Nivin Pauly: ‘ആ തീയതി പറഞ്ഞത് ഉറക്കപ്പിച്ചില്‍; യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്’; നിവിനെതിരെ മൊഴി നൽകിയ യുവതി

പീഡനം നടന്നുവെന്ന് പറഞ്ഞ തീയതികൾ‍ ഉറക്കപ്പിച്ചിലാണ് പറഞ്ഞതെന്നും യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും യുവതി പറഞ്ഞു.

Nivin Pauly: ആ തീയതി പറഞ്ഞത് ഉറക്കപ്പിച്ചില്‍; യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്; നിവിനെതിരെ മൊഴി നൽകിയ  യുവതി

നിവിൻ പോളി (കടപ്പാട്: ഫേസ്ബുക്ക്)

Published: 

07 Sep 2024 | 07:25 PM

കൊച്ചി: നിവിൻ പോളിക്കെതിരെ പീ‍ഡന ആരോപണം ഉന്നയിച്ച കേസിൽ പുതിയ മൊഴി നല്‍കി പരാതിക്കാരി. പീഡനം നടന്നുവെന്ന് പറഞ്ഞ തീയതികൾ‍ ഉറക്കപ്പിച്ചിലാണ് പറഞ്ഞതെന്നും യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും യുവതി പറഞ്ഞു. പീഡനം നടന്ന തീയതി ഇതുവരെ പൊതുസമൂഹത്തോട് വെളിപ്പെടുത്തിട്ടിയില്ലെന്നും ഇവര്‍ കൂട്ടിച്ചേർത്തു.

‘യഥാര്‍ഥ തീയതി പൊതുജനത്തിനോട് പറഞ്ഞിട്ടില്ല, ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണ്. കേസില്‍ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തിലുള്ള വിശ്വാസവും നഷ്ടമായി, രണ്ടാം പ്രതി സുനില്‍ ഒളിവിലാണ്. കേസില്‍ ഒരു പ്രതീക്ഷയില്ല’ – യുവതി പറഞ്ഞു.

Also read-Nivin Pauly Case : അന്ന് നിവിൻ ചേട്ടനോടൊപ്പം ഞാനും ഉണ്ടായിരുന്നു’; തെളിവ് നിരത്തി നടി പാർവതി കൃഷ്ണ

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നിവിൻ പോളിദുബായിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2023 ഡിസംബർ 14,15 തീയതികളിലാണ് കുറ്റകൃത്യം നടന്നത്. ഇത് യുവതി തന്നെയാണ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ യുവതി പറഞ്ഞ കാര്യങ്ങൾ വ്യാജമെന്ന് തെളിയിച്ചുകൊണ്ട് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും നടിയും അവതാരികയുമായ പാർവതി കൃഷ്ണയും രം​ഗത്ത് എത്തിയിരുന്നു. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസം നിവിൻ തൻ്റെ കൂടെ കൊച്ചിയിലായിരുന്നുയെന്നും ഇതിൻ്റെ തെളിവുകൾ തൻ്റെ കൈയ്യിലുണ്ടെന്നുമാണ് വിനീത് പറഞ്ഞത്.ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ താമസിച്ചതിന്റെ ബില്‍ അടക്കം തെളിവായി വിനീത് പുറത്തുവിട്ടിരുന്നു. ഡിസംബർ 14-ാം തീയതി നിവിൻ കൊച്ചിയിൽ ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ സെറ്റിലുണ്ടായിരുന്നുയെന്നാണ് പാർവതി തൻ്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കിയത്. ഇതോടെ നിവിൻ നിരപരാധിയാണെന്ന് തരത്തിലുള്ള വാർ‌ത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ താരം തന്നെ യുവതിക്കെതിരെ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചില്‍ പറഞ്ഞെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

എറണാകുളം ഊന്നുകല്ല് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിനെതിരെ കേസെടുത്തത്. നടനു പുറമെ മറ്റ് ആറ് പേർക്കെതിരെയും യുവതി പരാതി നൽകിയിരുന്നു. ആരോപണം പുറത്തുവന്നതിനു പിന്നാലെ നിവിൻ തന്നെ മാധ്യമങ്ങളുമായി കൂടുകാഴ്ച നടത്തിയിരുന്നു. തനിക്കെതിരെയുണ്ടായ ആരോപണം വ്യാജമാണെന്നും നിയമനടിപടികളുമായി മുന്നോട്ട് പോകുമെന്നും താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ