Prince and Family: ചിഞ്ചു റാണി അല്‍പം ഓവറല്ലേ? ഒടിടിയില്‍ പ്രിന്‍സിനും ഫാമിലിക്കും നിറം മങ്ങിയോ?
Prince and Family OTT Release: ദിലീപിന്റെ 150ാമത് ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഏറെ നാളുകള്‍ക്ക് ശേഷം മികച്ച പ്രതികരണം ലഭിച്ചൊരു ദിലീപ് ചിത്രം കൂടിയാണിത്. തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി കഴിഞ്ഞ ദിവസമാണ് ഒടിടിയിലേക്ക് എത്തിയത്.

പൊതുവേ ദിലീപ് ചിത്രങ്ങളോട് ഇന്ന് മലയാളികള്‍ക്ക് വലിയ താത്പര്യമില്ല. ഒരു കാലത്ത് ദിലീപിന്റെ സിനിമകള്‍ക്ക് പൊട്ടിച്ചിരിച്ച പ്രേക്ഷകര്‍ ഇന്ന് പലപ്പോഴും താരത്തിന്റെ സിനിമകള്‍ കാണുന്നത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ്. ഇക്കാര്യം പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപിന്റെ 150ാമത് ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഏറെ നാളുകള്‍ക്ക് ശേഷം മികച്ച പ്രതികരണം ലഭിച്ചൊരു ദിലീപ് ചിത്രം കൂടിയാണിത്. തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി കഴിഞ്ഞ ദിവസമാണ് ഒടിടിയിലേക്ക് എത്തിയത്.
മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നുവെങ്കിലും പ്രിന്‍സിനും ഫാമിലിക്കുമെതിരെ പലകോണില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതില്‍ ആളുകള്‍ എടുത്ത് പറഞ്ഞൊരു പേരാണ് നായിക ചിഞ്ചു റാണിയുടേത്. ഈ കുട്ടിയുടെ അഭിനയം അല്‍പം ഓവറല്ലേ എന്നാണ് പലര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്.




എന്നാല്‍ ആ കുട്ടി അങ്ങനെയാകണം അല്ലെങ്കില്‍ ശരിയാകില്ലെന്ന് ഉത്തരം നല്‍കി സംവിധായകനും രംഗത്തെത്തി. പക്ഷെ ഒടിടി റിലീസിന് പിന്നാലെ ചിഞ്ചു റാണി വീണ്ടും കീറിമുറിക്കലുകള്‍ക്ക് വിധേയമാകുകയാണ്.
ചിഞ്ചു റാണി എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇത്രയേറെ ഓവര്‍ ആക്കേണ്ടതില്ല എന്ന അഭിപ്രായമാണ് പൊതുവേ എല്ലാവര്‍ക്കുമുള്ളത്. ചില സ്ഥലങ്ങളില്‍ ചിഞ്ചു റാണിയെ അവതരിപ്പിച്ച റാനിയ നന്നായി ചെയ്തുവെന്നും, എന്നാല്‍ ചിലയിടങ്ങളില്‍ കഥാപാത്രം മറ്റൊരു തലത്തിലേക്ക് മാറി പോകുന്നുവെന്നും അഭിപ്രായം ഉയരുന്നുണ്ട്.
മാനസിക രോഗിയായ ഇന്‍ഫുളവന്‍സര്‍ എന്ന തലത്തിലേക്കും പലപ്പോഴും റാനിയയുടെ കഥാപാത്രം മാറുന്നു. നമ്മുടെ നാട്ടിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരെല്ലാം ഇത്തരത്തിലാണോ എന്നാണ് പലരും ചോദിക്കുന്നത്.
എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന പഴി ഇത്തവണ ദിലീപിന് കേള്‍ക്കേണ്ടതായി വന്നിട്ടില്ല. ദിലീപിന്റെ കഥാപാത്രം വളരെ മികച്ചതാണെന്നുള്ള അഭിപ്രായം തന്നെയാണ് ഒടിടിയിലും ഉയരുന്നത്. വിവാഹമോഹവുമായി നടക്കുന്ന യുവാവിന്റെ ജീവിതം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ദിലീപിന് സാധിച്ചു.