Bigg Boss – Season 7: ‘ഭഭബ’ ലുക്കായിരുന്നില്ല അത്! മുണ്ട് മടക്കി മാസ് ആയത് ബിഗ് ബോസിലേക്കായിരുന്നു; സീസണ്‍ 7 ടീസറുമായി മോഹന്‍ലാല്‍

ബി​ഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിനായി കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് മാസ് ലുക്കിലെത്തിയ മോഹൻലാലിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത്.

Bigg Boss - Season 7: ‘ഭഭബ’ ലുക്കായിരുന്നില്ല അത്! മുണ്ട് മടക്കി മാസ് ആയത് ബിഗ് ബോസിലേക്കായിരുന്നു; സീസണ്‍ 7  ടീസറുമായി മോഹന്‍ലാല്‍

Bigg Boss Malayalam Season 7

Published: 

04 Jul 2025 | 09:20 PM

ദിലീപ് നായകനാകുന്ന ‘ഭഭബ’യിൽ മോഹൻലാൽ എത്തുന്നുണ്ട് എന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. സിനിമയിലേതെന്നു കരുതപ്പെടുന്ന മോഹൻലാലിന്റെ ഒരു ലുക്ക് വൈറലായതോടെയാണ് പ്രചരണം ശക്തിപ്പെട്ടത്. കറുപ്പ് ഷർട്ടും മുണ്ടും ധരിച്ച് മോഹൻലാലിന്റെ ലുക്ക് കണ്ട് ഭഭബ’ ലുക്കാണ് എന്നാണ് ആരാധകർ പറഞ്ഞത്. എന്നാൽ അത് ബിഗ് ബോസ് ലുക്കായിരുന്നുവെന്ന് തെളിയിക്കുകയാണ് താരം.

ബി​ഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിനായി കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് മാസ് ലുക്കിലെത്തിയ മോഹൻലാലിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത്. പുതിയ സീസണ്‍ സംബന്ധിച്ച ഓരോ കാര്യങ്ങളും വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാറുള്ളത്. ഇതിനിടെയിലാണ് സീസണ്‍ 7-ന്റെ പുതിയ പ്രൊമോ ശ്രദ്ധ നേടുന്നത്.

Also Read:‘വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം..’; ജനപ്രിയനായകന്റെ കൊടിയേറ്റം; ദിലീപിന്റെ ‘ഭ ഭ ബ’ ടീസര്‍ എത്തി

സിനിമകളെ വെല്ലുന്ന രംഗങ്ങളുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 പ്രൊമോ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. അവതാരകനായ മോഹന്‍ലാല്‍ തന്നെയാണ് പ്രൊമോ വീഡിയോയിലുള്ളത്. കറുപ്പ് ഷര്‍ട്ടും മുണ്ടും ധരിച്ച് ബുള്ളറ്റ് ബൈക്കില്‍ എത്തുന്ന മോഹന്‍ലാല്‍ ആണ് പ്രൊമോയില്‍ കാണാൻ സാധിക്കുന്നത്. ഒപ്പം ലൂസിഫറിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന വാടാ വിളിയുമുണ്ട്.

എന്നാൽ എന്ന് മുതലാണ് പുതിയ സീസൺ ആരംഭിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ ആരംഭിക്കുമെന്നാണ് പ്രൊമോ നല്‍കുന്ന സൂചന. സീസണ്‍ 7 സംബന്ധിച്ച സൂചനകൾ നൽകുന്ന ടീസർ ആവേശകരവും പ്രവചനാതീതവുമായ ഒരു യാത്രയാണ് വാഗ്‍ദാനം ചെയ്യുന്നത്. മുൻപത്തെ സീസണിനേക്കാൾ കൂടുതൽ ആവേശകരവുമാവുമെന്നാണ് ടീസർ നൽകുന്ന സൂചന.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ