഒന്നാമത് ഈ മത്സരാർത്ഥി; ആരാകും ടോപ്പ് 5 ലേക്ക് !
'Ticket to Finale' Task Point Table: ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മത്സരാർത്ഥികളിൽ ഒരാൾക്ക് ടോപ്പ് 5-ലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അത് ആരാകുമെന്ന് അറിയാനാണ് ബിബി പ്രേക്ഷകർ കാത്തിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസൺ ഏഴ് 12-ാം വാരത്തിലൂടെ മുന്നേറുമ്പോള്‍ വാശീയേറിയ പോരാട്ടത്തിലാണ് മത്സരാർത്ഥികൾ. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മത്സരാർത്ഥികളിൽ ഒരാൾക്ക് ടോപ്പ് 5-ലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അത് ആരാകുമെന്ന് അറിയാനാണ് ബിബി പ്രേക്ഷകർ കാത്തിരിക്കുന്നത്. അതിനാൽ തന്നെ ഈ സീസണിൽ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ പോരാട്ടത്തിലാണ് മത്സരാർത്ഥികൾ.
ഇതുവരെ നാല് ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയിൽ നടന്നത്. ഒന്നിനു ഒന്ന് പ്രയാസകരമായ ടാസ്ക് ആണ് ബിഗ് ബോസ് മത്സരാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഗംഭീര പോരാട്ടമാണ് ഓരോരുത്തരും കാഴ്ചവച്ചത്. പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്താനുള്ള കടുത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.കഴിഞ്ഞ ദിവസത്തെ ടാസ്കിൽ മത്സരാർത്ഥികൾക്ക് നില്‍ക്കാനുള്ള പോഡിയങ്ങള്‍ ബിഗ് ബോസ് തയ്യാറാക്കിയിരുന്നു. ഇതിനു മുകളിലായി ഒരു കൈ ഉയര്‍ത്തി ഒരു പ്ലാറ്റ്ഫോമിൽ തൊടണം. അത് തുറക്കാനുള്ള താക്കോല്‍ കണ്ടെത്തുകയാണ് മത്സരാര്‍ഥികള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. ഇതിനു ശേഷം ആ വിടവ് കൈ ഉപയോഗിച്ച് മറച്ച് പിടിക്കണം. ഈ കൈ മാറ്റിയാല്‍ അതില്‍ നിറച്ചിരിക്കുന്ന പൊടി ദേഹത്തേക്ക് വീഴുകയും അയാള്‍ പുറത്താവുകയും ചെയ്യും.
Also Read:ജിസേലിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് അനീഷ്; ചാടി എണീറ്റ് കുപ്പിയെടുത്ത് ആര്യൻ
പുറത്തായ മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്ന സോഫ്റ്റ് ബോള്‍ ഉപയോഗിച്ച് മറ്റ് മത്സരാർത്ഥികളെ എറിഞ്ഞ് തടസം സൃഷ്ടിക്കാനും സാധിക്കും.ഈ ടാസ്കിൽ ആദ്യം പുറത്തായത് ഷാനവാസ് ആണ്. രണ്ടാമത് അനീഷും മൂന്നാമത് നെവിനും നാലാമത് സാബുമാനും അഞ്ചാമത് ആദിലയും ആറാമത് അക്ബറും പുറത്തായി. നൂറയും ആര്യനുമാണ് അന്തിമ പോരാട്ടത്തിനു വേണ്ടി മത്സരിച്ചത്. ഇതിൽ ആര്യനാണ് ജയിച്ചത്. അങ്ങനെ ആര്യന് 9 പോയിന്‍റുകളും നൂറയ്ക്ക് 8 പോയിന്‍റുകളും ലഭിച്ചു. ഇതുവരെയുള്ള പോരാട്ടത്തിൽ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നൂറയാണ് ഒന്നാം സ്ഥാനത്ത്. ആര്യനേക്കാള്‍ ഒരു പോയിന്റിനാണ് നൂറിൽ മുന്നിൽ എത്തിയത്.
30 പോയിന്റാണ് നൂറയ്ക്ക്. രണ്ടാം സ്ഥാനത്ത് എത്തിയ ആര്യന് 29 പോയിന്റും. അക്ബറിന്- 23, നെവിന്‍- 21, സാബുമാന്‍- 19, അനുമോള്‍- 19, ആദില- 16, ഷാനവാസ്- 13,അനീഷ്- 11 എന്നിങ്ങനെയാണ് നിലവിലെ പോയിന്‍റ് നില.