Bigg Boss Malayalam Season 7: അനീഷിനെ അവസാനനിമിഷം രക്ഷപ്പെടുത്തി ബിഗ് ബോസിൻ്റെ ട്വിസ്റ്റ്; ഡാർക്ക് റൂമിലേക്ക് രണ്ട് പേർ
Aneesh Escaped 2 Other To Dark Room: ബിഗ് ബോസ് ഡാർക്ക് റൂമിൽ നിന്ന് അവസാന നിമിഷം രക്ഷപ്പെട്ട് അനീഷ്. മറ്റ് രണ്ട് പേരാണ് ഡാർക്ക് റൂമിൽ എത്തിയത്.
ബിഗ് ബോസിൽ ഡാർക്ക് റൂമിലേക്ക് രണ്ട് പേർ. അവസ്ഥാന സ്ഥാനത്തായിരുന്ന അനീഷിനെ അവസാനനിമിഷം ബിഗ് ബോസ് രക്ഷപ്പെടുത്തി. ഇതോടെ ശാരിക കെബിയും ഒനീൽ സാബുവുമാണ് ഡാർക്ക് റൂമിലേക്ക് പോയത്. വിവിധ ടാസ്കുകളിലൂടെയാണ് ഡാർക്ക് റൂമിലേക്ക് പോകുന്നവരെ തീരുമാനിച്ചത്.
ഡാർക്ക് റൂമിൽ നിന്ന് രക്ഷപ്പെടാനുള്ള വിവിധ ടാസ്കുകൾ അവസാനിച്ചപ്പോൾ അനീഷ് ആയിരുന്നു അവസാന സ്ഥാനത്ത്. ഒനീൽ സാബുവും ശാരിക കെബിയും അനീഷിന് മുൻപും. അനീഷിനോട് ഡാർക്ക് റൂമിലേക്ക് പോകാൻ തയ്യാറായിരിക്കൂ എന്ന് പറഞ്ഞ ബിഗ് ബോസ് പിന്നാലെ ഒരു ടാസ്ക് കൊടുത്തു. ഈ ടാസ്കിൽ ആര് വിജയിക്കുന്നോ അയാൾ രക്ഷപ്പെടുമെന്നായിരുന്നു ബിഗ് ബോസിൻ്റെ പ്രഖ്യാപനം. ടാസ്കിൽ സ്വയം മത്സരിച്ച അനീഷ് വിജയിച്ചു. ഇതോടെ ഒനീൽ സാബുവും ശാരിക കെബിയും ഡാർക്ക് റൂമിലേക്ക്.




ഇതോടെ തുടർച്ചയായ രണ്ടാം ആഴ്ചയാണ് അനീഷ് നോമിനേഷനിൽ നിന്ന് രക്ഷപ്പെടുന്നത്. ആദ്യ ആഴ്ച ഹൗസിലെ ക്യാപ്റ്റനായിരുന്നു അനീഷ്. ക്യാപ്റ്റനാവാൻ ഏറ്റവും യോഗ്യതയില്ലാത്തയാളായി ഹൗസ്മേറ്റ്സ് ചേർന്ന് തിരഞ്ഞെടുത്ത അനീഷിനെ ബിഗ് ബോസ് നേരിട്ട് ക്യാപ്റ്റനാക്കുകയായിരുന്നു. രണ്ടാം ആഴ്ച ഷാനവാസ് ക്യാപ്റ്റനായി. ഈ സമയത്താണ് മിഡ്‌വീക്ക് എവിക്ഷൻ വരുന്നത്. ഇതിൽ ഏറ്റവുമധികം വോട്ട് നേടിയ ആൾ അനീഷായിരുന്നു. തുടർന്ന് സാധാരണ നോമിനേഷൻ. ഈ നോമിനേഷനിൽ മിഡ്‌വീക്ക് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്തവരെ പരിഗണിക്കരുതെന്ന് ബിഗ് ബോസ് അറിയിച്ചു. സാദാ നോമിനേഷൻ കഴിഞ്ഞപ്പോഴാണ് മിഡ്‌വീക്ക് എവിക്ഷനല്ലെന്നും സസ്പൻഷനാണെന്നും ബിഗ് ബോസ് പറഞ്ഞത്. ഇതിന് ശേഷമായിരുന്നു ഡാർക്ക് റൂമിൽ നിന്ന് രക്ഷപ്പെടാനുള്ള ടാസ്കുകൾ. ഒടുവിൽ ഡാർക്ക് റൂം ഉറപ്പിച്ച സമയത്ത് അനീഷ് അതിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.