Deepa Nayar: ‘പ്രിയം അത്ര മോശം അനുഭവമായിരുന്നുവോ?’ അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്? തുറന്നുപറഞ്ഞ് ദീപ നായർ

Deepa Nayar reveals why she Stop Acting: ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പഠനം കഴിഞ്ഞ് സിനിമയിൽ സജീവമാകാമെന്ന് കരുതിയെങ്കിലും പിന്നീട് അവസരങ്ങളൊന്നും തേടിയെത്തിയില്ലെന്നും ദീപ പറഞ്ഞു.

Deepa Nayar: പ്രിയം അത്ര മോശം അനുഭവമായിരുന്നുവോ? അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്? തുറന്നുപറഞ്ഞ് ദീപ നായർ

Deepa Nayar

Updated On: 

24 Jan 2026 | 03:16 PM

മലയാളികളുടെ മനസില്‍ ഒരൊറ്റ സിനിമ കൊണ്ട് ഇടം നേടിയ നടിയാണ് ദീപ നായർ. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് ​ദീപയായിരുന്നു. എന്നാൽ പ്രിയത്തിനു ശേഷം പിന്നീട് മറ്റൊരു സിനിമയിലും ദീപ അഭിനയിച്ചിട്ടില്ല. നിലവിൽ വിദേശത്ത് സ്ഥിരതാമസമാക്കിയാണ് ദീപ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ പ്രിയം എന്ന സിനിമയ്ക്ക് ശേഷം സിനിമാ രംഗത്തു നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് ദീപ നായർ. ‘പ്രിയം’ കഴിഞ്ഞ് രണ്ടു മൂന്ന് ഓഫറുകൾ വന്നെങ്കിലും അവയൊന്നും മികച്ച കഥാപാത്രങ്ങളായിരുന്നില്ലെന്നാണ് ദീപ പറയുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

പഠനം കഴിഞ്ഞ് സിനിമയിൽ സജീവമാകാമെന്ന് കരുതിയെങ്കിലും പിന്നീട് അവസരങ്ങളൊന്നും തേടിയെത്തിയില്ലെന്നും ദീപ പറഞ്ഞു. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന അക്കാലത്ത്, തന്നെ എല്ലാവരും മറന്നുപോവുകയായിരുന്നു എന്നും ദീപ പറഞ്ഞു. ‘പ്രിയ’ത്തിന് ശേഷം എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന ആരാധകരുടെ ചോദ്യത്തിന് മുൻപ് പങ്കുവച്ച റീൽ ഒന്നുകൂടെ പോസ്റ്റ് ചെയ്താണ് ദീപ നായർ മറുപടി നൽകിയത്.

Also Read:ആ പ്രൊഡ്യൂസർ 4 സിനിമയിൽ അഭിനയിച്ച പണം എനിക് തരാനുണ്ട്! നിഖില വിമൽ

പ്രിയത്തിലെ അനുഭവം അത്ര മോശമായിരുന്നതുകൊണ്ടാണോ പിന്നീട് അഭിനയിക്കാത്തത് എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. എന്നാൽ അത് അല്ല കാരണമെന്നാണ് നടി പറയുന്നത്. പ്രിയം സിനിമയുടെ സെറ്റ് അത്രയും അടിപൊളി ആയിരുന്നുവെന്നു കുട്ടികളുമൊക്കെയായി ഭയങ്കര രസമായിരുന്നുവെന്നും നടി പറഞ്ഞു. സിനിമയിലേക്കുള്ള തന്റെ എൻട്രി പോലെത്തന്നെ അപ്രതീക്ഷിതമായിരുന്നു എക്സിറ്റെന്നുമാണ് നടി പറയുന്നത്.

പ്രിയത്തിനു ശേഷം തനിക്ക് രണ്ട് , മൂന്ന് അവസരങ്ങൾ വന്നുവെന്നും എന്നാൽ അതൊന്നും അത്ര നല്ല വേഷങ്ങളായിരുന്നില്ലെന്നുമാണ് നടി പറയുന്നത്. പഠിത്തം കളഞ്ഞിട്ട് പോയി ചെയ്യാന്‍ മാത്രം നല്ല വേഷങ്ങളായിരുന്നില്ല. അച്ഛനും അമ്മയും താനും കൂടി കോഴ്‌സ് കഴിയട്ടെ എന്ന് തീരുമാനിച്ചു. എന്നാൽ ഇതിനു ശേഷം ഒരൊറ്റ ഓഫര്‍ പോലും വന്നില്ല. ഇന്നത്തേത് പോലെ അന്ന് സോഷ്യൽ മീഡിയ ഉണ്ടായയില്ല. അതിനാല്‍ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മറന്നുപോയി എന്നാണ് ദീപ പറയുന്നത്.

 

Related Stories
Vlogger Sreedevi Gopinath: ‘അഞ്ച് മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചു; എല്ലാ പുരുഷൻമാരും പ്രശ്നക്കാരല്ല’: ശ്രീദേവി
Jayaram: ഒരുപോലുള്ള കഥാപാത്രങ്ങൾ ചെയ്തപ്പോഴാണ് ഇടവേളയെടുത്തത്; തുറന്നുപറച്ചിലുമായി ജയറാം
Renu Sudhi: ‘ഇപ്പോഴല്ലേ ഞാനും എന്റെ തന്തയും നാറിയും ചെറ്റയുമായത്; ഞാൻ ഒന്നും മറന്നിട്ടില്ല’; വീട് നിർമിച്ചയാൾക്കെതിരെ രേണു സുധി
Nikhila Vimal: ആ പ്രൊഡ്യൂസർ 4 സിനിമയിൽ അഭിനയിച്ച പണം എനിക് തരാനുണ്ട്! നിഖില വിമൽ
Vijesh kv demise: പ്രശസ്ത നാടക കലാകാരനും ഗാനരചയിതാവുമായ വിജേഷ് കെ വി അന്തരിച്ചു
Mentalist Aathi : 35 ലക്ഷം രൂപ തട്ടി, മെൻ്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയിൽ ജിസ് ജോയിയും
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം