Bigg Boss Malayalam Season 7: അക്ബറിന് ഒരു കാരണവശാലും മാപ്പ് നൽകരുതെന്ന് ശാരിക കെബി; ലവ് ചപ്പാത്തി നിരസിച്ച് രേണു സുധി
Sarika Kb Advices Renu Sudhi Against Akbar: അക്ബറിന് ഒരു കാരണവശാലും മാപ്പ് നൽകരുതെന്ന് രേണു സുധിയോട് ശാരിക കെബി. ഇതോടെ അക്ബർ ഉണ്ടാക്കിയ ലവ് ചപ്പാത്തി രേണു നിരസിക്കുകയും ചെയ്തു.
രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ച അക്ബറിനെതിരെ ശാരിക കെബിയുടെ തലയണമന്ത്രം. അക്ബറിന് ഒരു കാരണവശാലും മാപ്പ് നൽകരുതെന്ന് ശാരിക രേണുവിനെ ഉപദേശിച്ചു. പിന്നാലെ, മാപ്പപേക്ഷയുടെ ഭാഗമായി അക്ബർ തയ്യാറാക്കിയ ലവ് ആകൃതിയിലുള്ള ചപ്പാത്തി രേണു സുധി നിരസിക്കുകയും ചെയ്തു.
“ആ പുള്ളി ഒരു നല്ല യുവ ഗായകൻ എന്നാണ് താൻ കണ്ടത്. അക്ബർ വിളിച്ചത്, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരുകാലത്തും ക്ഷമിക്കത്തില്ല, എന്നെ ആയിരുന്നെങ്കിൽ. ഞാൻ എരിതീയിൽ എണ്ണയൊഴിക്കുകയൊന്നുമല്ല. ജനങ്ങളിൽ കുറേയധികം, മലയാളികളിൽ 60-70 ശതമാനം പേർ തന്നെ സ്നേഹിക്കുന്നുണ്ട്. അത് മനസിലാക്കണം. താൻ മുന്നോട്ട് വിജയിച്ചുപോകുന്നത് കണ്ട് ആനന്ദിക്കുന്ന ഒരുപാട് സ്ത്രീജനങ്ങളുണ്ട്. ഒരിക്കലും പിന്നോട്ട് പോകരുത്. തന്നെ ഇൻസ്പിറേഷനാക്കി ഉയർന്നുവരാൻ ആഗ്രഹിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. തനിക്ക് അതിന് കഴിയും. അതിന് ഒരുപാട് സൗന്ദര്യധാമം ആവണ്ട. വല്യ കഴിവുകളും ആവണ്ട.”- ശാരിക പറയുന്നു.




അടുക്കളയിൽ വച്ച് അക്ബർ ലവ് ആകൃതിയിലുള്ള ചപ്പാത്തി ഉണ്ടാക്കി2139721യിട്ട്, “ഇത് വേറെ ലെവലിൽ പോകുമോ?” എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് ആദില പറയുന്നു. തുടർന്ന് ഈ ചപ്പാത്തി അക്ബർ ക്യാമറയിൽ കാണിക്കുന്നു. “ചേച്ചി ഇതിൽ വീഴുമായിരിക്കും” എന്ന് പറയുന്ന അക്ബർ ചപ്പാത്തി രേണുവിന് കൊണ്ടുപോയി കൊടുക്കുന്നു. ഡൈനിങ് ടേബിളിൽ എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. സ്പെഷ്യലായി ഉണ്ടാക്കിയതാണെന്ന് പറയുമ്പോൾ എല്ലാവരും കയ്യടിക്കുകയാണ്. പക്ഷേ, ചപ്പാത്തി സ്വീകരിക്കാൻ രേണു തയ്യാറാവുന്നില്ല. ക്ഷമാപണം സ്വീകരിക്കാൻ പലരും ആവശ്യപ്പെടുന്നെങ്കിലും രേണു തയ്യാറാവുന്നില്ല. ഒടുവിൽ ചപ്പാത്തി എല്ലാവർക്കുമായി മുറിച്ചുനൽകുന്ന രേണു താൻ ക്ഷമിച്ചിട്ടില്ലെന്നും കൺവിൻസ് ആയിട്ടില്ലെന്നും പറയുന്നു.