Bigg Boss Malayalam Season 7: ‘കിണ്ടി കഴുകാൻ പോയപ്പോൾ കിണ്ടി കുണ്ടിൽ വീണു’; റെനയുടെ നാക്കുളുക്കി പുഷ്പം പോലെ പറഞ്ഞ് ജിസേൽ

Gizele Thakral Tongue Twister: റെന ഫാത്തിമയുടെ നാക്കുളുക്കി വെല്ലുവിളി പുഷ്പം പോലെ പൂർത്തിയാക്കി ജിസേൽ തക്രാൽ. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് തന്നെ പങ്കുവച്ചു.

Bigg Boss Malayalam Season 7: കിണ്ടി കഴുകാൻ പോയപ്പോൾ കിണ്ടി കുണ്ടിൽ വീണു; റെനയുടെ നാക്കുളുക്കി പുഷ്പം പോലെ പറഞ്ഞ് ജിസേൽ

ജിസേൽ തക്രാൽ, റെന ഫാത്തിമ, ആദില നൂറ

Updated On: 

10 Aug 2025 14:37 PM

നാക്കുളുക്കി കൊണ്ട് കുടുക്കാനുള്ള റെന ഫാത്തിമയുടെ തന്ത്രത്തിൽ വീഴാതെ ജിസേൽ തക്രാൽ. റെന ഫാത്തിമ, ആദില, നൂറ എന്നിവർ ചേർന്ന് മലയാളത്തിലെ നാക്കുളുക്കികൾ പറയിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജിസേൽ അതൊക്കെ അനായാസം പറയുകയാണ്. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് തന്നെ തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചു.

Also Read: Bigg Boss Malayalam Season 7: വമ്പൻ പ്ലാനിങും സ്ട്രാറ്റജിയും പാഴായി; സീസണിലെ ആദ്യ ജയിൽപ്പുള്ളിയായി അപ്പാനി ശരത്

ആദിലയാണ് നാക്കുളുക്കി വെല്ലുവിളിക്ക് തുടക്കമിടുന്നത്. ‘ആന അലറലോടലറൽ’ എന്ന നാക്കുളുക്കി ജിസേൽ വളരെ അനായാസം പറയുന്നു. ഇത് പറഞ്ഞുകഴിയുമ്പോൾ റെന ഇടപെടുന്നു. ‘കുന്തീദേവി കിണ്ടി കഴുകാൻ പോയപ്പോൾ കിണ്ടി കുണ്ടിൽ വീണു’ എന്ന നാക്കുളുക്കിയാണ് റെന പറയുന്നത്. ഇത് പറയാൻ ശ്രമിച്ച ജിസേലിന് ആദ്യ വാക്ക് തെറ്റുന്നുണ്ട്. ‘ഇത് എന്താണ് നിങ്ങൾ പഠിപ്പിക്കുന്നത്?’ എന്ന് ജിസേൽ ചോദിക്കുന്നു. ആദില പക്ഷേ, അവിടെ നിർത്തുന്നില്ല. ‘വടീമെ പുളി, പുളീമെ വടി’ എന്ന നാക്കുളുക്കി പറയാൻ ആവശ്യപ്പെടുമ്പോൾ ജിസേൽ പലതവണ പുഷ്പം പോലെ ഇത് പറയുന്നു. ‘ഇതെന്താണ്, ടങ് ട്വിസ്റ്ററാ?’ എന്നായി ജിസേലിൻ്റെ ചോദ്യം. റെന പറഞ്ഞത് ഒന്നുകൂടി പറയാൻ ആദില ആവശ്യപ്പെടുമ്പോൾ റെന തൻ്റെ നാക്കുളുക്കി വീണ്ടും പറഞ്ഞുകൊടുക്കുന്നു. ഇത്തവണ വളരെ കൃത്യമായി ജിസേൽ അത് ആവർത്തിക്കുന്നു.

വിഡിയോ കാണാം

ബിഗ് ബോസ് മലയാളം സീസൺ 7ൽ അപ്പാനി ശരതാണ് ആദ്യമായി ജയിലിൽ പോകുന്ന മത്സരാർത്ഥി. ക്യാപ്റ്റൻ്റെ പ്രത്യേക അധികാരമുപയോഗിച്ച് ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ അനീഷാണ് ശരതിനെ ജയിലിലേക്കയച്ചത്. ഹൗസ്മേറ്റ്സ് എല്ലാവരും കൂടി അനുമോളെ നോമിനേറ്റ് ചെയ്തു. ജയിലിൽ ചപ്പാത്തി പരത്തുക എന്നതായിരുന്നു ശരതിനും അനുമോളിനും ലഭിച്ച ടാസ്ക്. വൃത്ത, ത്രികോണ, ചതുരാകൃതിയിലുള്ള ചപ്പാത്തികൾ പരത്താൻ ലഭിച്ച ടാസ്ക് ഇരുവരും ചെയ്യുകയും ചെയ്തു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്