AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ഞാൻ ജിൻ്റോയുടെ കയ്യിൽ നിന്ന് പണം വാങ്ങിയതിന് തെളിവ് താടാ’ എന്ന് തൊപ്പി; പിആർ പറഞതാണെന്ന് അഖിൽ മാരാർ

Thoppi vs Akhil Marar: തൊപ്പിയും അഖിൽ മാരാറും തമ്മിൽ വാക്കേറ്റം. തൊപ്പിയുടെ സ്ട്രീമിങിനിടെയാണ് തർക്കമുണ്ടായത്.

Bigg Boss Malayalam Season 7: ‘ഞാൻ ജിൻ്റോയുടെ കയ്യിൽ നിന്ന് പണം വാങ്ങിയതിന് തെളിവ് താടാ’ എന്ന് തൊപ്പി; പിആർ പറഞതാണെന്ന് അഖിൽ മാരാർ
തൊപ്പി, അഖിൽ മാരാർImage Credit source: Screengrab
abdul-basith
Abdul Basith | Updated On: 09 Nov 2025 12:59 PM

ബിഗ് ബോസ് മുൻ വിജയി ആയ അഖിൽ മാരാറും സ്ട്രീമർ തൊപ്പിയും തമ്മിൽ വാക്കുതർക്കം. ജിൻ്റോയുടെ കയ്യിൽ നിന്ന് പണം വാങ്ങി താൻ പിആർ ചെയ്തു എന്ന അഖിൽ മാരാറിൻ്റെ ആരോപണമാണ് വാക്കുതർക്കത്തിന് കാരണം. ലൈവ് സ്ട്രീമിങിനിടെ അഖിൽ മാരാറിനെ വിളിച്ച് തൊപ്പി ഇക്കാര്യം ചോദിച്ചത് വാക്കുതർക്കത്തിലേക്ക് നീങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം അഖിൽ മാരാർ ചെയ്ത വിഡിയോ ആണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ബിഗ് ബോസ് ടോപ്പ് ഫൈവിൽ ഉൾപ്പെട്ട അനീഷിനായി വോട്ട് ചോദിച്ച തൊപ്പി കഴിഞ്ഞ സീസണിൽ ജിൻ്റോയുടെ കയ്യിൽ നിന്ന് പണം വാങ്ങി വോട്ട് ചോദിച്ചു എന്നായിരുന്നു വിഡിയോയിൽ അഖിൽ മാരാറിൻ്റെ ആരോപണം. ഇത് ചോദിക്കാനായാണ് തൊപ്പി അഖിലിനെ വിളിച്ചത്.

Also Read: Bigg Boss 7 Malayalam Finale Live : അവസാന നിമിഷവും ട്വിസ്റ്റുകൾ, ബിഗ് ബോസ് കപ്പ് ആര് തൂക്കും?

താൻ ജിൻ്റോയുടെ കയ്യിൽ നിന്ന് പണം വാങ്ങിയതിന് തെളിവ് തരൂ എന്ന് പറഞ്ഞ തൊപ്പിയോട് പിആർ വിനു തന്നോട് പറഞ്ഞതാണെന്ന് അഖിൽ മറുപടി നൽകി. അപ്പോൾ ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കുമോ എന്ന് തൊപ്പി ചോദിച്ചപ്പോൾ അഖിലിന് മറുപടി ഇല്ലാതായി. അഖിൽ അനുമോൾക്കായി പിആർ ചെയ്തത് പണം വാങ്ങിയിട്ടാണെന്ന് താൻ പറയട്ടെ എന്ന് തൊപ്പി ചോദിച്ചു. പറഞ്ഞോളൂ എന്നായിരുന്നു അഖിലിൻ്റെ മറുപടി.

വിനു പറഞ്ഞിട്ടാണ് താൻ ഇക്കാര്യം ആരോപിച്ചതെന്ന് അഖിൽ പറയുമ്പോൾ അയാളെ കോളിൽ ആഡ് ചെയ്യൂ എന്ന് തൊപ്പി ആവശ്യപ്പെട്ടു. എന്നാൽ, അഖിൽ അതിന് തയ്യാറായില്ല. ഇതിനിടെ ക്രിപ്റ്റോ ഉഡായിപ്പ് നടത്തി എന്ന അഖിലിൻ്റെ ആരോപണത്തിനെയും തൊപ്പി ചോദ്യം ചെയ്തു. ഇതിനും കൃത്യമായ മറുപടി നൽകാൻ അഖിലിന് കഴിഞ്ഞില്ല. അനീഷിനെ തനിക്ക് ഇഷ്ടമായതുകൊണ്ടാണ് വോട്ട് ചോദിച്ചതെന്നും കഴിഞ്ഞ തവണ തനിക്കൊപ്പമുണ്ടായിരുന്ന അച്ചായൻ്റെ സുഹൃത്തായതിനാലാണ് ജിൻ്റോയ്ക്ക് വേണ്ടി വോട്ട് ചോദിച്ചതെന്നും തൊപ്പി പറഞ്ഞു.

തൊപ്പിയുടെ വിഡിയോ