Bigg Boss Malayalam : ഒടുവിൽ അനുമോളുടെ PR കുറ്റസമ്മതം നടത്തി; നൂറയുടെ കൈയ്യിലുണ്ടായിരുന്നത് ടിഷ്യൂ പേപ്പറല്ല
Bigg Boss Malayalam Season 7 Anumol Aadhila Noora Issue : അനുമോൾ ആദിലയ്ക്ക് ടിഷ്യു പേപ്പറിൽ പിആറിൻ്റെ നമ്പർ എഴുതിക്കൊടുത്തു എന്നാരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇത് ടിഷ്യൂ പേപ്പർ നൂറ മാറ്റിവെച്ചുയെന്നായിരുന്നു ആരോപണം, ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അനുമോളുടെ പിആർ.

അനുമോളും നൂറയും
ഗ്രാൻഡ് ഫിനാലെയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിഗ് ബോസ് മലയാളം സീസൺ 7 ഏറ്റവും ത്രില്ലങ് ക്ലൈമാക്സിലേക്കെത്തിയിരിക്കുകയാണ്. ഒരു ഘട്ടമെത്തിയതോടെ ബിഗ് ബോസ് ഷോ അനുമോളും അനുമോളുടെ പിആറും എന്ന് കണ്ടൻ്റിൽ മാത്രമാണ് മുന്നോട്ടി പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സീസൺ ഏഴ് ക്ലൈമാക്സിലേക്ക് പ്രവേശിക്കുമ്പോഴും അനുമോളും അനുമോളുടെ പിആർ പേരിൽ തന്നെയാണ് അവസാനം കുറിക്കാൻ പോകുന്നത്. എന്നാൽ ഇതിനെല്ലാം ബലിയാടായത് അനുമോൾക്കൊപ്പമുണ്ടായിരുന്നവർ തന്നെയാണ്.
ഏറ്റവും അവസാനം ബിഗ് ബോസിൽ ചർച്ചയും വിവാദമായതും അനുമോളുടെ പിആറിനെ ചൊല്ലിയാണ്. പുറത്താകുന്നതിന് മുമ്പ് അക്ബറിനെതിരെ തിരിയാൻ അനുമോൾ തൻ്റെ പിആറിൻ്റെ നമ്പർ ആദിലയ്ക്ക് നൽകി. ഇക്കാര്യം ഷോയിൽ നിന്നും പുറത്താകുന്നതിന് മുമ്പ് ആദില ആരോപിക്കുകയും ചെയ്തു. ഈ സംഭവം പിന്നീട് ബിഗ് ബോസ് വീട്ടിൽ വലിയ ചർച്ചയായതോടെ വിശദീകരണവുമായി അനുമോൾ എത്തുകയും ആദിലയാണ് ആവശ്യപ്പെട്ടത് താൻ നൽകിയില്ലയെന്നുമാണ് സീരിയൽ താരവും കൂടിയായ മത്സരാർഥി വ്യക്തമാക്കി.
എന്നാൽ അതിനിടെ അനു ആദിലയ്ക്ക് ടിഷ്യു പേപ്പറിൽ എഴുതി നൽകിയ നമ്പർ കാണാനില്ലയെന്ന വിവാദവും ഉടലെടുത്തൂ. അത് നൂറ നശിപ്പിച്ചുയെന്നായിരുന്നു ബിഗ് ബോസ് വീടിൻ്റെ പുറത്ത് നടക്കുന്ന പ്രചാരം. വെള്ള നിറത്തിലുള്ള ഒരു സാധനം നൂറ കൈയ്യിൽ കരുതുന്ന വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അനുമോളുടെ പിആർ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. നൂറ കൈയ്യിലുണ്ടായിരുന്നത് ടിഷ്യൂ പേപ്പറല്ല, ആർത്തവ സമയത്ത് ഉപയോഗിക്കുന്ന ടാംപോൺ (Tampon) ആണെന്ന് അനുമോൾ പിആർ സോഷ്യൽ മീഡിയ പേജിലൂടെ തന്നെ അറിയിച്ചു. ഒപ്പം ആദിലയോടും നൂറയോടും ക്ഷമ ചോദിക്കുന്നുയെന്നും കുറിപ്പിൽ പറയുന്നു.
ALSO READ : Bigg Boss Malayalam Season 7: അനുമോളുടെ പി.ആർ നീയല്ലേ..? അഖിൽ മാരാറിനെതിരെ ഗുരുതര ആരോപണങ്ങൾ
“നൂറയുടെ കൈയ്യിൽ ഉണ്ടായിരുന്നത് ടാംപോൺ ആണ് ടിഷ്യു പേപ്പറല്ല. നൂറയെ ആരും തെറ്റിധരിക്കരുത്. തെറ്റിധാരണയുടെ വേദന നമ്മുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അനുമോൾ അവിടെ കുറെ അത് അനുഭവിച്ചതാണ്. അനുമോളെ പോലെ നൂറയും ഒരു തെറ്റിധാരണയുടെ പേരിൽ ആരം മോശം പറയരുത്… ആദില-നൂറയോട് ക്ഷമ ചോദിക്കുന്നു” അനുമോളുടെ പിആർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
അനുമോളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച സ്റ്റോറി
അതേസമയം അനുമോളുമായി തെറ്റിയതോടെ ആദിലയ്ക്കും നൂറയ്ക്കും ബിഗ് ബോസിൽ നിന്നും പടി ഇറങ്ങേണ്ടി വന്നു. അതും അനുമോളുമായി ഉടക്കിയതിന് പിന്നാലെയാണ് ലെസ്ബിയൻ കപ്പിൾസായി ഷോയിലേക്കെത്തിയ ഇരുവരും. അതും ടിക്കറ്റ് ടു ഫിനാലെ ഒന്നാം സ്ഥാനം നേടിയ നൂറെയാണ് ഗ്രാൻഡ് ഫിനാലെയ്ക്ക് തൊട്ടുമുമ്പ് പുറത്തായത്. നൂറ ഫിനാലെയ്ക്കല്ല യോഗ്യത നേടിയത് ഫിനാലെ വീക്കിനാണ് യോഗ്യത നേടിയതെന്ന് നേരത്തെ മോഹൻലാൽ ഒരു വാരാന്ത്യ എപ്പിസോഡിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ അനുമോൾക്ക് പുറമെ അനീഷ്, ഷാനാവാസ്, നെവിൻ, അക്ബർ എന്നിവരാണ് ഫീനാലെയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്.