Bullet Diaries OTT: ധ്യാനിൻ്റെ ബുള്ളറ്റ് ഡയറീസ് ഒടിടിയിലേക്ക്, വിജയ പ്രതീക്ഷ

Bullet Diaries Movie OTT Release: 2023-ലെ ധ്യാനിൻ്റെ ഏറ്റവും അവസാന ചിത്രം കൂടിയാണ് ബുള്ളറ്റ് ഡയറീസ്.  രാജു എന്ന കഥാപാത്രമായാണ് ധ്യാൻ ചിത്രത്തിൽ എത്തുന്നത്. 

Bullet Diaries OTT: ധ്യാനിൻ്റെ ബുള്ളറ്റ് ഡയറീസ് ഒടിടിയിലേക്ക്, വിജയ പ്രതീക്ഷ

Bullet Diaries Movie Poster | Credits: Social Media

Published: 

30 Sep 2024 21:04 PM

ധ്യാൻ ശ്രീനിവാസൻ നായകനായ ഏറ്റവും പുതിയ ചിത്രം ബുള്ളറ്റ് ഡയറീസ് ഒടിടിയിലേക്ക് എത്തുകയാണ്. 2023 ഡിസംബർ 15-ന് തീയ്യേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് മണ്ടൂറാണ്.  ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ, ജോണി ആൻ്റണി, രഞ്ജി പണിക്കർ, സുധീർ കരമന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രയാഗ മാർട്ടിൻ, നിഷാ സാരംഗ് എന്നിവരും വിവിധ വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ബി3എം ക്രിയേഷന്‍സിൻ്റെ ബാനറിൽ എത്തിയ ചിത്രം തീയ്യേറ്ററുകളിൽ കാര്യമായ പ്രകടനം കാഴ്ച വെക്കാനായില്ല.

ബുള്ളറ്റ് പ്രേമിയായ രാജു എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ ഡയറീസ്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ഫൈസല്‍ അലിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത് രഞ്ജന്‍ എബ്രാഹമാണ് അജയന്‍ മങ്ങാടാണ് ആർട്ട് കൈകാര്യം ചെയ്തിരിക്കുന്നത്.

ALSO  READ: Kishkindha Kaandam: ഞെട്ടിച്ചു കളഞ്ഞ ലൊക്കേഷൻ; ആദ്യം ഷൂട്ട്‌ ചെയ്തത് കിഷ്കിന്ധാ കാണ്ഡം, റിലീസ് ചെയ്തത് ഭ്രമയുഗം, പക്ഷെ?

Bullet Diaries OTT Platform

നിലവിലെ റിപ്പോർട്ട് പ്രകാരം സൈന പ്ലേയിലായിരിക്കും ചിത്രം എത്തുന്നത്. ഒക്ടോബർ രണ്ടാമത്തെ ആഴ്ച മുതൽ സ്ട്രീമിങ്ങ് ഉണ്ടാവുമെന്നാണ് സൂചന. എന്നാൽ തീയ്യതി ഇതുവരെയും ഒടിടിയിൽ അറിയിച്ചിട്ടില്ല. വിക്കിപീഡിയ നൽകുന്ന വിവരങ്ങൾ പ്രകാരം 2023-ലെ ധ്യാനിൻ്റെ ഏറ്റവും അവസാന ചിത്രം കൂടിയാണ് ബുള്ളറ്റ് ഡയറീസ്.  രാജു എന്ന കഥാപാത്രമായാണ് ധ്യാൻ ചിത്രത്തിൽ എത്തുന്നത്.

ചീനാ ട്രോഫിയാണ് ധ്യാൻ്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. കെൻഡി സിർദോ, ജാഫർ ഇടുക്കി , ദേവിക രമേഷ് , ജോണി ആൻ്റണി , കെപിഎസി ലീല , സുധീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അനിൽ ലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചീന ട്രോഫി .  പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ അനുപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ