Kanthara 2 Set Boat Accident: കാന്താര 2വിന്റെ സെറ്റിൽ വീണ്ടും അപകടം; ബോട്ട് മറിഞ്ഞു, റിഷബ് ഷെട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Boat Capsizes During Kantara Chapter 1 Shoot: കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം നടന്നത്. റിഷബ് ഷെട്ടിയും അണിയറ പ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് റിസർവോയറിൽ മറിയുകയായിരുന്നു.

Kanthara 2 Set Boat Accident: കാന്താര 2വിന്റെ സെറ്റിൽ വീണ്ടും അപകടം; ബോട്ട് മറിഞ്ഞു, റിഷബ് ഷെട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റിഷബ് ഷെട്ടി

Updated On: 

15 Jun 2025 19:48 PM

മംഗലാപുരം: സെറ്റിൽ നടക്കുന്ന ദുരന്തങ്ങൾ കാരണം വീണ്ടും വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് കന്നഡ ചിത്രമായ ‘കാന്താര: ചാപ്റ്റർ 1’. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റിൽ വെച്ച് മലയാളി നടനായ കലാഭവൻ നിജു ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ റിഷബ് ഷെട്ടി ഉൾപ്പടെ 30ലേറെ പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്. തലനാഴിരയ്ക്കാണ് നടനും സംഘവും രക്ഷപ്പെട്ടത്.

കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം നടന്നത്. റിഷബ് ഷെട്ടിയും അണിയറ പ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് റിസർവോയറിൽ മറിയുകയായിരുന്നു. റിസർവോയറിൻ്റെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്. അതുകൊണ്ട് തന്നെ വൻ ദുരന്തമാണ് ഒഴിവായത്. ബോട്ടിൽ ഉണ്ടായിരുന്ന ആർക്കും പരിക്കുകളൊന്നും ഇല്ല. എന്നാൽ, ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചതായാണ് വിവരം.

അപകടത്തെത്തുടർന്ന് തീർത്ഥഹള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബോട്ട് മറിയാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബോട്ട് മറിഞ്ഞപ്പോൾ എല്ലാവരും പരിഭ്രാന്തരായെന്നും, വെള്ളത്തിന് ആഴം കുറവായിരുന്നതിനാൽ സുരക്ഷിതമായി കരയിലെത്താൻ കഴിഞ്ഞുവെന്നും ക്രൂ അംഗത്തെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് അണിയറപ്രവർത്തകൻ പറയുന്നു.

ALSO READ: നന്ദമൂരി ബാലകൃഷ്ണയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി സംയുക്ത; ഏറ്റെടുത്ത് തെലുങ്ക് മാധ്യമങ്ങൾ

2022ൽ പുറത്തിറങ്ങി രാജ്യമെങ്ങും വൻവിജയം കൊയ്ത ചിത്രമാണ് ‘കാന്താര’. ഇതിന്റെ രണ്ടാം ഭാഗമാണ് ‘കാന്താര: ചാപ്റ്റർ 1’. ഷൂട്ടിങ് ആരംഭിച്ചത് മുതൽ ചിത്രം പല വെല്ലുവിളികളും നേരിടുന്നുണ്ട്. ചിത്രത്തിന്റെ ഭാഗാമായ മൂന്ന് പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. നടന്മാരായ രാകേഷ് പൂജാരി, നിജു കലാഭവൻ, ചിത്രീകരണ സംഘാംഗവും മലയാളിയുമായ എം എഫ് കപിൽ എന്നിവരാണ് ചിത്രീകരണത്തിനിടെ മരിച്ചത്. ഇതിൽ രാകേഷ് സുഹൃത്തിന്റെ വിവാഹത്തിൻ്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞു വീണാണ് മരിച്ചത്. കപിൽ കൊല്ലൂർ സൗപർണികയിൽ മുങ്ങി മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് നിജുവിന്റെ മരണകാരണം.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്