Bigg Boss Malayalam 7: ഷാനവാസിന്റെ കയ്യിലെത്തുക 35 ലക്ഷം, അനുമോൾക്ക് സമ്മാനത്തുകയേക്കാൾ; ഏറ്റവും കുറവ് അനീഷിന്; ഫൈനലിസ്റ്റുകളുടെ പ്രതിഫലകണക്ക്

Bigg Boss Season 1 to 7 Winner Prize Money: 100 ദിവസം പൂർത്തിയാക്കിയപ്പോൾ ഓരോ ഫൈനലിസ്റ്റും നേടിയ പ്രതിഫലത്തിന്റെ ഏകദേശ കണക്കുകൾ പരിശോധിക്കാം. അഞ്ച് പേരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് നടി അനുമോളാണ്. ഏറ്റവും കുറവ് പ്രതിഫലം അനീഷിനും.

Bigg Boss Malayalam 7: ഷാനവാസിന്റെ കയ്യിലെത്തുക 35 ലക്ഷം, അനുമോൾക്ക് സമ്മാനത്തുകയേക്കാൾ; ഏറ്റവും കുറവ് അനീഷിന്; ഫൈനലിസ്റ്റുകളുടെ പ്രതിഫലകണക്ക്

Bigg Boss Malayalam Season 7

Published: 

09 Nov 2025 | 08:17 AM

ബി​ഗ് ബോസ് മലയാളം സീസൺ‌ ഏഴിന്റെ കപ്പ് ആര് ഉയർത്തുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. 24 മത്സരാർത്ഥികളുമായി ആരംഭിച്ച യാത്ര ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുമ്പോൾ അഞ്ച് മത്സരാർത്ഥികളാണ് വീടിനകത്ത് ശേഷിക്കുന്നത്. അനീഷ്, അനുമോൾ, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരടങ്ങുന്ന ഫൈനലിസ്റ്റുകളിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ന്റെ ടൈറ്റിൽ ആര് നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഏഴിന്‍റെ പണി എന്ന് ടാഗ് ലൈനുമായി ആരംഭിച്ച സീസൺ ഏഴ് മറ്റ് സീസണുകളിൽ നിന്ന് തികച്ചും വ്യത്യാസപ്പെട്ടിരുന്നു. പല ടാസ്കിലും ഏഴിന്‍റെ പണിയാണ് മത്സരാർത്ഥികൾക്ക് ബി​ഗ് ബോസ് നൽകിയത്. ഏറെ സംഘർഷഭരിതമായിരുന്നു പല ഏപ്പിസോഡുകളും. എന്നാൽ ആദ്യ ദിവസം മുതൽ മത്സരബുദ്ധിയോടെ അതിജീവിച്ച് 100 ദിവസം പിന്നിട്ടവരിൽ ആര് കപ്പ് ഉയർത്തുമെന്ന ചോദ്യത്തിന് അവസാന നിമിഷവും കൃത്യമായ ഉത്തരമില്ലെന്നതാണ് സത്യാവസ്ഥ.

ബി​ഗ് ബോസ് വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. എന്നാൽ, ഈ സീസണിലെ ചില ടാസ്‌കുകളും നിയമങ്ങളും സമ്മാനത്തുകയിൽ കുറവ് വരുത്തിയിട്ടുണ്ട്. ഈ സീസണിൽ ബിഗ് ബാങ്ക് വീക്ക് ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക ഗ്രാൻഡ് പ്രൈസിൽ നിന്നാണ് കുറയുന്നത്. ഇതോടെ 50 ലക്ഷത്തിൽ നിന്ന് കുറഞ്ഞ് 45.25 ലക്ഷം രൂപയാണ് ലഭിക്കുക. ഇതിനുപുറമെ, സ്പോൺസർമാർ പ്രഖ്യാപിക്കുന്ന കാറുകളും മറ്റ് സർപ്രൈസ് സമ്മാനങ്ങളും വിജയിയെ കാത്തിരിക്കുന്നുണ്ടാവും.

Also Read: സഹതാപവോട്ടുകളിൽ അനുമോൾ; ‘സാധാരണക്കാരൻ’ ലേബലിൽ അനീഷ്: ഇത്തവണ കപ്പ് ആർക്ക്?

ഫൈനലിസ്റ്റുകളുടെ പ്രതിഫലം

100 ദിവസം പൂർത്തിയാക്കിയപ്പോൾ ഓരോ ഫൈനലിസ്റ്റും നേടിയ പ്രതിഫലത്തിന്റെ ഏകദേശ കണക്കുകൾ പരിശോധിക്കാം. അഞ്ച് പേരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് നടി അനുമോളാണ്. ഏറ്റവും കുറവ് പ്രതിഫലം അനീഷിനും. ഒരു ദിവസം പ്രതിഫലമായി അനുമോൾക്ക് ലഭിക്കുന്നത് 65,000 രൂപയാണെന്ന് റിപ്പോർട്ടുകൾ. ഇതനുസരിച്ച്, പ്രതിഫലമായി മാത്രം അനുമോളുടെ കയ്യിലെത്തുക 65 ലക്ഷം രൂപയാണ്. നടൻ ഷാനവാസിന് പ്രതിദിനം 35,000 രൂപയാണ് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് ഷാനവാസിന്റെ കയ്യിലെത്തുക 35 ലക്ഷം രൂപയാണ്.

അക്ബറിന് ഒരു ദിവസം ലഭിക്കുന്നത് 5,000 രൂപയാണ്. ഈ കണക്കുകൾ ശരിയെങ്കിൽ, 5,00,000 ലക്ഷം രൂപയോളമാണ് ലഭിക്കുക. അക്ബറിനു സമാനമായ പ്രതിഫലം തന്നെയാണ് നെവിനും കൈപ്പറ്റുന്നത് എന്നു റിപ്പോർട്ടുകളുണ്ട്. നെവിനും അഞ്ചു ലക്ഷം രൂപയാണ് കൈകളിലെത്തുക. ഏറ്റവും കുറവ് കോമണറായി എത്തിയ അനീഷിനാണ്. ഇവർക്ക് 3,500 മുതൽ 5,000 വരെയായിരിക്കും പ്രതിദിന ശമ്പളം.

Loading...
Unable to load recommendations.
Follow Us
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി