Binu Pappu: ‘ലാലേട്ടനെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞാല്‍ നിര്‍ത്താന്‍ പറ്റില്ല, അദ്ദേഹം ഫുള്‍സ്റ്റോപ്പില്ലാത്ത മനുഷ്യനാണ്’

Binu Pappu about Mohanlal: ലാലേട്ടനെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞാല്‍ നിര്‍ത്താന്‍ പറ്റില്ല. അദ്ദേഹം ഫുള്‍സ്റ്റോപ്പില്ലാത്ത മനുഷ്യനാണ്. 103 ദിവസം ആ സിനിമ ഷൂട്ട് ചെയ്തു. കാലാവസ്ഥപരമായിട്ട് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വലിയ അനുഭവമായിരുന്നു അതെന്നും ബിനു പപ്പു

Binu Pappu: ലാലേട്ടനെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞാല്‍ നിര്‍ത്താന്‍ പറ്റില്ല, അദ്ദേഹം ഫുള്‍സ്റ്റോപ്പില്ലാത്ത മനുഷ്യനാണ്

ബിനു പപ്പുവും, മോഹന്‍ലാലും

Updated On: 

03 Jun 2025 19:01 PM

തുടരും സിനിമയെക്കുറിച്ചും, മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും വിവരിച്ച് നടന്‍ ബിനു പപ്പു. ഷോട്ട് റെഡിയെന്ന് പറയുമ്പോള്‍ തയ്യാറെടുപ്പുകളില്ലാതെ അഭിനയിക്കാന്‍ മോഹന്‍ലാലിന് സാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ബിനുവിന്റെ വാക്കുകള്‍. ഒരു ഷോട്ടെടുക്കുന്നതിന് തൊട്ടുമുമ്പ് വളരെ ഈസിയായി തമാശ പറഞ്ഞുനടന്ന അദ്ദേഹം ഷോട്ട് റെഡിയെന്ന് പറഞ്ഞ ഉടന്‍ മഴയത്തുപോയി ഇരുന്ന് കരയുന്നത് കണ്ടുവെന്നും, അത് എങ്ങനെയാണ് സാധിക്കുന്നതെന്നത് കുറച്ചുനേരം എല്ലാവരും ചിന്തിച്ചെന്നും ബിനു വ്യക്തമാക്കി. മറ്റു പല ആക്ടേഴ്‌സിനെയും കണ്ടിട്ടുണ്ട്. ഷോട്ടിന് ഒരു മിനിറ്റ് മുമ്പെങ്കിലും അവരൊന്ന് മാറുമെന്നും ബിനു ചൂണ്ടിക്കാട്ടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാലേട്ടനെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞാല്‍ നിര്‍ത്താന്‍ പറ്റില്ല. അദ്ദേഹം ഫുള്‍സ്റ്റോപ്പില്ലാത്ത മനുഷ്യനാണ്. 103 ദിവസം ആ സിനിമ ഷൂട്ട് ചെയ്തു. കാലാവസ്ഥപരമായിട്ട് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വലിയ അനുഭവമായിരുന്നു അതെന്നും ബിനു പപ്പു വ്യക്തമാക്കി.

എല്ലാം സെറ്റ് ചെയ്തിട്ട് തരുണിന്റെ അടുത്ത് ചെന്ന് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുമായിരുന്നു. തന്റേതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ പ്ലാന്‍ ചെയ്യാറില്ല. ‘എന്താണ്, എങ്ങനെയാണ്, പറഞ്ഞുതരുമോ’ എന്ന് സംവിധായകനോട് ചോദിക്കും. നമ്മള്‍ കൃത്യമായി ചോദിച്ചാല്‍ എല്ലാ സംവിധായകരും അത് പറഞ്ഞുതരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: Kamal Haasan: കന്നഡ ഭാഷയെപ്പറ്റി പറഞ്ഞത് ആളുകൾ തെറ്റിദ്ധരിച്ചു; കർണാടകയോടും ജനങ്ങളോടും സ്നേഹം മാത്രം: കമൽ ഹാസൻ

ടോര്‍പിഡോ

ടോര്‍പിഡോയുടെ പ്രീ പ്രൊഡക്ഷന്‍ തുടങ്ങി. നാലഞ്ച് മാസത്തിനുള്ളില്‍ ഷൂട്ടിങ് തുടങ്ങാനാണ് പ്ലാന്‍. മറ്റുള്ള താരങ്ങളുടെ ഡേറ്റ് സെറ്റാകാനുണ്ട്. നസ്ലനും, ഹഫദും ഫ്രീയാകണം. ത്രില്ലര്‍ ചിത്രമാണിത്. നടന്ന ഒരു കഥയില്‍ നിന്ന് ഡെവലപ് ചെയ്ത വിഷയമാണെന്നും ബിനു പപ്പു പറഞ്ഞു. തുടരും സിനിമയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ടോര്‍പിഡോ. ബിനു പപ്പുവാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

Related Stories
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
JioHotstar: ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ജിയോഹോട്ട്സ്റ്റാർ; പുറത്തിറക്കുക 4000 കോടി രൂപയുടെ വെബ് സീരീസുകൾ
Bha Bha Bha Movie: മുണ്ടുമടക്കി മോഹന്‍ലാലും ദിലീപും; ലാലേട്ടനോടുള്ള ഇഷ്ടം പോയെന്ന് ആരാധകർ
Actress Assault Case Verdict: ‘ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ല’; ശ്വേത മേനോൻ
Mohanlal appa video song: അച്ഛൻ – മകൻ ബന്ധത്തിന്റെ ആഴം നിറഞ്ഞ ​ഈണം…. വൃഷഭയിലെ ആദ്യഗാനം ‘അപ്പ’ എത്തി
Manju Pathrose: ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം ഇത്ര; പണം വച്ച് സ്വന്തമാക്കിയത്…; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി