Vijay: ‘ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നത്’: നടൻ വിജയ് സംഘടിപ്പിച്ച നൊമ്പുതുറയ്ക്കെതിരെ പരാതി

Thalapathy Vijay Iftar Controversy: ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി തമിഴ്‌നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറർ സയ്യിദ് ഗൗസാണ് പരാതി നൽകിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Vijay: ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നത്: നടൻ വിജയ് സംഘടിപ്പിച്ച നൊമ്പുതുറയ്ക്കെതിരെ പരാതി

വിജയ് ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നു

Published: 

12 Mar 2025 | 08:27 AM

ചെന്നൈ: റമദാൻ മാസത്തിലെ ആ​ദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പരാതി നൽകി രം​ഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത്. മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് വിജയ്‍‌ക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മതവികാരം വ്രണപ്പെടുത്തിയതിനു നടനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി തമിഴ്‌നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറർ സയ്യിദ് ഗൗസാണ് പരാതി നൽകിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിജയ് നടത്തിയ ഇഫ്താർ വിരുന്ന് അധിക്ഷേപകരവും മുസ്ലീം വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ഇദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ഭർത്താവിനെക്കുറിച്ച് വന്ന വാർത്തകൾ തകർത്തുകളഞ്ഞു; ജീവനോടെയിരിക്കാൻ കാരണം അദ്ദേഹം: കല്പന രാഘവേന്ദർ

നോമ്പുമായോ മുസ്ലീം ആചരങ്ങളുമായോ യാതൊരു തരത്തിലും ബന്ധമില്ലാത്ത വ്യക്തികളാണ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്. ഇതിൽ മദ്യപാനികളും റൗഡികളും ഉൾപ്പെടെ ഉണ്ടെന്നും ഇത് ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നതാണെന്നും ഇദ്ദേഹം ആരോപിച്ചു. പരിപാടി നടത്തുന്നതിൽ ശരിയായ ക്രമീകരണങ്ങൾ ഏർപ്പാടാക്കുന്നതിൽ നടൻ വിജയ് പരാജയപ്പെട്ടുവെന്നും ഇത് പങ്കെടുത്തവർക്ക് അസ്വസ്ഥത സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനു മുൻപും സമാനമായ ഒരു സംഭവം നടന്നതായി ഗൗസ് ആരോപിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ വിക്രവണ്ടിയിൽ നടന്ന വിജയ്‍യുടെ പാര്‍ട്ടിയുടെ ആദ്യ രാഷ്ട്രീയ റാലിയിൽ പങ്കെടുത്തവർക്കും കുടിവെള്ളം ലഭിച്ചില്ലെന്നും ചിലർ നിർജ്ജലീകരണം മൂലം ബോധരഹിതരായിപ്പോയെന്നും അദ്ദേഹം ആരോപിച്ചു.

ഇഫ്താർ വിരുന്നിൽ‍ ഉണ്ടായ പ്രശ്നങ്ങൾ കാരണം നടന് യാതൊരു പശ്ചാത്താപവുമില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മുസ്ലീം സമുദായത്തെ മുറിവേൽപ്പിച്ച പ്രവൃത്തികൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്നും അല്ലാതെ പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്നും ഗൗസ് വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്ത് വച്ച് താരം ഇഫ്താർ നോമ്പുതുറ ഒരുക്കിയത്. തുടർന്ന് വൈകുന്നേരം നടന്ന പ്രാർത്ഥനയിൽ വിജയ് പങ്കെടുത്തിരുന്നു. ആയിരക്കണക്കിനു പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്