Sandeep Reddy Vanga: ‘സ്പിരിറ്റി’ന്റെ കഥ പ്രമുഖതാരം പുറത്തുവിട്ടെന്ന് സന്ദീപ് റെഡ്ഡി വാങ്ക; സംവിധായകൻ ഉന്നം വെച്ചത് ദീപികയെയോ?

Sandeep Reddy Vanga vs Deepika Padukone: പോസ്റ്റ് വൈറലായതോടെ ഇത് ആരെയാണ് ഉദ്ദേശിക്കുന്നതെന്നാണ് ആരാധകർ‌ ചോ​​ദിക്കുന്നത്. അതേസമയം ഇത് ദീപികാ പദുക്കോണിനെയാണ് ലക്ഷ്യമിടുന്നതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്..

Sandeep Reddy Vanga: സ്പിരിറ്റിന്റെ കഥ പ്രമുഖതാരം പുറത്തുവിട്ടെന്ന് സന്ദീപ് റെഡ്ഡി വാങ്ക; സംവിധായകൻ ഉന്നം വെച്ചത് ദീപികയെയോ?

Deepika Padukone Vs Sandeep Reddy

Published: 

27 May 2025 | 02:38 PM

സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് തെലുങ്ക് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ പോസ്റ്റ്. ഒരു താരത്തിന്റെ വൃത്തികെട്ട പിആർ പ്രവർത്തനം എന്ന ഹാഷ്ടാ​ഗോട് കൂടിയ കുറിപ്പാണ് ആരാധകർക്കിടയിൽ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ആരുടെയും പേരെടുത്തുപറയാതെയുള്ള സംവിധായകന്റെ വിമർശനം ആരെയാണ് ഉദ്ദേശിക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.

പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ സ്പിരിറ്റ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്ദീപ്. ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ദീപിക പദുക്കോണിനെയായിരുന്നു. എന്നാൽ ഉയർന്ന് പ്രതിഫലം കാരണം ഇവരെ മാറ്റുകയും പകരം തൃപ്തി ദിമ്രിയെ കൊണ്ടുവരികയും ചെയ്തു. സന്ദീപ് തന്നെ ഇക്കാര്യം രണ്ടുദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്.

Also Read:‘വിപിന് ഒരു അടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം’; സംവിധായകൻ

കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിൽ ഒരു അഭിനേതാവ് തന്റെ സിനിമയുടെ കഥ പുറത്തുവിട്ടതായാണ് സംവിധായകൻ പറയുന്നത്. അവരുടെ ഫെമിനിസ്റ്റ്‌ നിലപാടുകളേയും അദ്ദേഹം വിമർശിക്കുന്നുണ്ട്. താൻ ഒരു കഥ അഭിനേതാവിനോട് പറയുമ്പോൾ അവരിൽ‌‌ 100 ശതമാനം വിശ്വാസമാണ് അർപ്പിക്കുന്നത്. തങ്ങൾക്കിടയിൽ പറയാത്ത ഒരു എൻഡിഎ ഉണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ നിങ്ങളാരാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണന്നും ഇതാണോ നിങ്ങളുടെ ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ കഥ പുറത്തുപറഞ്ഞതിൽ തനിക്ക് വിഷമമില്ലെന്നാണ് സംവിധായകൻ പറയുന്നത്. താൻ നേടിയ കഴിവിനുപിന്നിൽ തന്റെ വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്. തനിക്ക് സിനിമയാണ് എല്ലാമെന്നും അത് നിങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോസ്റ്റ് വൈറലായതോടെ ഇത് ആരെയാണ് ഉദ്ദേശിക്കുന്നതെന്നാണ് ആരാധകർ‌ ചോ​​ദിക്കുന്നത്. അതേസമയം ഇത് ദീപികാ പദുക്കോണിനെയാണ് ലക്ഷ്യമിടുന്നതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്..

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്