AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7 Finale Live : ട്വിസ്റ്റ് ഒന്നുമില്ല! അനുമോൾ ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവ്

Bigg Boss Malayalam season 7 Grand Finale live updates : അവസാന എവിക്ഷനിൽ നൂറ കൂടി പുറത്തായതോടെ കളിയുടെ ഗതിയിൽ തന്നെ വലിയൊരു മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയി ആരായിരിക്കും എന്നറിയാൻ പ്രേക്ഷകർക്കും വളരെ അധികം ആകാംക്ഷ

arun-nair
Arun Nair | Updated On: 14 Nov 2025 13:04 PM
Bigg Boss Malayalam 7 Finale Live : ട്വിസ്റ്റ് ഒന്നുമില്ല! അനുമോൾ ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവ്
Bigg Boss Malayalam Grand Finale Live Updates

ബിഗ്ബോസ് മലയാളം സീസൺ-7 ഗ്രാൻ്റ് ഫിനാലെക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. അവസാന നിമിഷവും നിറയുന്ന ട്വിസ്റ്റുകളിൽ ആരായിരിക്കും ആ കപ്പ് സ്വന്തമാക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. അവസാന എവിക്ഷനിൽ നൂറ കൂടി പുറത്തായതോടെ കളിയുടെ ഗതിയിൽ തന്നെ വലിയൊരു മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയി ആരായിരിക്കും എന്നറിയാൻ പ്രേക്ഷകർക്കും വളരെ അധികം ആകാംക്ഷയുണ്ട്.

സിനിമ സീരിയൽ താരങ്ങളായ അനുമോൾ, ഷാനവാസ് മേക്കപ്പ് ആർട്ടിസ്റ്റ് നെവിൻ, ഗായകനും, റിയാലിറ്റി ഷോ ഫെയിമുമായ അക്ബർ ഖാൻ,  കോമണറായി അനീഷ് എന്നിവരാണ് ഫൈനൽ ഫൈവിൽ എത്തി നിൽക്കുന്ന മത്സരാർഥികൾ. ഇവരിൽ ഏറ്റവുമധികം വോട്ട് സ്വന്തമാക്കുന്നവരായിരിക്കും വിജയിക്കുക. നിലവിൽ ഏറ്റവുമധികം വോട്ട് ലഭിക്കുന്നത് അനുമോൾക്കാണെന്നാണ് പുറത്തു വരുന്ന വിവരം. എന്തായാലും ഗ്രാൻ്റ് ഫിനൊലെയിൽ മോഹൻലാൽ തന്നെ വിജയിയെ പ്രഖ്യാപിക്കും. ഏഷ്യാനെറ്റിലും, ജിയോ ഹോട്ട് സ്റ്റാറിലും ഞായറാഴ്ച ( ഇന്ന് ) ഏഴുമണി മുതൽ ഗ്രാൻ്റ് ഫിനാലെ കാണാം.

LIVE NEWS & UPDATES

The liveblog has ended.
  • 09 Nov 2025 10:49 PM (IST)

    Bigg Boss Malayalam Season 7 Winner : അനുമോൾ കപ്പ് തൂക്കി

    ബിഗ് ബോസ് മലയാളം ഏഴാം സീസണിൻ്റെ കപ്പ് അനുമോൾ ഉയർത്തി. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ കിരീടം നേടുന്ന രണ്ടാമത്തെ വനിതയായി അനുമോൾ

  • 09 Nov 2025 10:47 PM (IST)

    Bigg Boss Malayalam Season 7 Winner : അനുമോളോ?

    ടെലിവിഷൻ താരമെന്ന പേരോടെയാണ് അനുമോൾ ബിഗ് ബോസ് വീട്ടിലേക്കെത്തുന്നത്. അനുമോൾ പിആർ ബലത്തോടെയാണ് ബിഗ് ബോസിൽ നിറഞ്ഞ് നിൽക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്തവണ അനു കപ്പ് ഉയർത്തിയ ദിൽഷയ്ക്ക് ശേഷം ബിഗ് ബോസ് മലയാളം കിരീടം നേടുന്ന രണ്ടാമത്തെ വനിതയാകും.

  • 09 Nov 2025 10:45 PM (IST)

    Bigg Boss Malayalam 7 Winner : അനീഷ് കപ്പ് ഉയർത്തുമോ?

    ബിഗ് ബോസ് വീട്ടിലേക്ക് കോമണറായി എത്തിയ മത്സരാർഥിയാണ് അനീഷ്. ആദ്യ രണ്ടാഴ്ചകൾക്ക് അനീഷിന് ബിഗ് ബോസിൽ ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. അനീഷ് കപ്പ് ഉയർത്തിയാൽ ബിഗ് ബോസ് ചരിത്രത്തിൽ കപ്പ് ഉയർത്തുന്ന ആദ്യ കോമണറാകും അനീഷ് .

  • 09 Nov 2025 10:43 PM (IST)

    Bigg Boss Malayalam Season 7 Winner : ആരാകും ബിഗ് ബോസ് മലയാളം സീസൺ നാല് വിജയി?

    ബിഗ് ബോസ് മലയാളം സീസൺ വിജയി ആരാണെന്ന് അറിയാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. ടോപ് രണ്ടിൽ എത്തിയ അനീഷിനെയും അനുമോളെയും മോഹൻലാൽ കൈപ്പിടിച്ചുകൊണ്ട് ഫിനാലെ വേദിയിലെത്തിച്ചു. ഇനി ഇവരിൽ ആരാകും ബിഗ് ബോസ് വിജയി എന്നറിയാൻ മാത്രമെ ബാക്കിയുള്ളൂ

  • 09 Nov 2025 10:39 PM (IST)

    Bigg Boss Malayalam Diamond Winner : ആര്യന് ഡൈമണ്ട് ആഭരണം സമ്മാനം

    ബിഗ് ബോസ് വട്ടിലെ 100 ദിവസങ്ങൾ നീണ്ട് നിന്ന വിവിധ ടാസ്കുകളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയതിനാണ് ആര്യന് ഡൈമണ്ട് ആഭരണം ലഭിച്ചത്. റീഗൽ ജൂവലേഴ്സാണ് സമ്മാനം നൽകിയത്.

  • 09 Nov 2025 10:35 PM (IST)

    Bigg Boss Malayalam 7 Finale Live : എല്ലാവർക്കും നന്ദി അറിയിച്ചു അനീഷ്

    പ്രേക്ഷകർക്കും തന്നെ പിന്തുണച്ചവർക്കും നന്ദി അറിയിച്ച് അനീഷ്. ഇനി ബിഗ് ബോസ് വിജയി അരെന്ന് അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി

  • 09 Nov 2025 10:33 PM (IST)

    Bigg Boss Malayalam Finale Live : അനീഷും അനുമോളും ഗ്രാൻഡ് ഫിനാലെ വേദി

    ബിഗ് ബോസ് വീട്ടിൽ നിന്നും അനീഷിനും അനുമോളെയും പുറത്തേക്ക് കൊണ്ടുവന്ന് മോഹൻലാൽ. ഇരുവരെയും ബിഗ് ബോസിൻ്റെ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് മോഹൻലാൽ കൈപ്പിടുച്ചു കൊണ്ടുവന്നു.

  • 09 Nov 2025 10:31 PM (IST)

    Bigg Boss Malayalam Grand Finale : മോഹൻലാൽ വീടിൻ്റെ അകത്തേക്ക്

    ടോപ് ടു മത്സരാർഥികളായ അനീഷിനെയും അനുമോളെയും ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിക്കാൻ ഷോയുടെ അവതാരകൻ മോഹൻലാൽ ബിഗ് ബോസ് വീടിൻ്റെ അകത്തേക്ക് പ്രവേശിച്ചു

  • 09 Nov 2025 09:51 PM (IST)

    Bigg Boss 7 Final Live : ഇനി അനീഷോ അനുമോളോ?

    ബിഗ് ബോസ് മലയാളം സീസൺ ഏഴിൻ്റെ സക്കൻഡ് റണ്ണറപ്പായി സീരിയൽ താരം ഷാനാവസ്. ടെലിവിഷൻ താരം അനുമോളും കോമണർ അനീഷുമാണ് അവസാന രണ്ടിലേക്കെത്തിയത്. ഇനി ആര് കപ്പ് ഉയർത്തുന്നത് ആരാണെന്ന് മാത്രമെ അറിയാൻ ബാക്കി

  • 09 Nov 2025 09:09 PM (IST)

    Bigg Boss Malayalam Finale Live :നെവിനും പുറത്തായി

    ബിഗ് ബോസ് വീട്ടിലെ അംഗങ്ങളുടെ എണ്ണം മൂന്നായി ചുരങ്ങി. അവസാന നാലിൽ നിന്നും നെവിനാണ് പുറത്തായത്. ഇനി അനുമോൾ, അനീഷ്, ഷാനാവാസ് എന്നിവരാണ് ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്.

  • 09 Nov 2025 08:30 PM (IST)

    Bigg Boss Malayalam Grand Finale Live : ബിഗ് ബോസിൽ നിന്നും അക്ബർ പുറത്തായി

    ബിഗ് ബോസ് മലയാളം ഗ്രാൻഡ് ഫിനാലെയിൽ നിന്നും അക്ബർ പുറത്തായി. കളങ്ങളിൽ എഴുതിയ നമ്പർ ടാസ്കിലാണ് അക്ബർ പുറത്തായത്. നിലവിൽ അനീഷും അനുമോളും നെവിനും ഷാനവാസുമാണ് അവസാന നാലിലേക്കെത്തിയത്.

  • 09 Nov 2025 08:15 PM (IST)

    Bigg Boss Malayalam Grand Finale Live : മത്സരാർഥികളെ റോസ്റ്റ് ചെയ്ത് ജഗദീഷും സംഘവും

    ബിഗ് ബോസ് മലയാളം ഏഴാം സീസൺ മത്സരാർഥികളെ സ്കിറ്റിലൂടെ റോസ്റ്റ് ചെയ്ത് നടൻ ജഗദീഷും സംഘവും. അസീസ് നെടുമങ്ങാട്, നോബി, കുട്ടി അഖിൽ, അവതാരിക അലീന പടിക്കലും ചേർന്നാണ് സ്കിറ്റ് ഷോ അവതരിപ്പിച്ചത്.

  • 09 Nov 2025 08:15 PM (IST)

    എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്ലാറ്റ്ഫോം; അനീഷ്

    ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ ഗ്രാൻഡ് ഫിനാലയ്ക്ക് തുടക്കമായി. മോഹൻലാലിൻ്റെ ആദ്യ ചോദ്യം അനീഷിനോടായിരുന്നു. എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഒരുപാട് ഒരുപാട് സന്തോഷമുണ്ട് എന്ന് പറഞ്ഞ അനീഷ്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ് ബിഗ് ബോസിന്റേതെന്നും കൂട്ടിച്ചേർത്തു.

  • 09 Nov 2025 08:02 PM (IST)

    ഔട്ടായവരുമായി വിശേഷം പങ്കുവച്ച് മോഹന്‍ലാല്‍

    ഫൈനലിന് മുമ്പ് എവിക്ടായവരുമായി മോഹന്‍ലാല്‍ വിശേഷം പങ്കുവച്ചു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷമുള്ള അനുഭവങ്ങള്‍ പലരും മോഹന്‍ലാലിനോട് പറഞ്ഞു. രേണു സുധി പാട്ടു പാടി.

  • 09 Nov 2025 07:40 PM (IST)

    നൃത്തം ചെയ്ത് മത്സരാര്‍ത്ഥികള്‍, എപ്പിസോഡിന് ഗംഭീര തുടക്കം

    ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫൈനല്‍ എപ്പിസോഡ് ആരംഭിച്ചു. മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലുമായി അനുഭവങ്ങള്‍ പങ്കുവച്ചു. ഫൈനലിസ്റ്റുകളുടെ ഡാന്‍സുമുണ്ടായിരുന്നു.

  • 09 Nov 2025 07:15 PM (IST)

    50 ലക്ഷം കിട്ടില്ല, ഒന്നാം സമ്മാനത്തിൽ വൻ കുറവ്

    ഒന്നാം സമ്മാനം നേടുന്നവർക്ക് 50 ലക്ഷം രൂപയാണ് സമ്മാനം. എന്നാൽ ഈ തുക കുറഞ്ഞേക്കും എന്നാണ് വിവരം. ബി​ഗ് ബാങ്ക് വീക്ക് ടാസ്കിൽ  മത്സരാര്‍ഥികള്‍ നേടുന്ന തുക ടൈറ്റില്‍ വിജയിക്ക് ലഭിക്കേണ്ട 50 ലക്ഷത്തില്‍ നിന്ന് കുറച്ചിരുന്നു. ഇതനുസരിച്ച് അവശേഷിക്കുന്നത് 44,75,210 രൂപയാണ്.

  • 09 Nov 2025 07:14 PM (IST)

    ഒടുവിൽ അതാ ലൈൻ കട്ട്

  • 09 Nov 2025 06:56 PM (IST)

    വിജയിയെ കണ്ടെത്തുന്നത് എങ്ങനെ?

    അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ, നെവിൻ എന്നിവരാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയി ആരെന്നത് ഉറപ്പിക്കുക.

  • 09 Nov 2025 06:49 PM (IST)

    ഇനി നിമിഷങ്ങള്‍ മാത്രം, ആകാംക്ഷയില്‍ ആരാധകര്‍

    ബിഗ് ബോസ് സീസണ്‍ 7 കിരീടം ആരു നേടുമെന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി. ഫൈനല്‍ എപ്പിസോഡിന്റെ സംപ്രേക്ഷണം ഏഷ്യാനെറ്റില്‍ ഏഴ് മണിക്ക് ആരംഭിക്കും. ജിയോഹോട്ട്‌സ്റ്റാറിലും കാണാം.

  • 09 Nov 2025 05:42 PM (IST)

    ഫൈനലിന് ശേഷം ബിഗ് ബോസ് ഹൗസിന് എന്തു സംഭവിക്കും?

    ഫൈനലിന് ശേഷം ബിഗ് ബോസ് ഹൗസ് പൊളിച്ചുകളയാനാണ് സാധ്യത. മുന്‍ സീസണുകളില്‍ അങ്ങനെയാണ് ചെയ്തത്‌ Read More

  • 09 Nov 2025 04:53 PM (IST)

    അനുമോൾ കപ്പ് തൂക്കും, പിന്തുണച്ച് താരങ്ങൾ

    ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ടോപ്പ് ഫൈവിൽ എത്തിയ അനുമോൾക്ക് പിന്തുണയുമായി താരങ്ങൾ.  ബിനു അടിമാലി, ലക്ഷ്മി നക്ഷത്ര, ഷിയാസ് കരീം, ബിഗ് ബോസ് മുൻ മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണൻ, അഭിഷേക് തുടങ്ങിയവരെല്ലാം അനുവിന് ആശംസകൾ അറിയിച്ചു.

  • 09 Nov 2025 04:11 PM (IST)

    ഫൈനല്‍ എപ്പോള്‍, എവിടെ കാണാം?

    100 ദിവസത്തെ വെല്ലുന്ന പോരാട്ടത്തിനൊടുവിൽ ഫൈനലിൽ എത്തിനിൽക്കുകയാണ് ബി​ഗ് ബോസ്. ആരാധകരുടെ നെഞ്ചിടിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ഇന്ന് 7 മണി മുതൽ ​ബി​ഗ് ബോസ് ഗ്രാന്റ് ഫിനാലെ ജിയോ ഹോട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകർക്ക് കാണാനാകും.

  • 09 Nov 2025 03:57 PM (IST)

    ബിഗ് ബോസിലെ ചില വൈറല്‍ ഡയലോഗുകള്‍

    ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിച്ചാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കുന്നത്. ഈ സീസണിലെ ചില ഡയലോഗുകള്‍ വൈറലായിരുന്നു Read More

  • 09 Nov 2025 03:36 PM (IST)

    ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബിഗ് ബോസ് താരം

    ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബിഗ് ബോസ് താരം ആരാണെന്ന് അറിയാമോ, അത് മറ്റാരുമല്ല. നിങ്ങളുടെ പ്രിയപ്പെട്ട താരം….. ALSO READ

  • 09 Nov 2025 03:21 PM (IST)

    വിവാദങ്ങളുടെ സീസൺ

    എല്ലാത്തവണത്തേതിനേക്കാളും. വളരെ അധികം വിവാദങ്ങൾ നിറഞ്ഞ സീസണായിരുന്നു ഇത്. ഒരു പക്ഷെ ഏറ്റവുമധികം ചർച്ചയായത് പിആർ വിവാദമാകും.

  • 09 Nov 2025 03:02 PM (IST)

    മത്സരാർഥികളുടെ മേക്കോവര്‍ ടൈം

  • 09 Nov 2025 02:12 PM (IST)

    Bigg Boss Malayalam Season 7 Live: വിജയ കിരീടം ആര് ചൂടും?

  • 09 Nov 2025 01:53 PM (IST)

    ബിഗ് ബോസ് വിന്നര്‍ ആരെന്ന് പ്രവചിച്ച് നൂറ

    99-ാം ദിവസം പുറത്തായ മത്സരാർത്ഥിയാണ് നൂറ. പിന്നാലെ ആരായിരിക്കും വിന്നര്‍ എന്ന ചോദ്യത്തിന് അനുമോളുടെ പേരാണ് നൂറ പറഞ്ഞത്.

  • 09 Nov 2025 01:45 PM (IST)

    ബിഗ് ബോസ് മലയാളം സീസൺ ആറ് വിജയി

    ബിഗ് ബോസ് മലയാളം സീസൺ ആറിൽ, ഫിറ്റ്നസ് പരിശീലകനായ ജിന്റോയായിരുന്നു വിജയിയായത്. 50 ലക്ഷം രൂപയാണ് ജിന്റോയ്ക്ക് ലഭിച്ചത്.

  • 09 Nov 2025 01:30 PM (IST)

    ചരിത്രം സൃഷ്ടിച്ച് അനീഷ്

    ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഫൈനലിൽ എത്തുന്ന ആദ്യ കോമണർ ആയി ചരിത്രം സൃഷ്ടിച്ച് അനീഷ്

  • 09 Nov 2025 01:21 PM (IST)

    ഷാനവാസിന്റെ പ്രതിഫലം

    ബിഗ് ബോസ് വീട്ടിൽ നൂറു ദിവസങ്ങൾ പൂർത്തിയാക്കി ഷാനവാസ് ഇറങ്ങുമ്പോൾ പ്രതിഫലമായി കയ്യിലെത്തുക 35 ലക്ഷം രൂപയാണ്.

  • 09 Nov 2025 12:46 PM (IST)

    ഏറ്റവും കുറവ് പ്രതിഫലം

    ബിഗ് ബോസ് സീസൺ ഏഴിൽ കോമണർ വിഭാഗത്തിൽ എത്തിയ മത്സരാർത്ഥിയാണ് അനീഷ്. ഏറ്റവും കുറവ് പ്രതിഫലം അനീഷിനാണ്. പ്രതിദിനം 3,500 മുതൽ 5,000 വരെയായിരിക്കും അദ്ദേഹത്തിന്റെ ശമ്പളം.

  • 09 Nov 2025 12:30 PM (IST)

    ഏറ്റവും കൂടുതൽ പ്രതിഫലം

    ബിഗ് ബോസ് സീസൺ ഏഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന മത്സരാർത്ഥി അനുമോളാണെന്നാണ് റിപ്പോർട്ട്. ഒരു ദിവസം പ്രതിഫലമായി അനുമോൾക്ക് ലഭിക്കുന്നത് 65,000 രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് അനുമോളുടെ കയ്യിലെത്തുക 65 ലക്ഷം രൂപയാണ്.

  • 09 Nov 2025 12:15 PM (IST)

    നൂറയുടെ പുറത്താകലിന് പിന്നിൽ

    ഏറ്റവും അവസാനത്തെ എവിക്ഷനിൽ നൂറയാണ് പുറത്തായത്. ഇതിന് മറ്റ് ചില കാരണങ്ങൾ കൂടി….. READ MORE

  • 09 Nov 2025 12:13 PM (IST)

    വിജയിക്ക് ലഭിക്കുന്നത്

    ബിഗ് ബോസ് വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. ഒപ്പം സ്പോൺസർമാരുടെ മറ്റ് സമ്മാനങ്ങളും ലഭിക്കും

Published On - Nov 09,2025 12:09 PM