Bigg Boss Malayalam Season 7: ‘വർത്തമാനം പറഞ്ഞിട്ട് തുപ്പൽ ഭക്ഷണത്തിൽ തെറിയ്ക്കുന്നു’; ബിന്നിയുടെ പരാതി ഹൗസിൽ പൊട്ടിത്തെറി
Altercation In Bigg Boss Kitchen: ബിഗ് ബോസ് ഹൗസിൽ പൊട്ടിത്തെറിയ്ക്ക് തിരികൊളുത്തി ഡോ. ബിന്നി. കിച്ചൺ ടീം ഭക്ഷണത്തിൽ തുപ്പൽ തെറിപ്പിക്കുന്നു എന്നായിരുന്നു ബിന്നിയുടെ പരാതി.

ബിഗ് ബോസ് മലയാളം
ബിഗ് ബോസ് ഹൗസിൽ വീണ്ടും പൊട്ടിത്തെറി. ഡോക്ടർ ബിന്നിയുടെ പരാതിയാണ് ഇത്തവണ ഹൗസിലെ പൊട്ടിത്തെറിയ്ക്ക് കാരണം. കിച്ചൺ ടീം വർത്തമാനം പറയുമ്പോൾ ഭക്ഷണത്തിൽ തുപ്പൽ തെറിയ്ക്കുന്നു എന്നായിരുന്നു ബിന്നിയുടെ പരാതി. ഇത് സൂചിപ്പിച്ച ക്യാപ്റ്റൻ ഷാനവാസിനോട് കിച്ചൺ ടീം പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഇതിൻ്റെ പ്രമോ വിഡിയോ ഏഷ്യാനെറ്റ് തന്നെ പങ്കുവച്ചു.
അക്ബറും ആര്യനും ജിസേലും അടങ്ങിയ കിച്ചൺ ടീം ദോശ ചുടുന്ന ദൃശ്യത്തിൽ നിന്നാണ് പ്രമോയുടെ തുടക്കം. “അവിടെനിന്ന് വർത്തമാനം പറഞ്ഞിട്ട് തുപ്പലെല്ലാം കൂടി അതിനകത്ത് വീഴും’ എന്ന് ബിന്നി പരാതിപറയുന്നു. ക്യാപ്റ്റൻ ഷാനവാസ്, കലാഭവൻ സരിഗ, അഭിലാഷ്, ഒനീൽ സാബു തുടങ്ങിയവരോടാണ് ബിന്നിയുടെ പരാതി. ഇത് കേട്ട് ഷാനവാസ് ‘തുപ്പൽ തെറിക്കാത്ത രീതിയിൽ സംസാരിക്കണേ’ എന്ന് കിച്ചൺ ടീമിനോട് പറയുന്നു. “കിച്ചൺ ടീം സംസാരിച്ചേ ചെയ്യൂ” എന്നായിരുന്നു അക്ബറിൻ്റെ മറുപടി. തുടർന്നാണ് കിച്ചൺ ടീമും ഷാനവാസിൻ്റെ സംഘവുമായി തർക്കം പൊട്ടിപ്പുറപ്പെട്ടത്. അക്ബറും ഷാനവാസും അതിരൂക്ഷ തർക്കത്തിലേർപ്പെട്ടു. ഒനീൽ സാബു ഷാനവാസിനെ അനുകൂലിക്കാനായി എത്തിയത് പ്രശ്നം വഷളാക്കി. ഇതിനിടെ ആര്യനും അനീഷും വിഷയത്തിൽ ഇടപെട്ടു.
പ്രൊമോ വിഡിയോ
ഈ വഴക്കിനൊക്കെ തുടക്കമിട്ടിട്ട് ബിന്നി മാറിയിരിക്കുകയാണ്. ഒരുതവണ പോലും തർക്കത്തിൽ ഇടപെടാനോ പ്രശ്നം വഷളാക്കാനോ ബിന്നി തയ്യാറായില്ല. ബിന്നി കൊളുത്തിവിട്ട വഴക്ക് ഇരു ഭാഗത്തെയും പുരുഷ മത്സരാർത്ഥികൾ ഏറ്റെടുക്കുകയായിരുന്നു.
തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ അനീഷിനെതിരെ ആദില രംഗത്തുവന്നിരുന്നു. താനും മാതാപിതാക്കളുമായുള്ള അകൽച്ചയിൽ അനീഷ് അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ടാണ് ആദിലയുടെ പ്രതിഷേധം. വീക്കെൻഡ് എപ്പിസോഡിൽ ഇതേപ്പറ്റി ആദില മോഹൻലാലിനോട് പരാതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മോഹൻലാൽ അനീഷിനെ ശാസിക്കുകയും ചെയ്തു.