Bigg Boss Season 7: ഇത്തവണയും സാബുമാൻ സേഫ്! ഈ ആഴ്ചയിലെ എവിക്ഷന്‍ ഇവരില്‍ നിന്ന്

Bigg Boss Malayalam Season 7: ലക്ഷ്മി, ആര്യൻ, നെവിൻ, അക്ബർ, ഷാനവാസ്, നൂറ എന്നിവരാണ് ഈ ആഴ്ച എവിക്ഷൻ നോമിനേഷനിൽ ഉള്ളത്.

Bigg Boss Season 7: ഇത്തവണയും സാബുമാൻ സേഫ്! ഈ ആഴ്ചയിലെ എവിക്ഷന്‍ ഇവരില്‍ നിന്ന്

Bigg Boss

Published: 

14 Oct 2025 08:00 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി 40 ദിവസം അവശേഷിക്കേ വാശീയേറിയ പോരാട്ടത്തിലാണ് മുഴുവൻ മത്സരാർത്ഥികളും. ഇതോടെ ഗ്രാന്റ് ഫിനാലേയ്ക്ക് നിലവിലുള്ള പത്ത് മത്സരാർത്ഥികളിൽ ആരൊക്കെ ആകും എത്തുകയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇന്നിതാ പുതിയ ആഴ്ചയിലേക്ക് കടന്നതോടെ ഈ ആഴ്ചയിലെ നോമിനേഷൻ പ്രഖ്യാപിച്ചു.

പത്തിൽ ആറ് പേരും ഇത്തവണ നോമിനേഷൻ ലിസ്റ്റിലുണ്ട്. ഇതിൽ ആരാണ് ഇനി പുറത്ത് പോകുന്നതെന്നാണ് ബിബി ആരാധകർ കാത്തിരിക്കുന്നത്. ലക്ഷ്മി, ആര്യൻ, നെവിൻ, അക്ബർ, ഷാനവാസ്, നൂറ എന്നിവരാണ് ഈ ആഴ്ച എവിക്ഷൻ നോമിനേഷനിൽ ഉള്ളത്. ഇതോടെ വീണ്ടും സാബുമാൻ എവിക്ഷനിൽ നിന്ന് സേഫായതാണ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്.

അതേസമയം ഈ ആഴ്ച ക്യാപ്റ്റൻസിക്ക് മൂന്ന് പേരാണ് മത്സരിച്ചത്. അനുമോൾ, ആര്യൻ, സാബുമാൻ എന്നിവരായിരുന്നു മത്സരിച്ചത്. മൂന്ന് മാർക്കുകളുള്ളൊരു കയർ ക്യാപ്റ്റർസി മത്സരാർത്ഥികൾക്ക് നൽകും. മൂന്ന് പേരും ആ മാർക്കുകളിൽ പിടിച്ചുകൊണ്ട് പരമാവതി തുടരുക എന്നതാണ് ടാസ്ക്. കയറിൽ നിന്നും പിടിവിട്ടാൽ ആ മത്സരാർത്ഥി പുറത്താകും. ഇത്തരത്തിൽ മൂന്ന് പേരും വാശിയേറിയ മത്സരമാണ് കാഴ്ചവച്ചത്. എന്നാൽ, ടാസ്കിനിടെ പലപ്പോഴും നെവിൻ അനുമോളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയാണ്.

Also Read:ക്യാപ്റ്റൻസിയ്ക്കായി പിടിവള്ളി ടാസ്ക്; അനുമോളെ മനപൂർവം ശല്യപ്പെടുത്തി നെവിൻ

വെള്ളം എടുത്ത് അനുവിന്റെ മുഖത്ത് ഒഴിക്കുന്നുമുണ്ട്. കുറെ സമയം നെവിൻ ശല്യം ചെയ്ത ശേഷം ബി​ഗ് ബോസ് ഇടപെടുന്നതും കാണം.പിന്നാലെ മുട്ട് മടക്കാതെ കയർ നിവർത്തിപിടിക്കണമെന്ന് ക്യാപ്റ്റൻസി മത്സരാർത്ഥികളോട് ബി​ഗ് ബോസ് നിർദ്ദേശിച്ചു. ഏറ്റവും ഒടുവിൽ സാബുമാൻ ക്യാപ്റ്റനാകുകയും ചെയ്തു. ആര്യനെ പിന്തള്ളിയാണ് സാബുമാന്റെ ഈ നേട്ടം.

Related Stories
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
Actor Vijay: വിജയിക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും
Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി