Adhila and Noora: ‘ആദിലയെ കണ്ടപ്പോഴാണ് സമാധാനമായത്, 2 വർഷം പിരിഞ്ഞിരുന്നശേഷം കാണുമ്പോഴുണ്ടാകുന്ന സന്തോഷമായിരുന്നു..’; ആദില- നൂറ
BB7 Contestants Adhila and Noora: ആദിലയെ കണ്ടപ്പോഴാണ് തനിക്ക് ഒരു സമാധാനമായതെന്നും, തന്നെ കാണുമ്പോൾ ഒരുപാട് മാറ്റം വന്നതുപോലെ ആളുകൾക്ക് തോന്നുമെന്നും നൂറ പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പങ്കെടുത്ത മത്സരാർത്ഥികളിൽ ഏറ്റവും ജനപ്രീതിയുള്ള മത്സരാർഥികളിൽ രണ്ട് പേരായിരുന്നു ആദിലയും നൂറയും. തുടക്കത്തിൽ ഒറ്റ മത്സരാർത്ഥികളായിരുന്നുവെങ്കിലും പിന്നീട് ഇരുവരും രണ്ട് പേരായാണ് മത്സരിച്ചത്. ടോപ്പ് ഫൈവിൽ ഇവരിൽ ആരെങ്കിലും ഒരാൾ എത്തുമെന്ന് പ്രേക്ഷകർ വിചാരിച്ചിരുന്നെങ്കിലും ആദില 95 ആം ദിവസവും നൂറ 99 ആം ദിവസവുമാണ് ഹൗസിൽ നിന്നും എവിക്ടായത്. മുൻ മത്സരാർത്ഥികളുടെ റീ എൻട്രിക്ക് ശേഷം ആദിലയേയും നൂറയേയും നെഗറ്റീവായി ബാധിച്ചിരുന്നു.
ആദില പുറത്തുപോയതിനു പിന്നാലെ നൂറ ഹൗസിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ബിഗ് ബോസിനു ശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം നൂറയുടെ പിറന്നാൾ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ്സിൽ നിന്നും എവിക്ട് ആയതിന് ശേഷമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ആദിലയും നൂറയും. യൂട്യൂബിൽ പങ്കുവച്ച വ്ലോഗിലൂടെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
Also Read: നൂറയുടെ ജന്മദിനാഘോഷ പാർട്ടിയിൽ അനുമോൾ മാത്രം വന്നില്ല; കാരണം വ്യക്തമാക്കി പ്രവീൺ
ഹൗസിൽ നിന്ന് ഇറങ്ങിയതിനു ശേഷം താൻ എംറ്റിയായി ഇരിക്കുകയാണെന്നും നൂറയെ കണ്ടപ്പോൾ രണ്ട് വർഷം പങ്കാളിയെ കാണാതെ നിന്ന്, പിന്നീട് കാണുമ്പോഴുള്ള എക്സൈറ്റ്മെന്റായിരുന്നു തനിക്കെന്നാണ് ആദില പറയുന്നത്. ആദിലയെ കണ്ടപ്പോഴാണ് തനിക്ക് ഒരു സമാധാനമായതെന്നും, തന്നെ കാണുമ്പോൾ ഒരുപാട് മാറ്റം വന്നതുപോലെ ആളുകൾക്ക് തോന്നുമെന്നും നൂറ പറയുന്നു.
ഹൗസിൽ നിന്ന് ഇറങ്ങിയ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. ബിഗ് ബോസ് എഫക്ട് ഇപ്പോഴുമുണ്ടെന്നും അതൊക്കെ മാറ്റിയെടുക്കണമെന്നുമാണ് ഇവർ പറയുന്നത്. നന്നായി വിശ്രമിക്കണമെന്നും ആദില പറയുന്നു. നന്നായി ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. വിശന്നാൽ പോലും അതാണ് സ്ഥിതി. കുറച്ച് ഭക്ഷണം കഴിച്ച് ഇത്രയും നാൾ ജീവിച്ചതുകൊണ്ടാണ്. ബിഗ് ബോസ് ഹൗസിലെ ഓർമകൾ ഇടയ്ക്കിടെ വന്ന് പോകുന്നുണ്ട്. ആ സമയത്ത് ഒരു അന്താളിപ്പ് ഉണ്ടാകും. ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് മോഹൻലാൽ വീണ്ടും വീട്ടിലേക്ക് ക്ഷണിച്ചതിനെ കുറിച്ചും ഇരുവരും തുറന്നുപറഞ്ഞു. ആ ക്ഷണത്തിന് ബിഗ് ബോസ് ട്രോഫിയേക്കാൾ വാല്യുവുണ്ടെന്നും ഇരുവരും പറഞ്ഞു.