Chotta Mumbai: ‘തലയുടെയും പിള്ളേരുടെയും വിളയാട്ടം ഇനി വിദേശത്ത്; ഛോട്ടാ മുംബൈ യുകെ റിലീസ് തീയതി പ്രഖ്യാപിച്ചു
Chotta Mumbai Re-Release: വിദേശ രാജ്യങ്ങളിലേക്കും എത്തുകയാണ് ചിത്രം . യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ റിലീസ് തീയതിയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ചില വിദേശ രാജ്യങ്ങളിലെ റിലീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Chotta Mumbai Re Release
റീ റിലീസ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവുമൊടുവില്‍ ഇടം പിടിച്ചത് മോഹൻലാൽ നായകനായി എത്തിയ ഛോട്ടാ മുംബൈയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007 ല്‍ പുറത്തെത്തിയ ചിത്രം നീണ്ട 18 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തിയറ്ററുകളില്‍ ആഘോഷമാകുന്നത്. മറ്റൊരു മലയാള റീ റിലീസ് ചിത്രത്തിനും അവകാശപ്പെടാന്‍ പറ്റാത്ത നേട്ടമാണ് ഛോട്ടാ മുംബൈക്ക് ലഭിച്ചത്. ഇപ്പോഴിതാ വിദേശ രാജ്യങ്ങളിലേക്കും എത്തുകയാണ് ചിത്രം . യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ റിലീസ് തീയതിയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ചില വിദേശ രാജ്യങ്ങളിലെ റിലീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 27-ാം തീയതിയാണ് യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ചിത്രം റീ റിലീസ് ചെയ്യുന്നത്. ഓസ്ട്രിയയിലും ചിത്രം 27 ന് എത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും ചിത്രം വൈകാതെ എത്തും. ആര്‍എഫ്ടി ഫിലിംസ് ആണ് യുകെയിലും യൂറോപ്പിലും ചിത്രം എത്തിക്കുന്നത്.
അതേസമയം ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ കളക്ഷൻ റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ആകെ 3.80 കോടി രൂപയാണ് നേടിയത്. ഇതോടെ മമ്മൂട്ടിയുടെ എക്കാലത്തേയും വമ്പൻ ഹിറ്റായ ഒരു വടക്കൻ വീരഘാഥയുടെ റീ റിലീസ് കളക്ഷൻ റെക്കോഡാണ് ഛോട്ടാ മുംബൈ തിരുത്തികുറിച്ചത്. ഇനി ഛോട്ടാ മുംബൈക്ക് മുന്നിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണുള്ളത്. 4.6 കോടി നേടിയ മണിചിത്രത്താഴ്, 4.95 കോടി നേടിയ സ്ഫടികം, 5.4 കോടി നേടിയ ദേവദൂതൻ എന്നിവയാണ് റീ റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങള്‍.
മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ഒരേയൊരു ചിത്രമാണ് ഛോട്ടാ മുംബൈ. എബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മോഹന്‍ലാലിനു പുറമെ വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. നായികയായി ഭാവനയാണ് ചിത്രത്തിൽ എത്തിയത്. കലാഭവന്‍ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്, ബാബുരാജ്, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.