Bigg Boss Malayalam: നേഹ നിയമലംഘനം നടത്തി; ടാസ്ക് റദ്ദാക്കി ബി​ഗ് ബോസ്, ഏറ്റുമുട്ടി ഷിജിനും താഷിയും

ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ ഈ ആഴ്ചയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ബ്ലഫ് മാസ്റ്റർ എന്ന പേരിൽ നൽകിയ വീക്കിലി ടാസ്ക്. എന്നാൽ ഇപ്പോൾ ഈ ടാസ്ക് തന്നെ റദ്ദാക്കിയിരിക്കുകയാണ് ബി​ഗ് ബോസ്. നേഹയുടെ ഭാ​ഗത്ത് നിന്നുണ്ടായ ​ഗുരുതര നിയമലംഘനത്തെ തുടർന്നാണ് ടാസ്ക് റദ്ദാക്കുന്നത് എന്ന് ബി​ഗ് ബോസ് അനൗൺസ്മെന്റിലൂടെ അറിയിച്ചു. ഇതിനെ തുടർന്ന് ഏറെ നാടകീയമായ സംഭവങ്ങളാണ് ബി​ഗ് ബോസ് ഹൗസിൽ അരങ്ങേറിയത്.

Bigg Boss Malayalam: നേഹ നിയമലംഘനം നടത്തി;  ടാസ്ക് റദ്ദാക്കി ബി​ഗ് ബോസ്, ഏറ്റുമുട്ടി ഷിജിനും താഷിയും

Bigg Boss Malayalam

Updated On: 

19 Nov 2026 | 12:23 AM

ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ ഈ ആഴ്ചയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ബ്ലഫ് മാസ്റ്റർ എന്ന പേരിൽ നൽകിയ വീക്കിലി ടാസ്ക്. എന്നാൽ ഇപ്പോൾ ഈ ടാസ്ക് തന്നെ റദ്ദാക്കിയിരിക്കുകയാണ് ബി​ഗ് ബോസ്. നേഹയുടെ ഭാ​ഗത്ത് നിന്നുണ്ടായ ​ഗുരുതര നിയമലംഘനത്തെ തുടർന്നാണ് ടാസ്ക് റദ്ദാക്കുന്നത് എന്ന് ബി​ഗ് ബോസ് അനൗൺസ്മെന്റിലൂടെ അറിയിച്ചു. ഇതിനെ തുടർന്ന് ഏറെ നാടകീയമായ സംഭവങ്ങളാണ് ബി​ഗ് ബോസ് ഹൗസിൽ അരങ്ങേറിയത്.

ഏറ്റവും പുതിയ പ്രമോ വീഡിയോയിലാണ് ടാസ്ക് റദ്ദാക്കിയ കാര്യം വ്യക്തമാകുന്നത്. അര മിനിറ്റ് ദൈർഘ്യം മാത്രമുള്ള പ്രമോ വീഡിയോ തുടങ്ങുന്നത് മാസ്ക് ധരിച്ച മൂന്ന് പേർ ഹൗസിനകത്തേക്ക് കയറുന്നതും ടാസ്കിന്റെ ഭാ​ഗമായി ക്രമീകരിച്ചിരുന്ന പണപ്പെട്ടികൾ എല്ലാം എടുത്ത് പുറത്തേക്ക് പോകുന്നതും കാണിച്ചുകൊണ്ടാണ്. ഇതിന് പിന്നാലെയാണ് ടാസ്ക് റദ്ദാക്കിയെന്ന അനൗൺസ്മെന്റ് വരുന്നത്. തുടർന്ന് ഷിജിനും താഷിയും തമ്മിൽ ഏറ്റുമുട്ടുന്നതാണ് കാണാൻ കഴിന്നയുത്.

Also Read: ആര് ജയിക്കും മണി ബോക്സ് ടാസ്ക്? അടിമുടി സസ്പെൻസ്!

പണപ്പെട്ടിയിൽ ഒളിപ്പിച്ചിരിക്കുന്ന ഉയർന്ന തുക സ്വന്തമാക്കാൻ കഴിയുന്ന ഈ ​ഗെയിം തുടക്കം മുതൽ മത്സരാർത്ഥികളിലും പ്രേക്ഷകരിലും വലിയ ആവേശമാണ് സൃഷ്ടിച്ചത്. ആകെ 12 പെട്ടികളാണ് മത്സരാർത്ഥികൾക്ക് വേണ്ടി ബി​ഗ് ബോസ് ഒരുക്കിയിരുന്നത്. അതിൽ ഒരു പെട്ടിയിൽ ഉണ്ടായിരുന്നത് 4 ലക്ഷം രൂപയും. ഓരോ മത്സരാർത്ഥിക്കും തങ്ങൾക്ക് ഉയർന്ന തുക ഉണ്ടെന്ന് തോന്നുന്ന പണപ്പെട്ടി തിരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിലാണ് ടാസ്ക് ക്രമീകരിച്ചിരുന്നത്. അങ്ങനെ ഈ ടാസ്കിൽ ഉയർന്ന മൂല്യമുള്ള നാല് ലക്ഷത്തിന്റെ നാലാം നമ്പർ പെട്ടി നേഹയാണ് സ്വന്തമാക്കിയിരുന്നത്.

എന്നാൽ തനിക്കാണ് ഈ പെട്ടി കിട്ടിയത് എന്ന് മറ്റാരോടും പറയാൻ പാടില്ല. ടാസ്കിന്റെ ഭാ​ഗമായി മറ്റ് മത്സരാർത്ഥികൾ അവരുടെ കഴിവും ബുദ്ധിയും പ്രയോ​ഗിച്ചാണ് അത് കണ്ടുപിടിക്കേണ്ടത്. ഇതിനായി ഡിബേറ്റ് ഉൾപ്പെടെയുള്ള റൗണ്ടുകളും ടാസ്കിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ നേഹ തനിക്കാണ് നാല് ലക്ഷം രൂപയുടെ പെട്ടി കിട്ടിയത് എന്ന് താഷിയോട് വെളിപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് പ്രമോ വീഡിയോ സൂചിപ്പിക്കുന്നത്. ഷിജിനുമായി ഏറ്റുമുട്ടുമ്പോൾ താഷി പറയുന്നുണ്ട് ഞാൻ സ്വന്തമായി കണ്ടുപിടിച്ചതാണ് എന്ന്. ഈ ടാസ്ക് വിജയിക്കുന്ന മത്സരാർത്ഥിക്ക് ലീഡർ സ്ഥാനവും ലഭിക്കുമായിരുന്നു. എന്തായാലും വീക്കെൻഡ് എപിസോഡിൽ മോഹൻലാൽ ഈ വിഷയത്തിൽ എന്ത് നിലപാട് എടുക്കും എന്നതാണ് ഇനി ശ്രദ്ധേയമായ കാര്യം.

English Summary

One of the main highlights of this week in the eighth season of Bigg Boss Malayalam was the weekly task titled ‘Bluff Master’. However, Bigg Boss has now cancelled this task. Through an official announcement, Bigg Boss stated that the cancellation was due to a serious rule violation committed by Neha.

Loading...
Unable to load recommendations.
Follow Us
Related Stories
Rimi Tomy: ലിബിനൊപ്പം കസാക്കിസ്ഥാനിൽ ഹണിമൂൺ ആഘോഷിച്ച് റിമിടോമി; നൃത്തം ചെയ്യുന്ന വീഡിയോയുമായി താരം
Mamta Mohandas: ഹോങ്കോങ്ങിൽ സ്റ്റൈലായി പിറന്നാൾ ആഷോഷിച്ച് മംമ്ത മോഹൻദാസ്, ആശംസകൾ കൊണ്ട് മൂടി ആരാധകർ
Saiju kurup: തോന്നിയാൽ തോന്നിയതല്ലേ..! ക്രഷ് തോന്നിയ നടിയെ കുറിച്ച് സൈജു കുറുപ്പ്
Hansika Krishna: ‘ബാച്ചിലർ പാർട്ടി’ക്ക് മുൻപും ഓഫറുകൾ; അന്ന് ‘നോ’ പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹൻസിക കൃഷ്ണ
Hansika Krishna: “ഞാൻ ഹൻസുവിൻ്റെ ‘അമ്മ’യാണ്, അഭിമാനം തോന്നുന്നു”; ഹൻസിക കൃഷ്ണയെ കുറിച്ച് ജ്യോതിർമയി
Hello Dear: ‘പ്രേമലു’വിലെ റീനുവും അമൽ ഡേവിസും ഒന്നിക്കുന്നു; അപ്പോൾ സച്ചിൻ്റെ കാര്യമോ? ‘ഹലോ ഡിയർ’ പോസ്റ്ററിന് താഴെ രസകരമായ കമൻ്റുകൾ
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ