BTS: ആരാധകരെ ശാന്തരാകുവിൻ, പുതിയ ആൽബം ഉടനെത്തും, പുത്തൻ അപ്ഡേറ്റുമായി ആർഎം

BTS’ RM About Comeback Album: സൈനിക സേവനം പൂർത്തിയാക്കിയ ശേഷം 2026-ൽ പുതിയ ആൽബവും ലോക പര്യടനവും ഉണ്ടാകുമെന്ന് ബിടിഎസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ലോക പര്യടനത്തിനാണ് ബിടിഎസ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

BTS: ആരാധകരെ ശാന്തരാകുവിൻ, പുതിയ ആൽബം ഉടനെത്തും, പുത്തൻ അപ്ഡേറ്റുമായി ആർഎം

BTS RM

Published: 

14 Nov 2025 | 02:09 PM

ലോകമെമ്പാടും ആരാധകരുള്ള ദ​ക്ഷിണകൊറിയൻ ​ ബോയ് ബാൻഡാണ് ബിടിഎസ്. കിം നംജൂൺ, ജിൻ, ഷു​ഗ, ജെ ഹോപ്പ്, വി, ജിമിൻ, ജങ്കൂക്ക് എന്നീ ഏഴ് പേരടങ്ങുന്ന സംഘം ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിർവരമ്പുകൾ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. നിർബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരങ്ങൾ പുതിയ ആൽബവുമായി എത്തുകയാണ്.

രണ്ടാം വരവിലെ ആദ്യ ആൽബം 2026 മാർച്ചിൽ എത്തുമെന്നാണ് റിപ്പോ‍ർട്ട്. ഇപ്പോഴിതാ ആൽബത്തെ കുറിച്ചുള്ള അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ബിടിഎസ് ലീഡറും പ്രധാന റാപ്പറമായ കിം നംജൂൺ എന്ന ആർഎം. വിവേഴ്‌സ് (WeVerse) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് ആർ.എം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

“എല്ലാറ്റിനുമുപരിയായി, സംഗീതം ശരിക്കും ഗംഭീരമായി തോന്നുന്നു!! എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ദയവായി കാത്തിരിക്കുക. ഹ്വൈറ്റിംഗ് (Hwaiting) 2026 ബിടിഎസ് & ആർമി.” എന്ന കുറിപ്പാണ് താരം വിവേഴ്സിൽ പങ്കുവച്ചത്. ഇത് പുതിയ ആൽബം നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന സൂചന നൽകുന്നുവെന്നാണ് ആരാധകരായ ആർമി പറയുന്നത്.

സൈനിക സേവനം പൂർത്തിയാക്കിയ ശേഷം 2026-ൽ പുതിയ ആൽബവും ലോക പര്യടനവും ഉണ്ടാകുമെന്ന് ബിടിഎസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ആൽബത്തിന്റെ ഫോട്ടോ ഷൂട്ടും മ്യൂസിക് വീഡിയോ ചിത്രീകരണവും ഉടൻ ആരംഭിക്കുമെന്നും മാർച്ച് അവസാനത്തോടെ റിലീസ് പ്രതീക്ഷിക്കാമെന്നും ആർ.എം മുമ്പ് സൂചന നൽകിയിരുന്നു.

ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ലോക പര്യടനത്തിനാണ് ബിടിഎസ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 65-ലധികം നഗരങ്ങളിൽ ഗ്രൂപ്പ് പരിപാടികൾ അവതരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. ലോകപര്യടനത്തിന്റെ ഭാഗമായി താരങ്ങൾ ഇന്ത്യയിലും എത്തിയേക്കും.

 

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ