Bigg Boss Malayalam Season 7: മത്സരാർത്ഥികളെ ഞെട്ടിച്ച് മിഡ്‌വീക്ക് എവിക്ഷൻ; ആദില പുറത്തേക്കെന്ന് സൂചന

Mid Week Eviction In BB House: ബിഗ് ബോസ് മിഡ്‌വീക്ക് എവിക്ഷനിൽ ആദില പുറത്തുപോയെന്ന് സൂചന. മത്സരാർത്ഥികളുടെ വോട്ട് ആണ് ആദിലയുടെ വിധി തീരുമാനിച്ചത്.

Bigg Boss Malayalam Season 7: മത്സരാർത്ഥികളെ ഞെട്ടിച്ച് മിഡ്‌വീക്ക് എവിക്ഷൻ; ആദില പുറത്തേക്കെന്ന് സൂചന

ബിഗ് ബോസ്

Published: 

17 Oct 2025 16:30 PM

ബിഗ് ബോസിൽ മിഡ്‌വീക്ക് എവിക്ഷൻ. എവിക്ഷനിൽ ആദില പുറത്തുപോകുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലെ സൂചന. മുൻ സീസണുകളിലൊക്കെ മത്സരഗതിയെത്തന്നെ തകിടം മറിച്ച മിഡ്‌വീക്ക് എവിക്ഷനുകൾ നടന്നിരുന്നു. അത്തരം ഒരു പുറത്താവലാണ് ആദില പുറത്താകുമ്പോൾ സംഭവിക്കുന്നത്.

മത്സരാർത്ഥികളെ ലിവിങ് റൂമിലെ സോഫയിൽ കൊണ്ടുവന്നിരുത്തിയിട്ട് ഇത് മിഡ്‌വീക്ക് എവിക്ഷനാണെന്ന് ബിഗ് ബോസ് മുന്നറിയിപ്പ് നൽകുകയാണ്. തുടർന്ന് നടക്കുന്ന വോട്ടെടുപ്പിൽ ആര് പുറത്താവണമെന്ന് മത്സരാർത്ഥികൾ പറയുന്നു. അനീഷ് ആര്യൻ്റെ പേര് പറയുന്നു. കാശുള്ളതിനാൽ തനിക്ക് വോട്ട് ലഭിക്കുമെന്നതാണ് ആര്യൻ വിചാരിക്കുന്നതെന്നാണ് അനീഷിൻ്റെ ആരോപണം. അനാവശ്യം പറയരുത് എന്ന് ആര്യൻ മുന്നറിയിപ്പ് നൽകുന്നു.

Also Read: Bigg Boss Malayalam: ‘അവരുടെ ഫാമിലി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, ആദില ഒളിച്ച് കരഞ്ഞു; അതിനു വേണ്ടിപ്രാർത്ഥിക്കുന്നു’: ജിസേൽ

പിന്നീട് ഷാനവാസ്, ലക്ഷ്മി, ആര്യൻ എന്നിവർ ആദില പുറത്തുപോകണമെന്ന് ആവശ്യപ്പെടുന്നു. തരത്തിനനുസരിച്ച് നിറം മാറുന്ന സ്വഭാവമാണ് ആദിലയ്ക്കെന്നും അതുകൊണ്ട് ആദില പുറത്തുപോകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ഷാനവാസ് പറയുന്നു. സീരിയൽ കാണിക്കേണ്ട കാര്യമില്ലെന്നും ഷാനവാസ് പുറത്തുപോകണമെന്നും ആദില തിരിച്ചുപറയുന്നു. വോട്ടെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ച ആദിലയോട് ‘ബാക്കിയുള്ളവരോട് യാത്ര പറഞ്ഞിട്ട് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം’ എന്ന് ബിഗ് ബോസ് പറയുന്നു. യാത്ര പറയുന്നതിനിടെ ആദില അക്ബറിനെ ആലിംഗനം ചെയ്ത്, കരഞ്ഞ് ക്ഷമ ചോദിക്കുന്നുണ്ട്. ഹസ്തദാനം ചെയ്യാൻ പോകുമ്പോൾ ഷാനവാസ് അതിന് തയ്യാറാവുന്നില്ല.

മിഡ്‌വീക്ക് എവിക്ഷനിൽ ആദില പുറത്താവുമോ എന്നതിൽ വ്യക്തതയില്ല. താരത്തെ സീക്രട്ട് റൂമിൽ വച്ചിരിക്കുകയാവാമെന്ന് ആരാധകർ പറയുന്നു. ഇതൊരു പ്രാങ്ക് ആവാൻ സാധ്യതയുണ്ടെന്നും ആരാധകർ പ്രൊമോയുടെ കമൻ്റ് ബോക്സിൽ പറയുന്നുണ്ട്. എന്നാൽ, ആദിലയുടെ പുറത്താവൽ ആഘോഷിക്കുന്ന ആരാധകരും നിരവധിയാണ്. കുറച്ചുകാലമായി ആദിലയ്ക്ക് അഹങ്കാരമാണെന്നും പുറത്താവുന്നതാണ് നല്ലതെന്നും പ്രൊമോയിൽ കമൻ്റുകൾ വരുന്നുണ്ട്. ഷാനവാസിൻ്റെ പ്രവൃത്തി അനുകൂലിച്ചും കമൻ്റുകൾ കാണാം.

വിഡിയോ കാണാം

Related Stories
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം