Chempaneerpoovu Actor Arun Olympion: ‘പച്ചവെള്ളം കുടിച്ച് ജീവിച്ചിരുന്നു, നൂറു രൂപ പോലും തരാത്തവർ ഉണ്ട്’; അരുൺ ഒളിമ്പ്യൻ

Chempaneerpoovu Actor Arun Olympion: ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടിയ സമയം ഉണ്ടായിരുന്നു. വെള്ളം കുടിച്ച് കഴിഞ്ഞ അവസരം ഉണ്ടായിരുന്നു. ആ സമയത്ത് തന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്നും നൂറു രൂപ ചോദിച്ചാൽ ഉണ്ടായിട്ടും പലരും ഇല്ലെന്നു പറഞ്ഞുവെന്നുമാണ് അരുൺ പറയുന്നത്.

Chempaneerpoovu Actor Arun Olympion: പച്ചവെള്ളം കുടിച്ച് ജീവിച്ചിരുന്നു, നൂറു രൂപ പോലും തരാത്തവർ ഉണ്ട്; അരുൺ ഒളിമ്പ്യൻ

Chempaneerpoovu Actor Arun Olympion (1)

Published: 

28 Jun 2025 21:41 PM

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള പ്രിയ താരമാണ് അരുൺ ഒളിംപ്യൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപ്പൂവ് എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായ സച്ചിയെയാണ് താരം അവതരിപ്പിക്കുന്നത്. വെള്ളരിക്കാപ്പട്ടണം, സിബിഐ 5, 2028 തുടങ്ങിയ സിനിമകളിലും അരുൺ ശ്രദ്ധേയനായി. ഇതിനു ശേഷമാണ് സീരിയലിലേക്ക് കടന്നുവരുന്നത്. ഇതിനിടെ ടൊവിനോയുടെ ഡ്യൂപ്പായും അരുൺ എത്തി.

ടെലിവിഷൻ പരമ്പരയിലെ സച്ചിയും രേവതിയും തമ്മിലുള്ള കോംബോ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ ഇന്ന് കാണുന്ന അരുണിലേക്കുള്ള ആ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ലെന്നാണ് താരം പറയുന്നത്. അവസരങ്ങൾ ലഭിക്കാനുമൊക്കെ താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നാണ് അരുൺ പറയുന്നത്. സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ ഫാമിലിയും അടങ്ങുന്നതാണ് തന്റെ കുടുംബമെന്നാണ് താരം പറയുന്നത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് കരിയർ ആരംഭിച്ചത്. താൻ പല കാര്യത്തിലും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നാണ് അരുൺ പറയുന്നത്. ഒരാളുടെ സങ്കടം കണ്ടിട്ട് സഹായിക്കാൻ പോയിട്ട് ജീവിതത്തിൽ തനിക്ക് അത്രയും മറക്കാനാവാത്ത സങ്കടങ്ങൾ തന്നിട്ട് പോയവരുണ്ടെന്നും ഇപ്പോൾ താൻ ഒരാളോട് സംസാരിക്കുന്നത് അത്രയും ആലോചിച്ചിട്ടാണെന്നും അരുൺ പറയുന്നു.

Also Read:ബോളിവുഡ് സ്റ്റൈലിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി ദിയ: ചേർത്തുപിടിച്ച് അശ്വിൻ; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

തന്റെ അമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് തന്റെ അമ്മ കരയുന്നത് സഹിക്കാൻ കഴിയില്ല. തന്റെ മുന്നിൽ ആരെങ്കിലും കരഞ്ഞാൽ താൻ തന്റെ അമ്മയെ ഓർക്കുമെന്നാണ് അരുൺ പറയുന്നത്. ചില ആളുകളെ സഹായിച്ച് പണി കിട്ടിയിട്ടുണ്ടെന്നും അരുൺ പറയുന്നു. തന്റെ കഴിവ് കണ്ടെത്തിയത് ചേട്ടൻ ആണെന്നും വീട്ടിൽ വേറെ ആർക്കും കലയുമായി ബന്ധമില്ലെന്നും അരുൺ പറയുന്നു.

താൻ സീറോയിൽ നിന്നും വന്നവനാണെന്നും നന്നായി സ്ട്രഗിൾ ചെയ്തു വന്നാൽ കിട്ടുന്ന റിസൾട്ട് വളരെ വലുതായിരിക്കുമെന്നാണ് നടൻ പറയുന്നത്. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടിയ സമയം ഉണ്ടായിരുന്നു. വെള്ളം കുടിച്ച് കഴിഞ്ഞ അവസരം ഉണ്ടായിരുന്നു. പച്ചവെള്ളം കുടിച്ച് ജീവിച്ചിരുന്നു.  ആ സമയത്ത് തന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. നൂറു രൂപ ചോദിച്ചാൽ ഉണ്ടായിട്ടും പലരും ഇല്ലെന്നു പറഞ്ഞു. ഇന്ന് ആ ആളുകൾ തന്റെ കൂടെ നിൽക്കുമ്പോൾ തനിക്ക് പുച്ഛമാണ്. ലൈഫിൽ ആരെയും വിലകുറച്ച് കാണാൻ പാടില്ലെന്നാണ് അരുൺ പറയുന്നത്. താൻ സിംഗിൾ ആണെന്നും പ്രൊപോസൽസ് വരുന്നുണ്ടെന്നുമാണ് അരുൺ പറയുന്നത്. താൻ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല.

Related Stories
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ