Bigg Boss Malayalam Season 7: അഭിലാഷിനെ ചവിട്ടിയിടാൻ ശ്രമിച്ച് ആര്യൻ; ക്യാപ്റ്റൻസി ടാസ്കിൽ കയ്യാങ്കളി?
Bigg Boss Captaincy Task For Week 3: ബിഗ് ബോസ് സീസൺ മൂന്നാം ആഴ്ചയിലെ ക്യാപ്റ്റനെ തീരുമാനിക്കാനുള്ള ടാസ്ക് ഞായറാഴ്ച രാത്രി. ടാസ്കിനിടെ ആര്യൻ അഭിലാഷിനെ ചവിട്ടുന്നത് കാണാം.

ആര്യൻ, അഭിലാഷ്
ബിഗ് ബോസ് മലയാളം സീസൺ 7 ൽ രണ്ട് ആഴ്ച പൂർത്തിയായി. ഞായറാഴ്ച രാത്രിയാണ് രണ്ടാമത്തെ വീക്കെൻഡ് എപ്പിസോഡ്. അടുത്ത ആഴ്ചയിലെ ക്യാപ്റ്റനാവാൻ മത്സരിക്കുന്നത് അഭിലാഷും ആര്യനും ജിസേലുമാണ്. ഇവരുടെ ക്യാപ്റ്റൻസി ടാസ്കിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചു.
‘ആരാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കുന്നത്’ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ അഭിലാഷും ആര്യനും ജിസേലും എഴുന്നേറ്റ് നിൽക്കുന്നു. ‘ഇവരിൽ ആര് ക്യാപ്റ്റനാവും’ എന്ന് ചോദിക്കുമ്പോൾ പലരും പലരുടെ കാര്യം പറയുന്നു. ജിസേൽ എന്നും അഭിലാഷ് എന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. ശേഷമായിരുന്നു ക്യാപ്റ്റൻസി ടാസ്ക്.
പ്രൊമോ
വൃത്താകൃതിയിലുള്ള ട്രാക്കിലൂടെ ചെറിയ സൈക്കിൾ ചവിട്ടുന്നതായിരുന്നു ടാസ്ക്. അഭിലാഷ് മുന്നിലും തൊട്ടുപിന്നിൽ ആര്യനും ഏറ്റവും പിന്നിൽ ജിസേലുമാണ് സഞ്ചരിക്കുന്നത്. ഇതിനിടെ സാവധാനം സൈക്കിൽ ചവിട്ടുന്ന അഭിലാഷിനെ ചവിട്ടിയിടാൻ ആര്യൻ ശ്രമിക്കുന്നുണ്ട്. അഭിലാഷിൻ്റെ സൈക്കിളിന് പിന്നിൽ ആര്യൻ ചവിട്ടുന്നതാണ് പ്രൊമോയിലുള്ളത്. ഇന്ന് രാത്രി 9 മണിക്ക് ഈ എപ്പിസോഡ് കാണാം.
ബിഗ് ബോസ് ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ കോമണറായ അനീഷായിരുന്നു. ക്യാപ്റ്റനാവാൻ ഒട്ടും യോഗ്യതയില്ലെന്ന് മത്സരാർത്ഥികൾ ചേർന്ന് തീരുമാനിച്ച അനീഷിനെ ബിഗ് ബോസ് നേരിട്ട് ആദ്യ ആഴ്ചയിലെ ക്യാപ്റ്റനാക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ക്യാപ്റ്റൻസി മത്സരത്തിൽ വിജയിച്ച് ഷാനവാസ് ക്യാപ്റ്റനായി.
ശനിയാഴ്ച നടന്ന ആദ്യ വീക്കെൻഡ് എപ്പിസോഡിൽ ഒരാൾ കൂടി പുറത്തായിരുന്നു. ആർജെ ബിൻസിയാണ് പുറത്തായത്. അപ്പാനി ശരതിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് ബിൻസി പുറത്തായത്. ചാച്ചൻ കരയരുതെന്നും കപ്പ് വാങ്ങിക്കൊണ്ട് വരുന്നത് തനിക്ക് കാണണമെന്നും ബിൻസി ശരതിൻ്റെ ചെവിയിൽ പറഞ്ഞിരുന്നു. എന്നിട്ടാണ് താരം ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് പോയത്. കഴിഞ്ഞ ആഴ്ച മുൻഷി രഞ്ജിത് ആണ് പുറത്തായത്.