Sai Pallavi: സൈന്യത്തെ പറ്റിയുള്ള പരാമർശത്തിൽ വലഞ്ഞ് സായി പല്ലവി; അമരൻ ബഹിഷ്കരിക്കാൻ ആഹ്വാനം

Cyber Attack On Sai Pallavi: 2022 ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് അന്ന് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് സൈബർ ആക്രമണത്തിൽ കലാശിച്ചിരിക്കുന്നത്. മറ്റന്നാൾ റിലീസ് ചെയുന്ന അമരൻ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സൈബർ ആക്രമണം ഉയരുന്നത്.

Sai Pallavi: സൈന്യത്തെ പറ്റിയുള്ള പരാമർശത്തിൽ വലഞ്ഞ് സായി പല്ലവി; അമരൻ ബഹിഷ്കരിക്കാൻ ആഹ്വാനം

നടി സായി പല്ലവി (Image Credits: Instagram)

Published: 

29 Oct 2024 | 10:24 AM

ചെന്നൈ: നടി സായി പല്ലവിക്കെതിരെ സൈബർ ആക്രമണം രൂക്ഷം (Cyber Attack On Sai Pallavi). ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചെന്നാണ് ആക്ഷേപത്തിന് പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്. 2022ലെ അഭിമുഖം കുത്തിപ്പൊക്കിയാണ് സൈബർ ആക്രമണം നടക്കുന്നത്. പാകിസ്ഥാനിലുള്ളവർ ഇന്ത്യൻ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമർശത്തിലാണ് സായി പല്ലവിക്കെതിരെ പ്രതിഷേധം ഉയരുന്നത്. നക്സൽ പ്രസ്ഥാനത്തെ കുറിച്ചുള്ള പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചുകൊണ്ടാണ് സൈബർ ആക്രമണം.

2022 ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് അന്ന് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് സൈബർ ആക്രമണത്തിൽ കലാശിച്ചിരിക്കുന്നത്.

ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തിൽ സായ് പല്ലവി പരാമർശിച്ചത്. ഏതുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി ഇതേ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ALSO READ: ‘ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീരകരരായാണ് കാണുന്നത്’; സായ് പല്ലവിയുടെ പഴയ അഭിമുഖം വിവാദമാകുന്നു

നക്സലുകളേക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ ഈ മറുപടിയിലെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് നിലവിൽ സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. എന്നാൽ നേരത്തെ സമാന രീതിയിലെ ആക്രമണം നടന്ന സമയത്ത് താൻ ഒരു കമ്മ്യൂണിറ്റിയെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതിൽ വേദനയുണ്ടെന്നുമായിരുന്നു സായ് പല്ലവി ഇതിനോട് പ്രതികരിച്ചത്.

മറ്റന്നാൾ റിലീസ് ചെയുന്ന അമരൻ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സൈബർ ആക്രമണം ഉയരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള മേജർ മുകുന്ദ് വരദരാജന്റെ ബയോപ്പിക് ആണ്‌ അമരൻ എന്ന ചിത്രം. ഇതിന് പിന്നാലെ രാമായണം സിനിമയിൽ നിന്ന് സായി പല്ലവിയെ ഒഴിവാക്കണമെന്നും ആവശ്യം ശക്തമാവുന്നുണ്ട്. രാമായണം സിനിമയിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായി പല്ലവി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Follow Us
Related Stories
Rashmika Mandanna: രശ്മിക മന്ദാനയുടെ മുന്നറിയിപ്പെത്തി, അമ്മയുടെ പേരിൽ പ്രചരിക്കുന്ന ഓഡിയോ മാറ്റാൻ 24 മണിക്കൂർ സമയം; നിയമനടപടിയിലേക്ക് താരം
Yesudas’s Former Residence: അന്ന് യേശുദാസ് താമസിച്ച ആ ചെറുകെട്ടിടം, ഇനി ഡിജിറ്റൽ ലൈബ്രറി… ഓർമ്മകൾ ഏറെ പറയാനുണ്ട്
Jayam Ravi: മക്കളുടെ ഉത്തരവാദിത്വം പുരുഷൻ ഏറ്റെടുക്കട്ടെ, വിവാഹമോചനങ്ങൾ കുറയും!; ജയം രവിക്ക് രൂക്ഷ വിമർശനം
Hansika Motwani: കൂട്ടുകാരിയുടെ മുൻഭർത്താവുമായി വിവാഹം, നാലാം വർഷത്തിൽ വേർപിരിയലും; ഹൻസികയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?
Midhun Manuel Thomas: ‘ആട് മൂന്നില്‍ ഡാന്‍സുണ്ട്, ഐറ്റം സോങില്‍ അല്ല ഫോക്കസ് ചെയ്യുന്നത്’
Actor Harimurali:ജനപ്രിയ സിനിമകളിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ
ഫ്രിഡ്ജിൽ തൈര് എത്ര ദിവസംവരെ സൂക്ഷിക്കാം?
സൂര്യപ്രകാശമേറ്റ് മുഖം കരിവാളിച്ചോ? പരിഹാരം തൈരിലുണ്ട്
സമ്പത്തും സമൃദ്ധിയും നേടാൻ വെറ്റില മതി! ഇങ്ങനെ ചെയ്യൂ
ദിവസവും ഷാമ്പൂ ഉപയോഗിക്കാമോ?
സുൽത്താൻ ബത്തേരി വകേരിയിൽ ഇറങ്ങിയ കാട്ടാന
ഗോൾഫ് ബോളുകൾ നിർമ്മിക്കുന്നത് ഇങ്ങനെയാണ്
വെള്ള ക്യാനിൽ പെട്രോൾ വാങ്ങാൻ ക്യൂ
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍